മെസിയെയും സംഘത്തെയും തലകുനിപ്പിച്ച 'മാസ്റ്റർ ബ്രെയിൻ'; ആരാണ് സൗദിയുടെ മിന്നും കോച്ച് 

By Web Team  |  First Published Nov 22, 2022, 9:02 PM IST

ചെറിയ മീനുകളെന്ന് ലോകം കരുതിയ സൗദി അറേബ്യ മൈതാനത്ത് അർ‌ജന്റീനക്കെതിരെ സ്രാവുകളാകുകയായിരുന്നു അക്ഷരാർഥത്തിൽ. എന്താണ് സൗദിയുടെ അട്ടിമറിക്ക് പിന്നിലെന്നാണ് ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത്. അതിലേക്ക് എല്ലാവരും എത്തുന്നത് ഒറ്റ ഉത്തരത്തിലേക്കാണ്. സൗദി കോച്ച് ഹേർവ് റെനാർഡ്!


ലിയോണൽ മെസി എന്ന ഇതിഹാസ താരത്തിന് തിലകക്കുറിയായി ഒരു ലോകകിരീടം ചാർത്താനാണ് ഖത്തറിന്റെ മണ്ണിൽ അർജന്റീന എത്തിയത്. മെസിക്ക് നൽകാനാവുന്നതിൽ ഏറ്റവും വലിയ സമ്മാനമായിരിക്കും ഈ കിരീടമെന്ന് ഫുട്ബോൾ ലോകം കരുതുന്നു. ഏറെക്കാലമായി പിന്തുടരുന്ന സ്വപ്നത്തെ കൈപ്പിടിയിലൊതുക്കുക എന്നതുമാത്രമായിരുന്നു സ്കലോണിയുടെയും സംഘത്തിന്റെയും ലക്ഷ്യം. സൗദി അറേബ്യക്കെതിരെയുള്ള മത്സരം ഒരു വലിയ പോരാട്ടത്തിന്റെ തുടക്കം മാത്രമാകുമെന്ന ആരാധകരുടെ കണക്കുകൂട്ടലാണ് 90 മിനിറ്റിനുള്ളിൽ കളിക്കളത്തിൽ വീണുടഞ്ഞത്. ചെറിയ മീനുകളെന്ന് ലോകം കരുതിയ സൗദി അറേബ്യ മൈതാനത്ത് അർ‌ജന്റീനക്കെതിരെ സ്രാവുകളാകുകയായിരുന്നു അക്ഷരാർഥത്തിൽ. എന്താണ് സൗദിയുടെ അട്ടിമറിക്ക് പിന്നിലെന്നാണ് ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത്. അതിലേക്ക് എല്ലാവരും എത്തുന്നത് ഒറ്റ ഉത്തരത്തിലേക്കാണ്. സൗദി കോച്ച് ഹേർവ് റെനാർഡ്!. സൗദി അറേബ്യൻ ഫുട്ബോൾ തന്ത്രങ്ങളുടെ മാസ്റ്റർ ബ്രെയിൻ എന്നാണ് റെനാർഡിനെ വാഴ്ത്തുന്നത്. ലുസൈൽ സ്റ്റേഡിയത്തിൽ ആർത്തിരമ്പുന്ന 88,012 കാണികൾക്ക് മുന്നിൽ മെസിയെയും സംഘത്തെയും നിഷ്പ്രഭമമാക്കുന്നതായിരുന്നു സൗദിയുടെ പ്രകടനം. 

ഈ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളിൽ ഏറ്റവും താഴ്ന്ന റാങ്കിലുള്ള രണ്ടാമത്തെ ടീമായിരുന്നു സൗദി. 2019ലാാണ് റെനാർഡ് സൗദി അറേബ്യ ഫുട്ബോൾ ടീമിന്റെ മാനേജർ സ്ഥാനം ഏറ്റെടുക്കുന്നത്. റെനാർഡ് സ്ഥാനമേറ്റെടുത്ത് മൂന്ന് വർഷത്തിന് ശേഷം റാങ്കിങ്ങിൽ വലിയ മുന്നേറ്റമാണ് സൗദി നടത്തിയത്. ഫിഫ ലോക റാങ്കിംഗിൽ 70-ൽ നിന്ന് 51-ാം സ്ഥാനത്തേക്ക് ടീം ഉയർന്നു. അർജന്റീനയ്‌ക്കെതിരായ തകർപ്പൻ വിജയത്തിന് മുമ്പ് ലോകകപ്പ് ചരിത്രത്തിൽ മൂന്നേ മൂന്ന് വിജയങ്ങൾ മാത്രമായിരുന്നു സൗദിയുടെ അക്കൗണ്ടിൽ. 

Latest Videos

ഫ്രാൻസായിരുന്നു റെനാർഡിന്റെ തട്ടകം. എസ്ജി ഡ്രാഗ്വിഗ്നനിലാണ് പരിശീലനകാലം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് മാറി.  കേംബ്രിഡ്ജ് യുണൈറ്റഡിന്റെ മാനേജരായിരുന്ന ക്ലോഡ് ലെ റോയിയുടെ സഹായിയായാണ് ഇം​ഗ്ലണ്ടിൽ കരിയർ ആരംഭിക്കുന്നത്. 2004ൽ, ലെ റോയ് ആഫ്രിക്കയിലേക്ക് പോയതിനുശേഷം, റെനാർഡ് മാനേജരായി ചുമതലയേറ്റു. പിന്നീട്  വിയറ്റ്നാമിലെത്തി നാം ഡിന്നിന്റെ  പരിശീലകനായി. എന്നാൽ തൊട്ടുപിന്നാലെ എഎസ് ചെർബർഗിനെ പരിശീലിപ്പിക്കാൻ ഫ്രാൻസിലേക്ക് മടങ്ങി. 

ഓഫ്‌സൈഡിനും ഒരു പരിധിയില്ലേ; അര്‍ജന്‍റീനയ്ക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

പരിശീലകനെന്ന നിലയിൽ ആഫ്രിക്കയിലായിരുന്നു റെനാർഡിന്റെ വിജയകാലം. 2012ൽ സാംബിയയെയും 2016ൽ ഐവറി കോസ്റ്റിനെയും  ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ചാമ്പ്യന്മാരാക്കി. 2016-ൽ മൊറോക്കോ ടീമിന്റെ പരിശീലകനായതോടെ ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന മാനേജരായി. 2018 ൽ അദ്ദേഹം മൊറോക്കോയെ റഷ്യൻ ലോകകപ്പിന് യോ​ഗ്യരാക്കി. 1998 ന് ശേഷം ആദ്യമായാണ് മൊറോക്കോ 2018ൽ യോ​ഗ്യത നേടുന്നത്. മൊറോക്കോയുമായുള്ള മൂന്ന് വർഷത്തെ സേവനത്തിന് ശേഷം റെനാർഡ് സൗദി അറേബ്യൻ ടീമിനൊപ്പം ചേർന്നത്. സൗദി ഒന്നാം റൗണ്ട് കടക്കുമോ ഇല്ലയോ എന്നതൊന്നും ഇപ്പോഴും പ്രവചിക്കാനായിട്ടില്ലെങ്കിലും കപ്പടിക്കാനെത്തിയ അർജന്റീനക്കാരുടെ നെഞ്ചിൽ തീകോരിയൊഴിക്കാനായി എന്നത് വലിയ നേട്ടമാണ്. 

click me!