രാജ്യം കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായ ഹബീബ് ‘ഇന്ത്യൻ പെലെ ‘എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ കുപ്പായത്തില്‍ 35 മത്സരങ്ങളില്‍ നിന്നായി 11 ഗോളുകള്‍ നേടിയിട്ടുണ്ട്.
ഹൈദരാബാദ്: ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകൻ മുഹമ്മദ് ഹബീബ്(74) അന്തരിച്ചു. മറവിരോഗം പാര്‍ക്കിന്‍സണ്‍സ് രോഗങ്ങള്‍ മൂലം ചികിത്സയിലിരിക്കെ ഹൈദരാബാദിലായിരുന്നു ഹബീബിന്‍റെ അന്ത്യം. ഇന്ത്യന്‍ ഫുട്ബോളിന്‍റെ സുവര്‍ണ കാലത്ത് 1965നും 1976നും ഇടയിൽ രാജ്യത്തിനായി കളിച്ച ഹബീബ് 1970 ഏഷ്യൻ ഗെയിംസിൽ സയ്യിദ് നയീമുദ്ദീന്‍റെ നേതൃത്വത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിൽ അംഗമായിരുന്നു.
രാജ്യം കണ്ട ഏറ്റവും മികച്ച മിഡ് ഫീല്‍ഡറും പ്ലേ മേക്കറുമായിരുന്ന ഹബീബ് ‘ഇന്ത്യൻ പെലെ ‘എന്നാണ് അറിയപ്പെട്ടിരുന്നത്. 1970ല്‍ ബ്രസീല്‍ ഇതിഹാസം സാക്ഷാല്‍ പെലെയുടെ ന്യൂയോര്‍ക്ക് കോസ്മോസ് ടീമിനെതിരെ മോഹന്‍ ബഗാന്‍ മത്സരിച്ചപ്പോള്‍ ഹബീബ് സ്കോര്‍ ചെയ്തിരുന്നു.അന്ന് പെലെയുടെ പ്രശംസ ഏറ്റുവാങ്ങാനും ഹബീബിനായി.
undefined
ഇന്ത്യന്‍ കുപ്പായത്തില്‍ 35 മത്സരങ്ങളില്‍ നിന്നായി 11 ഗോളുകള്‍ നേടിയിട്ടുണ്ട്. തെലങ്കാന സ്വദേശിയായ ഹബീബ് സന്തോഷ് ട്രോഫിയില്‍ ബംഗാളിനായാണ് കളിച്ചത്. 1969ല്‍ സന്തോഷ് ട്രോഫി നേടിയ ബംഗാള്‍ ടീമില്‍ അംഗമായിരുന്ന ഹബീബ് രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ 11 ഗോളുകളുമായി ടൂര്‍ണമെന്‍റിലെ ടോപ് സ്കോററുമായി.
കൊല്‍ക്കത്ത ഫുട്ബോളില്‍ ഈസ്റ്റ് ബംഗാളിനുവേണ്ടി ഐഎഫ്എ ഷീല്‍ഡും, ഫെഡറേഷന്‍ കപ്പും നേടിയിട്ടുള്ള ഹബീബ് മോഹന്‍ ബഗാന്‍ കുപ്പായത്തിലും ഫെഡറേഷന്‍ കപ്പ് നേടിയിട്ടുണ്ട്. മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗിന്‍റെ മുന്‍ പരിശീലകനുമായിരുന്നു ഹബീബ്.
നെയ്മര്‍ ബാഴ്‌സലോണയില്‍ വരാന്‍ ആഗ്രഹിച്ചു! വേണ്ടെന്ന് പറഞ്ഞത് സാവി; വ്യക്തമായ കാരണമുണ്ട്
ടാറ്റാ ഫുട്ബോള്‍ അക്കാദമിയുടെ വളര്‍ച്ചയിലും നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ഹബീബ്. ഹാല്‍ദിയയിലെ ടാറ്റാ ഫുട്ബോള്‍ അക്കാദമിയിലെ പരിശീലകനായിരുന്നു. 1980ല്‍ രാജ്യം അർജുന അവാർഡ് നല്‍കി ഹബീബിനെ ആദരിച്ചു. ബംഗാള്‍ സര്‍ക്കാരിന്‍റെ ഭാരത് ഗൗരവ് പുരസ്കാരം, ബംഗ ബിഭൂഷണ്‍ പുരസ്കാരം എന്നിവ നേടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക