ദിമിക്ക് ബ്ലാസ്റ്റേഴ്‌സില്‍ തുടരാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും മാനേജ്‌മെന്റ് മുന്നോട്ടുവെച്ച ഓഫര്‍ അംഗീകരിക്കാനായില്ല.
കൊല്‍ക്കത്ത: കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഈസ്റ്റ് ബെംഗാള്‍ എഫ്‌സിയുമായി ധാരണയിലെത്തി. ഈസ്റ്റ് ബെംഗാള്‍ മുന്നോട്ടുവെച്ച വന്‍ ഓഫര്‍ താരം അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ഐഎസ്എല്‍ കണ്ട ഏറ്റവും മികച്ച താരങ്ങളിലൊന്നാണ് ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റക്കോസ്. കേരള ബ്ലാസ്റ്റേഴ്‌സിനെ മുന്നില്‍ നിന്ന് നയിച്ച താരത്തെ നോട്ടമിട്ട് നിരവധി ക്ലബുകളും രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ ദിമിക്ക് ബ്ലാസ്റ്റേഴ്‌സില്‍ തുടരാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും മാനേജ്‌മെന്റ് മുന്നോട്ടുവെച്ച ഓഫര്‍ അംഗീകരിക്കാനായില്ല. ഇതോടെ മെയ് 20ന് ബ്ലാസ്റ്റേഴ്സ് വിടുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ദിമി അറിയിച്ചു. രണ്ട് വര്‍ഷം ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചാണ് താരം മടങ്ങിയത്. ദിമിത്രിയോസ് ക്ലബ് വിട്ടെന്ന് ബ്ലാസ്റ്റേഴ്‌സ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് താരം ഈസ്റ്റ് ബെംഗാളിലേക്ക് ചേക്കേറുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.
undefined
ലെസ്‌കോവിച്ചും പോയി! താരങ്ങളെ വിറ്റൊഴിവാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്; ആദായ വില്‍പ്പനയോ എന്ന് ആരാധകര്‍
ഈസ്റ്റ് ബെംഗാള്‍ മുന്നോട്ട് വെച്ച വന്‍ ഓഫര്‍ അംഗീകരിച്ച താരം കരാറില്‍ ഒപ്പിട്ടെന്നാണ് സൂചന. ഈസ്റ്റ് ബെംഗാളിന് പുറമേ മോഹന്‍ ബഗാന്‍, ബെംഗളൂരു എഫ്‌സി, മുംബൈ സിറ്റി തുടങ്ങിയ ടീമുകളും ദിമിക്കായി രംഗത്തുണ്ടായിരുന്നു. ഈ ഐഎസ്എല്‍ സീസണില്‍ 13 ഗോളടിച്ച് ഗോള്‍ഡന്‍ ബൂട്ട് താരം സ്വന്തമാക്കിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ചുകൂട്ടിയ താരവും ദിമിയാണ്. 2022ല്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയ താരം 44 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
ഇവാന്‍ വുകോമനോവിച്ച് പടിയിറങ്ങിയതോടെ ടീമില്‍ വന്‍ പൊളിച്ചുപണിയാണ് ഒരുങ്ങുന്നത്. സഹ കോച്ച് ഫ്രാങ്ക് ദോവനും ഗോളിമാരായ കരണ്‍ ജിത്ത് സിഗും ലാറ ശര്‍മ്മയും ക്ലബ് വിട്ടു. മിക്കേല്‍ സ്റ്റാറേ പുതിയ കോച്ചായി എത്തുമ്പോള്‍ പരിചയ സമ്പന്നരായ താരങ്ങളെയും ക്ലബ് നോട്ടമിടുന്നുണ്ട്.