ലൈംഗിക ബന്ധത്തിന് ആരേയും നിര്‍ബന്ധിച്ചില്ല! 10000 സത്രീകളുമായി കിടക്ക പങ്കിട്ടു? വ്യക്തത വരുത്തി മെന്‍ഡി

By Web Team  |  First Published Jul 11, 2023, 9:45 PM IST

ഒരു തരത്തിലും സ്ത്രീകളെ ഉപദ്രവിച്ചിട്ടില്ലെന്നും വേദനിപ്പിച്ചിട്ടില്ലെന്നും മെന്‍ഡി വ്യക്തമാക്കി. ആരേയും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചിട്ടില്ലെന്നും മെന്‍ഡി പറഞ്ഞു.


പാരീസ്: മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ബെഞ്ചമിന്‍ മെന്‍ഡിക്കെതിരെ ഗുരുതര ആരോപണവുമായി അടുത്തിടെ യുവതി രംഗത്തെത്തിയിരുന്നു. 10,000 സ്ത്രീകളുമായി കിടക്ക പങ്കിട്ടിട്ടുണ്ടെന്ന് മെന്‍ഡി തന്നോട് വെളിപ്പെടുത്തിയതായി യുവതി ആരോപിക്കുകയായിരുന്നു. എന്നാല്‍ ഈ ആരോപണം നിഷേധിക്കുകയാണ് മെന്‍ഡി. 2018, 2020 വര്‍ഷങ്ങളില്‍ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വിചാരണ നേരിടുകയാണ് മെന്‍ഡി. വിചാരണക്കിടെയാണ് മെന്‍ഡി ആരോപണങ്ങള്‍ നിഷേധിച്ചത്.

ഒരു തരത്തിലും സ്ത്രീകളെ ഉപദ്രവിച്ചിട്ടില്ലെന്നും വേദനിപ്പിച്ചിട്ടില്ലെന്നും മെന്‍ഡി വ്യക്തമാക്കി. ആരേയും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചിട്ടില്ലെന്നും മെന്‍ഡി പറഞ്ഞു. മെന്‍ഡിക്കെതിരെ നിരവധി ലൈംഗിക പീഡന പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചെഷയറിലെ മോട്രം സെന്റ് ആന്‍ഡ്രൂവിലുള്ള മെന്‍ഡിയുടെ വസതിയില്‍വെച്ചാണ് 24കാരിയെ ആക്രമിച്ചിരുന്നു. 2018-ല്‍ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് ഫ്രഞ്ച് ഫുട്‌ബോള്‍ താരം വിചാരണ നേരിടുന്നുണ്ട്. 

Latest Videos

undefined

തന്റെ വസതിയായ ദി സ്പിന്നിയില്‍ അദ്ദേഹം നിരവധി പാര്‍ട്ടികള്‍ നടത്തിയിരുന്നു മെന്‍ഡി. പാര്‍ട്ടിയില്‍ അതിഥിയായെത്തിയ രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്നും കേസുണ്ടായിരുന്നു. മെന്‍ഡി തന്നെ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് ശ്രമിച്ചെന്ന് യുവതി പരാതിയുന്നയിച്ചു. നാല് സ്ത്രീകളാണ് മെന്‍ഡിക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് മെന്‍ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2020 ഒക്ടോബറില്‍ വീട്ടില്‍വച്ച് 24 വയസുകാരിയെ ആക്രമിച്ചെന്നതാണ് മറ്റൊരു കേസ്. 

ആദ്യം പരാതി നല്‍കിയ രണ്ട് സ്ത്രീകളുടെ കേസില്‍ തെളിവുകളുടെ അഭാവത്തില്‍ മെന്‍ഡി കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു.
2017ല്‍ മൊണോക്കോ വിട്ട ശേഷമാണ് മെന്‍ഡി മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയത്. 2018ല്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലും മെന്‍ഡി അം?ഗമായിരുന്നു. പ്രതിരോധ താരമായ മെന്‍ഡി 75 മത്സരങ്ങളിലാണ് സിറ്റിക്കായി ഇറങ്ങിയത്. 2021 ഓഗസ്റ്റ് 15ന് ശേഷം കളിക്കളത്തിലിറങ്ങിയില്ല.

ടിവി തുറന്നില്ല, അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടം കണ്ടില്ല; ഖത്തറിലേറ്റ ആഘാതത്തെ കുറിച്ച് കാസെമിറോ

click me!