അച്ഛൻ പരിശീലകനായിരുന്ന എ എസ് ബോണ്ടിയിലാണ് എംബാപ്പെ ആദ്യമായി പന്ത് തട്ടിയത്. പ്രതിരോധ താരം സാലിബയും അന്ന് ബോണ്ടിയിൽ ഉണ്ടായിരുന്നു. ക്ലബ് മാക്കോണിലായിരുന്നു ഗ്രീസ്മാന്റെ അരങ്ങേറ്റം
ദോഹ: പ്രീ ക്വാർട്ടർ മത്സരത്തിന്‍റെ പിരിമുറുക്കത്തിനിടയിലും ഫ്ലാഷ് ബാക്ക് ഫോട്ടോഷൂട്ടുമായി ഫ്രഞ്ച് താരങ്ങൾ. നിലവിലെ ചാമ്പ്യന്മാരാണ്, ഗ്രൂപ്പിലെ വമ്പന്മാരായി തന്നെയാണ് പ്രീ ക്വാർട്ടറിലെത്തിയതും. പക്ഷേ, വന്ന വഴി മറക്കുന്നവരല്ല ഫ്രഞ്ച് താരങ്ങൾ. ചെറുപ്പത്തിൽ ആദ്യമായി കളിച്ച ക്ലബിന്‍റെ ജേഴ്സി അണിഞ്ഞാണ് താരങ്ങൾ കളി പഠിച്ച കാലത്തെ ഓർമ്മകൾ പുതുക്കിയത്. അച്ഛൻ പരിശീലകനായിരുന്ന എ എസ് ബോണ്ടിയിലാണ് എംബാപ്പെ ആദ്യമായി പന്ത് തട്ടിയത്.
പ്രതിരോധ താരം സാലിബയും അന്ന് ബോണ്ടിയിൽ ഉണ്ടായിരുന്നു. ക്ലബ് മാക്കോണിലായിരുന്നു ഗ്രീസ്മാന്റെ അരങ്ങേറ്റം. പാരിസ് എഫ്സിയുടെ യൂത്ത് അക്കാദമിയിലാണ് ഡിസസി കളിപഠിച്ചത്. എന്നാൽ പിഎസ്ജിയിൽ തുടങ്ങി മാഴ്സെയിലെത്തിയ താരം മാറ്റ്യു ഗെൻഡോസി പഴയ ക്ലബിന്റെ ജഴ്സി അണിയാൻ ധൈര്യപ്പെട്ടില്ല. പിഎസ്ജിയും മാഴ്സെയും തമ്മിലുള്ള ചിരകാല വൈര്യമാണ് കാരണമെന്നാണ് റിപ്പോർട്ട്.
undefined
അതേസമയം, ഖത്തര്‍ ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ഇംഗ്ലണ്ടും ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്നിറങ്ങും. രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന കളിയിൽ പോളണ്ടാണ് ഫ്രാൻസിന്‍റെ എതിരാളികൾ. ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായാണ് ഫ്രാൻസ് പ്രീ ക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് സിയിൽ രണ്ടാമതായാണ് പോളണ്ട് അവസാന പതിനാറിലേക്ക് കടന്നത്. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ രാത്രി പന്ത്രണ്ടരയ്ക്ക് ഇംഗ്ലണ്ട്, ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെയാണ് നേരിടുക.
ഒരു തോൽവി പോലുമില്ലാതെയാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടം കടന്നത്. എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനവുമായാണ് സെനഗൽ നോക്കൗട്ട് റൗണ്ടിലെത്തിയത്. ടൂണേഷ്യയോട് അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന്‍റെ ഞെട്ടലിലാണ് ഫ്രാന്‍സ് വരുന്നത്. സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെയെയും അന്‍റോണിയോ ഗ്രീസ്‌മാനെയും ഉസ്മാന്‍ ഡെംബലെയുമെല്ലാം കരക്കിരുത്തി കളിക്കാനിറങ്ങിയ ഫ്രാന്‍സിനെ ടുണീഷ്യ ഞെട്ടിക്കുകയായിരുന്നു.