ഫ്രാന്‍സിന് സമനില കുരുക്കിട്ട് നെതര്‍ലന്‍ഡ്‌സ്! ഇരു ടീമുകളും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി

By Web Team  |  First Published Jun 22, 2024, 8:25 AM IST

പരിക്കേറ്റ കിലിയന്‍ എംബാപ്പേ ഇല്ലാതെയിറങ്ങിയ ഫ്രാന്‍സ് പാഴാക്കിയത് നിരവധി അവസരങ്ങള്‍. ഇതോടെ ഇരു ടീമിനൂം ഓരോ പോയിന്റ് വീതം പങ്കിടേണ്ടി വന്നു.


മ്യൂണിക്ക്: യൂറോ കപ്പില്‍ ഫ്രാന്‍സ് - നെതര്‍ലന്‍ഡ്‌സ് വമ്പന്‍ പോരാട്ടം സമനിലയില്‍. ഇരുടീമിനും ഗോള്‍ നേടാനായില്ല. ഫ്രാന്‍സിന് ആശ്വാസം. നെതര്‍ലന്‍ഡ്‌സിന് നിരാശ. സാവി സിമോണ്‍സ് ഡച്ച് പടയ്ക്കായി വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ റഫറി ഓഫ് സൈഡ് വിളിച്ചു. ദീര്‍ഘനേരത്തെ പരിശോധനയ്‌ക്കൊടുവിലാണ് നെതര്‍ലന്‍ഡ്‌സിന് ഗോള്‍ നിശേധിച്ചത്. പരിക്കേറ്റ കിലിയന്‍ എംബാപ്പേ ഇല്ലാതെയിറങ്ങിയ ഫ്രാന്‍സ് പാഴാക്കിയത് നിരവധി അവസരങ്ങള്‍. ഇതോടെ ഇരു ടീമിനൂം ഓരോ പോയിന്റ് വീതം പങ്കിടേണ്ടി വന്നു. ഇരുവരും നാല് പോയിന്റോടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.

യൂറോ കപ്പില്‍ പോളണ്ടിനെ തോല്‍പിച്ച് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഓസ്ട്രിയ. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ഓസ്ട്രിയയുടെ ജയം. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ പോളണ്ട് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഒമ്പതാം മിനിറ്റില്‍ ട്രോണറിലൂടെ ഓസ്‌ട്രേിയ മുന്നിലെത്തി. ഒപ്പമെത്താനുള്ള പോളണ്ടിന്റെ പരാക്രമങ്ങള്‍മുപ്പതാം മിനിറ്റില്‍ ഫലം കണ്ടു. പരിക്കില്‍നിന്ന് പൂര്‍ണ മോചിതനായില്ലെങ്കിലും അറുപതാം മിനിറ്റില്‍ നായകന്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ കളത്തിലിറക്കി.

Latest Videos

undefined

എങ്കിലും പോളണ്ടിന് രക്ഷയുണ്ടായില്ല. തൊട്ടുപിന്നാലെ ഓസ്ട്രിയ മുന്നില്‍. ഗോളിന്റെ ആഘാതത്തില്‍നിന്ന് പോളണ്ട് കരകയറും മുന്നേ ഓസ്ട്രിയ ജയം ഉറപ്പിച്ചു. പ്രധാന ടൂര്‍ണമെന്റില്‍ പോളണ്ടിനെതിരെ ഓസ്ട്രിയയ്ക്ക് ആദ്യജയം. ഒപ്പം പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയും. ചൊവ്വാഴ്ച നെതര്‍ലന്‍ഡ്‌സിന് എതിരെയാണ് ഓസ്ട്രിയയുടെ അവസാന ഗ്രൂപ്പ് മത്സരം. പോളണ്ട് കരുത്തരായ ഫ്രാന്‍സിനെ നേരിടും

കോപ്പ അമേരിക്കയിലും സമനില

കോപ്പ അമേരിക്കയില്‍ പെറു - ചിലെ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. മത്സരത്തില്‍ പന്തടക്കത്തിലും ഷോട്ടുര്‍തിര്‍ക്കുന്നതിലും ചിലെ മുന്‍തൂക്കം നേടി. എന്നാല്‍ പന്ത് ഗോള്‍വര കടത്താന്‍ ഇരുവര്‍ക്കും സാധിച്ചില്ല.

click me!