2015ൽ ലോകറാങ്കിൽ 156ആം സ്ഥാനത്തായിരുന്നു ജോർജിയ നിലവില്‍ 74-ാം സ്ഥാനത്താണ്. 2015ൽ 154-ാം സ്ഥാനത്തായിരുന്ന ഇന്ത്യയാകട്ടെ ഇപ്പോൾ 124ാം റാങ്കിലും.
മ്യൂണിക്: യൂറോ കപ്പിൽ കരുത്തരായ പോർച്ചുഗലിനെ അട്ടിമറിച്ച് പ്രീ ക്വാർട്ടറിലെത്തിയ ജോർജിയൻ ടീമിന് വമ്പൻ പാരിതോഷികം. ജോർജിയയിലെ കോടീശ്വരനും മുൻ പ്രധാനമന്ത്രിയുമായ ബിഡ്സിന ഇവാനിഷ്വിലിയാണ് ടീമിന് 100 കോടി ഡോളർ സമ്മാനത്തുക പ്രഖ്യാപിച്ചത്. ഇന്ത്യൻ രൂപയിൽ ഇത് 83 കോടിയിലധികം വരും. പ്രീ ക്വാർട്ടറിൽ സ്പെയിനിനെ തോൽപിച്ചാൽ ടീമിന് 200 കോടി ഡോളർ സമ്മാനത്തുക നൽകുമെന്നും ബിഡ്സിന പ്രഖ്യാപിച്ചിട്ടുണ്ട്.
പോർച്ചുഗലിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് അരങ്ങേറ്റക്കാരായ ജോർജിയ യൂറോ കപ്പിന്‍റെ പ്രീ ക്വാർട്ടറിലെത്തിയത്. ജോർജിയ പങ്കെടുക്കുന്ന ആദ്യത്തെ പ്രധാന അന്താരാഷ്ട്ര ടൂർണമെന്‍റ് കൂടിയാണ് യൂറോ കപ്പ്. കൃത്യമായ ആസൂത്രണത്തോടെയാണ് ജോർജിയ രാജ്യത്ത് ഫുട്ബോളിനെ വളർത്തുന്നതും നേട്ടം കൊയ്യുന്നതും. 37 ലക്ഷം ജനങ്ങൾ മാത്രമുള്ള കുഞ്ഞൻ രാജ്യം സാമ്പത്തിക നിലയിൽ ലോകത്ത് 112ആം സ്ഥാനത്ത് മാത്രമാണ്. പക്ഷേ യൂറോ കപ്പിൽ അവസാന 16 ടീമുകളിലൊന്നായി ചരിത്രം സൃഷ്ടിച്ചു.
undefined
ജോർജിയക്ക് ഫുട്ബോൾ വെറും കളിയല്ല. 2016ലാണ് രാജ്യത്തെ ഫുട്ബോളിന്‍റെ വളർച്ചയ്ക്കായി കർമ പദ്ധതി നടപ്പാക്കിയത്. 13 മേഖലകള്‍ക്കായി നാല് അക്കാദമികൾ. ട്രയൽസ് നടത്തി 15 വയസിന് താഴെയുള്ള പ്രതിഭകളെ കണ്ടെത്തും. ഇവർക്ക് പരിശീലനം, താമസം, വിദ്യാഭ്യാസം, വസ്ത്രം, ഭക്ഷണം, ജിം, മെഡിക്കൽ സൗകര്യങ്ങൾ എല്ലാം ഫുട്ബോൾ ഫെഡറേഷൻ വക. മൂന്ന് വർഷത്തെ അക്കാദമി ജീവിതം കഴിയുമ്പോൾ പുറത്തിറങ്ങുന്നത് പ്രൊഫഷണൽ താരങ്ങൾ. ഇന്ന് യൂറോപ്പിലെ വമ്പൻ ക്ലബുകളിലെല്ലാമുണ്ട് ജോർജിയൻ അക്കാദമിയുടെ കണ്ടെത്തലുകൾ.
While his Georgia teammates went to celebrate their historic win vs. Portugal after the fulltime whistle, Khvicha Kvaratskhelia went directly over to Cristiano Ronaldo and asked for his shirt 🥹
What a moment between the young star and his boyhood idol ❤️pic.twitter.com/4qvM3WpuPE
സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാണ് ജോർജിയയിൽ ഫുട്ബോൾ. അങ്ങനെ ചെറുപ്പം മുതൽ കുട്ടികൾ ഫുട്ബോൾ കളിച്ചും പഠിച്ചും മുന്നേറുന്നു. 2015ൽ ലോകറാങ്കിൽ 156ആം സ്ഥാനത്തായിരുന്നു ജോർജിയ നിലവില്‍ 74-ാം സ്ഥാനത്താണ്. 2015ൽ 154-ാം സ്ഥാനത്തായിരുന്ന ഇന്ത്യയാകട്ടെ ഇപ്പോൾ 124ാം റാങ്കിലും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക