'ക്രൊയേഷ്യ ജയിച്ചാൽ പൂര്‍ണ നഗ്നയായി ആഘോഷിക്കും'; ഖത്തറില്‍ ചര്‍ച്ചയായി ക്രൊയേഷ്യൻ മോഡലിന്‍റെ പ്രഖ്യാപനം

By Web Team  |  First Published Dec 11, 2022, 4:36 PM IST

ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള മോഡലും നർത്തകിയുമാണ് ഇവാന. ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യക്കാരി തന്‍റെ വസ്ത്രധാരണം കൊണ്ടാണ് ശ്രദ്ധപ്പിടിച്ച് പറ്റിയത്


ദോഹ: ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യൻ ആരാധികയും മോഡലുമായ ഇവാന നോള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള മോഡലും നർത്തകിയുമാണ് ഇവാന. ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യക്കാരി തന്‍റെ വസ്ത്രധാരണം കൊണ്ടാണ് ശ്രദ്ധപ്പിടിച്ച് പറ്റിയത്. ഇപ്പോള്‍ മിന്നും വിജയങ്ങളുമായി ക്രൊയേഷ്യ ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് കുതിച്ചതോടെ വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇവാന നോള്‍.

തന്‍റെ രാജ്യം ലോകകപ്പ് കിരീടം ഉയര്‍ത്തിയാല്‍ നഗ്നയായി ആഘോഷം നടത്തുമെന്നാണ് മോഡല്‍ പറഞ്ഞിരിക്കുന്നത്. ഇവാനയുടെ വസ്ത്രധാരണം ഖത്തറില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിന് കാരണമായിരുന്നു. ഖത്തറിന്റെ സംസ്കാരത്തിന് ചേരുന്നതല്ല ഇവാനയുടെ വസ്ത്രധാരണമെന്നാണ് വിമർശകർ പറയുന്നത്. എന്നാൽ കൂടുതൽ ചിത്രങ്ങളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്താണ് ഇവാന മറുപടി നൽകിയത്.

Latest Videos

undefined

ഖത്തറിന്റെ ലോകകപ്പ് സംഘാടനത്തെ വിമർശിച്ചും ഇവാന രംഗത്തെത്തി. തന്റെ സുഹൃത്തുക്കൾക്ക് ഹയാ കാർഡ് നിഷേധിച്ചതാണ് ഇവാനയെ ചൊടിപ്പിച്ചത്. 2018 ലോകകപ്പിൽ രാജ്യത്തിന് പിന്തുണയുമായി മുൻ മിസ് ക്രൊയേഷ്യ റഷ്യയിലും സജീവമായിരുന്നു. റഷ്യൻ ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്നു ക്രൊയേഷ്യ. ഇപ്പോള്‍ തന്‍റെ രാജ്യം വീണ്ടുമൊരു ലോകകപ്പ് ഫൈനല്‍ സ്വപ്നങ്ങള്‍ കാണുമ്പോള്‍ കൂടുതല്‍ ആഘോഷമാക്കാന്‍ തന്നെയാണ് ഇവാനയുടെ തീരുമാനം.

ക്വാര്‍ട്ടറില്‍ ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തിയപ്പോഴും ട്രോളുമായി ഇവാന എത്തിയിരുന്നു. ബ്രസീല്‍ ടീം ആഘോഷിക്കാറുള്ള പീജിയണ്‍ ഡാന്‍സ് പങ്കുവെച്ച ഇവാന, ഇനി നാട്ടിലേക്ക് മടങ്ങും വഴി ബ്രസീല്‍ ടീമിന് പീജിയണ്‍ ഡാന്‍സ് കളിക്കാമെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അതേസമയം, സെമി ഫൈനലില്‍ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീനയാണ് ക്രൊയേഷ്യയുടെ എതിരാളി. കഴിഞ്ഞ തവണ റഷ്യയില്‍ ഫൈനല്‍ വരെ കുതിച്ചെത്താന്‍ ക്രൊയേഷ്യക്ക് സാധിച്ചിരുന്നു. എന്നാല്‍, ഫ്രാന്‍സിന്‍റെ വമ്പന്‍ താരനിരയ്ക്ക് മുന്നില്‍ തോറ്റ് മടങ്ങനായിരുന്നു വിധി.  

ക്വാര്‍ട്ടര്‍ കഴിഞ്ഞതോടെ 'എയറിലായി' റഫറിമാര്‍; പൊട്ടിത്തെറിച്ച് താരങ്ങള്‍, ചോദ്യം ചെയ്യപ്പെട്ട് തീരുമാനങ്ങള്‍

click me!