മികച്ചതെല്ലാം നോക്കൗട്ടിന് വേണ്ടി കരുതിവെച്ചാണ് ടീമുകളെത്തുന്നതെന്ന് വിശ്വസിക്കുകയാണ് ടീമുകളുടെ ആരാധകര്‍.
മ്യൂനിച്ച്: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് വമ്പന്‍ പോരാട്ടം. ഫ്രാന്‍സ് രാത്രി 9.30ന് ബെല്‍ജിയത്തെയും പോര്‍ച്ചുഗല്‍ രാത്രി 12.30ന് സ്ലോവേനിയയേയും നേരിടും. ഗ്രൂപ്പ് ചാംപ്യന്‍മാരായല്ല ഇരുടീമുകളും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഫ്രാന്‍സ് കിരീടം നേടിയ 2018 ലോകകപ്പിലെ സെമിഫൈനല്‍ പോരാട്ടത്തിന്റെ ആവര്‍ത്തനമാണിന്ന് യൂറോ പ്രീ ക്വാര്‍ട്ടറില്‍. ടൂര്‍ണമെന്റ് ഫേവറിറ്റുകളായ ഫ്രാന്‍സും ബെല്‍ജിയവും നേര്‍ക്കുനേരെത്തുന്ന ഈ യൂറോയിലെ ഏറ്റവും വാശിയേറിയ മത്സരം. അന്നത്തെ തോല്‍വിക്ക് മറുപടി നല്‍കാന്‍ ബെല്‍ജിയത്തിന് ഇതിലും മികച്ചൊരു അവസരമില്ല.
മികച്ചതെല്ലാം നോക്കൗട്ടിന് വേണ്ടി കരുതിവെച്ചാണ് ടീമുകളെത്തുന്നതെന്ന് വിശ്വസിക്കുകയാണ് ടീമുകളുടെ ആരാധകര്‍. ഗ്രൂപ്പില്‍ ഒന്ന് തോറ്റും സമനില പിടിച്ചുമൊക്കെയാണ് ഇരു ടീമുകളുടേയും നോക്കൗട്ടിലേക്കുള്ള വരവ്. പെനാല്‍റ്റിയിലൂടെയാണെങ്കിലും ഗോളടിച്ച് തുടങ്ങിയ കിലിയന്‍ എംബാപ്പെ തന്നെയാണ് ഫ്രാന്‍സിന്റെ മുന്നേറ്റങ്ങളുടെ ആശ്രയം. എന്‍ഗോളോ കാന്റെയുടെ തന്ത്രവും എംബപ്പെയുടെ ഫിനിഷിങും പോലെയിരിക്കും ടൂര്‍ണമെന്റിലെ ഫ്രാനസിന്റെ ഷൈനിങ്. ബെല്‍ജിയത്തിനാകട്ടെ ലുക്കാക്കുവിന്റെ ഫിനിഷിങ് പോരായ്മയാണ് പ്രശ്‌നം.
undefined
ആ ചിത്രത്തില്‍ എല്ലാമുണ്ട്! സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫോട്ടോയെ കുറിച്ച് രോഹിത് ശര്‍മ
അവസരങ്ങള്‍ പാഴാക്കുന്നതില്‍ മത്സരിക്കുന്ന ലുക്കാക്കു നോക്കൗട്ടില്‍ എങ്ങനെ കളിക്കുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ക്യാപ്റ്റന്‍ കെവിന്‍ ഡിബ്രുയെനിന്റെ മികവിലാണ് ടീമിന്റെ പ്രതീക്ഷ. വലിയ ടൂര്‍ണമെന്റില്‍ ഫ്രാന്‍സിനോട് ജയിക്കാനായിട്ടില്ലെന്ന മോശം റെക്കോര്‍ഡും ബെല്‍ജിയത്തിനിന്ന് തിരുത്തണം. നവാഗതരായ ജോര്‍ജിയയോട തോറ്റതിന്റെ ഞെട്ടലിലെത്തുന്ന പോര്‍ച്ചുഗലിന് സ്ലൊവേനിയുമായുള്ള മത്സരം ഏളുപ്പമാവില്ല.
സ്ലൊവേനിയയോട് ഇതുവരെ ജയിക്കാനായിട്ടില്ലെന്നതും പോര്‍ച്ചുഗലിന് അങ്കലാപ്പുണ്ടാക്കും. മാത്രമല്ല, ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോൡന് വേണ്ടിയും കാത്തിരിക്കുകയാണ് ആരാധകര്‍. ഗോള്‍ നേടിയാല്‍ യൂറോയില്‍ പ്രായം കൂടിയ ഗോള്‍ സ്‌കോററാവും ക്രിസ്റ്റിയാനോ. അതേസമയം, നോക്കൗട്ടിലേക്ക് ആദ്യമായെത്തുന്നതിന്റെ ആവേശത്തിലാണ് സ്ലൊവേനിയ, ഒത്തുപിടിച്ച് മുന്നേറാനുള്ള ആവേശമുണ്ടാകും ടീമിന്. അതിനാല്‍ മത്സരം കടുക്കുമെന്നുറപ്പ്.