മോശം പ്രകടനത്തിന് കാരണം താരങ്ങള്‍! ബ്ലാസ്റ്റേഴ്‌സിനെതിരെ ഐ എം വിജയന്‍

By Web Team  |  First Published Dec 22, 2024, 5:42 PM IST

ടീമിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇതിഹാസതാരം ഐ എം വിജയന്‍.


കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലീഗിലെ അവസാന സ്ഥാനക്കാരായ മൊഹമ്മദന്‍സാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. താത്കാലിക പരിശീലകന്‍ ടി ജി പുരുഷോത്തമനു കീഴിലാണ് ടീമിറങ്ങുന്നത്. കൊച്ചിയില്‍ വൈകീട്ട് 7.30നാണ് മത്സരം. കടുത്ത വിമര്‍ശനങ്ങളിലൂടെ കടന്നുപോകുന്ന ബ്ലാസ്‌റ്റേഴ്‌സിന് ഗ്രൗണ്ടിനകത്തും പുറത്തും ആരാധക പ്രതിഷേധത്തെ നേരിടേണ്ടിവരും. മാത്രമല്ല, ആരാധകര്‍ക്ക് വേണ്ടിയെങ്കിലും ഇന്നത്തെ മത്സരം ജയിച്ചേ മതിയാവൂ ബ്ലാസ്റ്റേഴ്‌സിന്.

ഇതിനിടെ ടീമിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇതിഹാസതാരം ഐ എം വിജയന്‍. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് കാരണം താരങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്. ആരാധകരോട് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ നീതിപുലര്‍ത്തുന്നില്ലെന്നും ആരാധകര്‍ക്കുവേണ്ടി കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയ്യാറാവണം. തിരിച്ചുവരാന്‍ ബ്ലാസ്റ്റേഴ്‌സിന് ഇനിയും സമയമുണ്ടെന്നും വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടീം മാനേജ്‌മെന്റല്ല താരങ്ങളാണ് ഉത്തരവാദിത്തം കാണിക്കേണ്ടത്, നന്നായി കളിക്കുന്നില്ലെന്ന് താരങ്ങള്‍ക്ക് തോന്നാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടീമിന്റെ പ്രകടനം മോശമായാല്‍ കോച്ചിനെ പുറത്താക്കുന്നത് സ്വാഭാവികമാണെന്നും താല്‍ക്കാലിക കോച്ച് പുരുഷോത്തമന് മികച്ച അവസരമെന്നും വിജയന്‍ കൂട്ടിചേര്‍ത്തു.

Latest Videos

undefined

ആദ്യം കേരളത്തെ ചുരുട്ടികെട്ടി, പിന്നാലെ 8.2 ഓവറില്‍ മത്സരം തീര്‍ത്ത് ഹരിയാന! അണ്ടര്‍ 23യില്‍ തോല്‍വി

മുഖ്യ പരിശീലകന്‍ മിഖായേല്‍ സ്റ്റാറേയെ പുറത്താക്കിയ ശേഷമുളള ആദ്യ മത്സരം കൂടിയാണിത്. അതും സ്വന്തം തട്ടകത്തില്‍. വെല്ലുകളിലേറെയുണ്ട് താത്കാലിക പരിശീലകന്‍ ടി ജി പുരുഷോത്തമന് മുന്നില്‍. കളിച്ച 12 മത്സരങ്ങളില്‍ ഏഴ് തോല്‍വിയും രണ്ട് സമനിലയുമുളള ടീമിന് ആശ്വസിക്കാന്‍ മൂന്ന് വിജയം മാത്രം. ലീഗിലെ ഏറ്റവും മോശം പ്രതിരോധ നിര. നേരിയ സാധ്യതകള്‍ മാത്രമുളള പ്ലേ ഓഫ് എന്ന ഹിമാലയന്‍ ദൗത്യം. പക്ഷെ ടീമിനെ ഒറ്റക്കെട്ടായി കൊണ്ടു പോകുമെന്ന ആത്മവിശ്വാസമുണ്ട് ഈ മലയാളി പരിശീലകന്.

നായകന്‍ അഡ്രിയാന്‍ ലൂണയുടെ നിറം മങ്ങിയ പ്രകടനവും ഫോമിലേക്കെത്താനാകാതെ വലയുന്ന ഗോളി സച്ചിന്‍ സുരേഷുമെല്ലാം ബ്ലാസ്റ്റേഴ്‌സിനെ പിന്നോട്ടടിക്കുന്നുണ്ട്. ടീം തോല്‍ക്കുമ്പോഴും ഗോളടിച്ചും അടിപ്പിച്ചും നോവ സദോയിയും ഹെസ്യൂസ് ഹിമെനെയും പ്രതീക്ഷ നല്‍കുന്നുണ്ട്.

click me!