മെസി പോയതോടെ നഷ്ടം ഫ്രഞ്ച് ലീഗിനും! റാങ്കിംഗില്‍ ഇടിവ്; പ്രീമിയര്‍ ലീഗ് ഒന്നാമത്, സീരി എയ്ക്കും നേട്ടം

By Web Team  |  First Published Jul 4, 2023, 12:27 PM IST

കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്തായിരുന്നു ലീഗ് വണ്‍. റാങ്കിംഗില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇറ്റാലിയന്‍ സെരി എയും ജര്‍മ്മന്‍ ബുണ്ടസ് ലിഗയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.


പാരീസ്: ലിയോണല്‍ മെസി പിഎസ്ജി വിട്ടതിന് പിന്നാലെ ഫ്രഞ്ച് ലീഗിന് മറ്റൊരു തിരിച്ചടി. യുവേഫയുടെ സീസണ്‍ റാങ്കിംഗില്‍ ഫ്രഞ്ച് ലീഗിന് ആദ്യ അഞ്ചിലെ സ്ഥാനം നഷ്ടമായി. രണ്ടുവര്‍ഷ കരാര്‍ പൂര്‍ത്തിയാക്കിയാണ് ലിയോണല്‍ മെസി പിഎസ്ജി വിട്ടത്. അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയുമായി മെസി കരാര്‍ ഒപ്പുവയ്ക്കും മുന്‍പ് ഫ്രഞ്ച് ലീഗ് വണ്ണിന് സീസണ്‍ റാങ്കിംഗില്‍ കനത്ത തിരിച്ചടി. കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യുവേഫ പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗില്‍ ലീഗ് വണ്‍ ഏഴാം സ്ഥാനത്തേക്ക് വീണു. 

കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്തായിരുന്നു ലീഗ് വണ്‍. റാങ്കിംഗില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇറ്റാലിയന്‍ സെരി എയും ജര്‍മ്മന്‍ ബുണ്ടസ് ലിഗയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കഴിഞ്ഞ റാങ്കിംഗില്‍ ജര്‍മനി അഞ്ചും ഇറ്റലി ആറും സ്ഥാനത്തായിരുന്നു. സ്പാനിഷ് ലാലിഗ ഒരുസ്ഥാനം നഷ്ടപ്പെട്ട് നാലാം റാങ്കിലായപ്പോള്‍ ബെല്‍ജിയം ലീഗ് പതിനെട്ടാം റാങ്കില്‍ നിന്ന് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. 

Latest Videos

undefined

നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, തുര്‍ക്കി, സ്വിറ്റ്‌സര്‍ലന്‍ഡ് ലീഗുകളാണ് ആറ് മുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍. ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, യുറോപ്പ കോണ്‍ഫറന്‍സ് ലീഗ് എന്നിവയില്‍ ക്ലബുകളുടെ പ്രകടനം വിലയിരുത്തിയാണ് യുവേഫ റാങ്കിംഗ് തയ്യാറാക്കുന്നത്.

പിഎസ്ജിയിലെ സാഹചര്യങ്ങളുമായി തനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ലിയോണല്‍ മെസി വ്യ്ക്തമാക്കിയിരുന്നു.  ഒരുവിഭാഗം ആരാധകരുടെ മോശം പെരുമാറ്റം ക്ലബ് വിടാന്‍ കാരണമായെന്നും മെസി പറഞ്ഞു. അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയില്‍ ചേരാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ലിയോണല്‍ മെസി പി എസ് ജിയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. 

മുന്‍ പാക് ക്രിക്കറ്റര്‍ അബ്ദുള്‍ റസാഖിനോട് പ്രണയം? പ്രതികരിച്ച് തമന്ന ഭാട്ടിയ - വീഡിയോ

ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2021ലാണ് മെസി പി എസ് ജിയിലെത്തിയത്. ക്ലബിനായി 32 ഗോളും മുപ്പത്തിയഞ്ച് അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം. ബാഴ്‌സലോണയുടെയും പ്രീമിയര്‍ ലീഗ് ക്ലബ് ക്ലബുകളുടേയും സൗദി ക്ലബ് അല്‍ ഹിലാലിന്റെയും ഓഫറുകള്‍ നിരസിച്ചാണ് മെസി ഇന്റര്‍ മയാമിയിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!