വളരെ കുറച്ച് വര്‍ഷം മുമ്പ് അന്ന് ഇന്ത്യക്കും താഴെയായിരുന്നു ജോര്‍ജിയ! ഈ നിലയിലെത്തിച്ചത് കൃത്യമായ ആസൂത്രണം

By Web Team  |  First Published Jun 28, 2024, 10:18 PM IST

സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാണ് ജോര്‍ജിയയില്‍ ഫുട്‌ബോള്‍. അങ്ങനെ ചെറുപ്പം മുതല്‍ കുട്ടികള്‍ ഫുട്‌ബോള്‍ കളിച്ചും പഠിച്ചും മുന്നേറുന്നു. 


മ്യൂണിച്ച്: ആദ്യ വരവില്‍ തന്നെ യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറിലെത്തി ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിക്കുകയാണ് ജോര്‍ജിയ. കൃത്യമായ ആസൂത്രണത്തോടെയാണ് ജോര്‍ജിയ രാജ്യത്ത് ഫുട്‌ബോളിനെ വളര്‍ത്തുന്നതും നേട്ടം കൊയ്യുന്നതും. 37 ലക്ഷം ജനങ്ങള്‍ മാത്രമുള്ള കുഞ്ഞന്‍രാജ്യം. സാമ്പത്തിക നിലയില്‍ ലോകത്ത് 112-ാം സ്ഥാനം. പക്ഷേ യൂറോ കപ്പില്‍ അവസാന 16 ടീമുകളിലൊന്നാണിപ്പോള്‍ ജോര്‍ജിയ. ജോര്‍ജിയക്ക് ഫുട്‌ബോള്‍ വെറും കളിയല്ല. കൃത്യമായ ആസൂത്രണവും അധ്വാനവും കൊണ്ടാണ് കുഞ്ഞന്‍ ജോര്‍ജിയ നേട്ടങ്ങളുടെ നെറുകയിലെത്തിയത്. 

2016ലാണ് രാജ്യത്തെ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കായി കര്‍മ്മ പദ്ധതി നടപ്പാക്കിയത്. 13 റീജിയണുകള്‍ക്കായി നാല് അക്കാദമികള്‍. ട്രയല്‍സ് നടത്തി 15 വയസിന് താഴെയുള്ള പ്രതിഭകളെ കണ്ടെത്തും. ഇവര്‍ക്ക് പരിശീലനം, താമസം, വിദ്യാഭ്യാസം, വസ്ത്രം, ഭക്ഷണം, ജിം, മെഡിക്കല്‍ സൗകര്യങ്ങള്‍ എല്ലാം ഫുട്‌ബോള്‍ ഫെഡറേഷന്‍ വക. മൂന്ന് വര്‍ഷത്തെ അക്കാദമി ജീവിതം കഴിയുമ്പോള്‍ പുറത്തിറങ്ങുന്നത് പ്രൊഫഷണല്‍ താരങ്ങള്‍. ഇന്ന് യൂറോപ്പിലെ വന്പന്‍ ക്ലബുകളിലെല്ലാമുണ്ട് ജോര്‍ജിയന്‍ അക്കാദമിയുടെ കണ്ടെത്തലുകള്‍.

Latest Videos

undefined

രോഹിത് ശര്‍മയുടെ തെറിവിളി ഏറ്റു! പിന്നാലെ ഫീല്‍ഡിംഗില്‍ അവിശ്വസനീയ പ്രകടനം; പന്ത് മടങ്ങിയത് മെഡലുമായി

സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാണ് ജോര്‍ജിയയില്‍ ഫുട്‌ബോള്‍. അങ്ങനെ ചെറുപ്പം മുതല്‍ കുട്ടികള്‍ ഫുട്‌ബോള്‍ കളിച്ചും പഠിച്ചും മുന്നേറുന്നു. 2015ല്‍ ലോക റാങ്കില്‍ 156ആം സ്ഥാനത്തായിരുന്നു ജോര്‍ജിയ. ഇപ്പോള്‍ യൂറോപ്പിലെ മികച്ച 16 ടീമുകളില്‍ ഒന്ന്. 74-ാം റാങ്കിലാണ് ഇപ്പോള്‍ അവര്‍. അന്ന് 154-ാം സ്ഥാനത്തുള്ള ഇന്ത്യ ഇപ്പോഴുള്ളത് 124-ാം റാങ്കില്‍.

കരുത്തരായ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് പ്രീ ക്വാര്‍ട്ടറിലെത്തിയ ജോര്‍ജിയന്‍ ടീമിന് വമ്പന്‍ പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജോര്‍ജിയയിലെ കോടീശ്വരനും മുന്‍ പ്രധാനമന്ത്രിയുമായ ബിഡ്‌സിന ഇവാനിഷ്വിലിയാണ് ടീമിന് 100 കോടി ഡോളര്‍ സമ്മാനത്തുക പ്രഖ്യാപിച്ചത്. ഇന്ത്യന്‍ രൂപയില്‍ ഇത് 83 കോടിയിലധികം വരും. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനിനെ തോല്‍പിച്ചാല്‍ ടീമിന് 200 കോടി ഡോളര്‍ സമ്മാനത്തുക നല്‍കുമെന്നും ബിഡ്‌സിന പ്രഖ്യാപിച്ചിട്ടുണ്ട്.

click me!