ബഗാനെതിരായ തോല്‍വിക്കിടയിലും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത! സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തുന്നു

By Web Team  |  First Published Mar 13, 2024, 10:11 PM IST

പരുക്കിനെ തുടര്‍ന്ന് താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയായ ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ താരങ്ങളെ എത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ക്കള്‍ കോച്ച് തള്ളി.


കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ വാര്‍ത്ത. കാല്‍മുട്ടിലെ പരുക്കിനെ തുടര്‍ന്ന് പുറത്തായ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ വെള്ളിയാഴ്ച ടീമിനൊപ്പം പരിശീലനം തുടങ്ങുമെന്ന് കോച്ച് ഇവാന്‍ വുകാമനോവിച്ച് പറഞ്ഞു. ഗോവയുടെ മൊറോക്കന്‍ താരം നോവ സദൂയി ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നുവെന്ന വാര്‍ത്ത റൂമര്‍ മാത്രമാണെന്നും കോച്ച് പ്രതികരിച്ചു. കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് രണ്ട് മാസമായി ടീമിന് പുറത്തായ സൂപ്പര്‍ താരം ലൂണ ഉടന്‍ മടങ്ങിവരുമെന്നുള്ള വാര്‍ത്തകള്‍ക്കിടയിലാണ് ഇക്കാര്യം മുഖ്യ പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ച് സ്ഥിരീകരിക്കുന്നത്. 

പരിക്ക് മാറിയ ഇന്ത്യയിലെത്തിയ ലൂണ. ഈമാസം 15ന് ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം തുടങ്ങുമെന്നാണ് ഇവാന്‍ പറയുന്നത്. എന്നാല്‍ ഈ സീസണില്‍ മത്സരത്തിനിങ്ങുമോ എന്ന് ഇവാന്‍ വ്യക്തമാക്കിയിട്ടില്ല. പരുക്കിനെ തുടര്‍ന്ന് താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയായ ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ താരങ്ങളെ എത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ക്കള്‍ കോച്ച് തള്ളി. ഗോവയുടെ സൂപ്പര്‍ താരം നോവ സദൂയി അടക്കമുള്ളവരുമായി കരാറിന് ശ്രമിക്കുന്നുവെന്ന വാര്‍ത്തയാണ് കോച്ച് തള്ളിയത്.

Latest Videos

undefined

ലൂണയ്‌ക്കൊപ്പം ജോഷ്വ സൊത്തീരിയോയും കൊച്ചിയിലെത്തുമെന്നാണ് അറിയുന്നത്. സീസണില്‍ ഇനി കളിക്കില്ലെങ്കിലും തുടര്‍ ചികിത്സ കേരളത്തില്‍ നടത്തുമെന്ന് ബ്ലാസ്റ്റേഴ്സ് സ്പോര്‍ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. പ്രീ സീസണ്‍ പരിശീലനം ഒരാഴ്ച തികയ്ക്കും മുന്‍പേ പരിക്കേറ്റ ജോഷ്വാ സൊത്തീരിയോക്ക് ജൂലൈയില്‍ മുംബൈയിലാണ് ശസ്തക്രിയ നടന്നത്. ഓസ്ട്രേലിയയിലേക്ക് മടങ്ങിയ സ്ട്രൈക്കറോട്, വിദഗ്ധപരിശോധനകള്‍ക്കും തുടര്‍ചികിത്സയ്ക്കുമായില കേരളത്തിലേക്ക് എത്താനാണ് ബ്ലാസ്റ്റേഴ്സ് നല്‍കിയ നിര്‍ദേശം. 

ഒരാളേയും വെറുതെ വിടരുത്! മലപ്പുറത്ത് ഐവറി കോസ്റ്റ് ഫുട്‌ബോളര്‍ മര്‍ദിക്കപ്പെട്ടതിന് പിന്നാലെ പ്രതികരണമിങ്ങനെ

ഘാനയിലുള്ള പെപ്രയുടെ കാര്യത്തില്‍ പിന്നീട് തീരുമാനം അറിയിക്കും. അതേസമയം ചെന്നൈയിനെതിരായ മത്സരത്തിനിടെ തോളിന് പരിക്കേറ്റ മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് ഈയാഴ്ടച മുംബൈയില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

click me!