അല്‍ നസ്‌റിനെ കിരീടത്തിലേക്ക് നയിക്കാന്‍ ക്രിസ്റ്റ്യാനോക്കായില്ല! മടങ്ങുന്നത് അപൂര്‍വ നേട്ടം സ്വന്തമാക്കി

By Web Team  |  First Published May 28, 2024, 7:21 PM IST

നാല് വ്യത്യസ്ത ലീഗുകളില്‍ ടോപ് സ്‌കോററാകുന്ന ആദ്യ താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി. നേരത്തേ, ലാ ലീഗ, സീരി എ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളിലും റൊണാള്‍ഡോ സ്‌കോററായിരുന്നു.


റിയാദ്: സൗദി പ്രോ ലീഗില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. സീസണില്‍ 31 മത്സരങ്ങളില്‍ നിന്ന് 35 ഗോളുമായാണ് പോര്‍ച്ചുഗീസ് താരം ടോപ് സ്‌കോററായത്. ലീഗിലെ അവസാന മത്സരത്തില്‍ രണ്ടുഗോള്‍ സ്‌കോര്‍ ചെയ്താണ് റൊണാള്‍ഡോയുടെ നേട്ടം. 2019ല്‍ 34 ഗോളുകള്‍ നേടിയ മൊറോക്കന്‍ ഫോര്‍വേര്‍ഡ് അബ്ദുറസാഖ് ഹംദല്ലയുടെ റെക്കോര്‍ഡാണ് റൊണാള്‍ഡോ മറികടന്നത്. 

ഇതോടെ നാല് വ്യത്യസ്ത ലീഗുകളില്‍ ടോപ് സ്‌കോററാകുന്ന ആദ്യ താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി. നേരത്തേ, ലാ ലീഗ, സീരി എ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളിലും റൊണാള്‍ഡോ സ്‌കോററായിരുന്നു. അതേസമയം, സൗദി പ്രോ ലീഗിലെ അവസാന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്‌റിന് ജയം. അല്‍ നസ്ര്‍ രണ്ടിനെതിരെ നാല് ഗോളിന് അല്‍ ഇത്തിഹാദിനെ തോല്‍പിച്ചു. 

Latest Videos

undefined

ക്രിസ്റ്റ്യാനോയുടെ രണ്ട് ഗോള്‍ കൂടാതെ അബ്ദുറഹ്മാന്‍ ഗരീബ്, മെഷാരി അല്‍ നെമെര്‍ എന്നിവരാണ് അല്‍ നസ്‌റിന്റെ മറ്റ് ഗോളുകള്‍ നേടിയത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലും 69ആം മിനിറ്റിലുമാണ് റൊണാള്‍ഡോയുടെ ഗോളുകള്‍. 34 കളിയില്‍ 82 പോയിന്റുമായി അല്‍ നസ്ര്‍ ലീഗില്‍ രണ്ടാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. 96 പോയിന്റുമായി അല്‍ ഹിലാല്‍ കിരീടം നേടി.

ബാഴ്‌സലോണ പുറത്താക്കിയ സാവിയെ ചെല്‍സി തുണയ്ക്കുമോ? പൊച്ചെറ്റീനോയ്ക്ക് പകരം ബാഴ്‌സ ഇതിഹാസമെത്തിയേക്കും

വരും സീസണിലും വമ്പന്‍ താരങ്ങളെ യൂറോപ്പിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സൗദി ഫുട്‌ബോള്‍. അടുത്ത സീസണില്‍ പത്ത് സൂപ്പര്‍ താരങ്ങളെ സൗദി പ്രോ ലീഗില്‍ എത്തിക്കാനാണ് ക്ലബുകളുടെ നീക്കം. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ കാസെമിറോ, ബ്രൂണോ ഫെര്‍ണാണ്ടസ്, റാഫേല്‍ വരാനെ, ലിവര്‍പൂളിന്റെ അലിസണ്‍ ബെക്കര്‍, മുഹമ്മദ് സല, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡേഴ്സന്‍, കെവിന്‍ ഡിബ്രുയ്ന്‍, തുടങ്ങിയവരെയാണ് സൗദി ക്ലബുകള്‍ നോട്ടമിട്ടിരിക്കുന്നത്. 2034 ഫിഫ ലോകകപ്പിന് വേദിയാവുന്നത് സൗദി അറേബ്യയാണ്. ഇതിന് മുന്‍പ് രാജ്യത്തെ ലോക ഫുട്‌ബോളിലെ ശക്തികേന്ദ്രമാക്കുകയാണ് സൗദി ഭരണകൂടത്തിന്റെ ലക്ഷ്യം.

click me!