എംബാപ്പെയുടെ പ്രവചനം ഒടുവില്‍ സത്യമായി; ഉറ്റ സുഹൃത്തുക്കളില്‍ ആരുടേതാവും അവസാന ചിരി

By Web Team  |  First Published Dec 14, 2022, 10:43 AM IST

ഈ വർഷം ജനുവരിയിൽ ഇരുവരും ഒരുമിച്ച് ഖത്തറിലെ ഏജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെത്തിയിരുന്നു. അന്നുള്ള ഒരു സംഭാഷണമാണ് ഇപ്പോൾ വൈറൽ. ലോകകപ്പിൽ ഫ്രാൻസും മൊറോക്കയും നേർക്കുനേർ വരും.അന്ന് എനിക്കെന്‍റെ ഉറ്റ സുഹൃത്തിനെ തോൽപിക്കേണ്ടിവരും. ഇങ്ങനെയായിരുന്നു എംബാപ്പേയുടെ വാക്കുകൾ. ഇതിനിടെ എംബാപേയെ ചവിട്ടുമെന്ന് ഹക്കീമി മറുപടി നൽകുന്നതും കേൾക്കാം.


ദോഹ: മൊറോക്കയും ഫ്രാൻസും സെമിയിൽ ഏറ്റുമുട്ടുമ്പോൾ, ചർച്ചയാകുന്നത് കിലിയൻ എംബപ്പെയുടെ പ്രവചനം. ഉറ്റ സുഹൃത്തായ അഷ്റഫ് ഹക്കീമിയുടെ മൊറോക്കയും സ്വന്തം ടീമായ ഫ്രാൻസും ലോകകപ്പിൽ പോരടിക്കുമെന്നായിരുന്നു പ്രവചനം. മത്സര വിജയിയേയും എംബപ്പെ പ്രഖ്യാപിച്ചിരുന്നു. പിഎസ്‌ജിയിലെ സഹതാരങ്ങൾ.അതിരുകളില്ലാത്ത സൗഹൃദം. എല്ലാം തുറന്നു പറയുന്നവർ. ലോകകപ്പിലെ ഓരോ വിജയങ്ങളിലും പരസ്പരം ആശംസകൾ അറിയിക്കുന്നവർ. ഫുട്ബോൾ ലോകത്തെ അപൂർവ സൗഹൃദക്കഥയാണ് കിലിയൻ എംബാപ്പേയുടേയും അഷ്റഫ് ഹക്കീമിയുടേയും.

ഈ വർഷം ജനുവരിയിൽ ഇരുവരും ഒരുമിച്ച് ഖത്തറിലെ ഏജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെത്തിയിരുന്നു. അന്നുള്ള ഒരു സംഭാഷണമാണ് ഇപ്പോൾ വൈറൽ. ലോകകപ്പിൽ ഫ്രാൻസും മൊറോക്കയും നേർക്കുനേർ വരും.അന്ന് എനിക്കെന്‍റെ ഉറ്റ സുഹൃത്തിനെ തോൽപിക്കേണ്ടിവരും. ഇങ്ങനെയായിരുന്നു എംബാപ്പേയുടെ വാക്കുകൾ. ഇതിനിടെ എംബാപേയെ ചവിട്ടുമെന്ന് ഹക്കീമി മറുപടി നൽകുന്നതും കേൾക്കാം.

Latest Videos

undefined

മിറാക്കിള്‍ മൊറോക്കോയോ ഫ്രഞ്ച് പടയോട്ടമോ; അര്‍ജന്‍റീനയുടെ എതിരാളികളെ ഇന്നറിയാം

ACHRAF HAKIMI.
BEST RB IN THE WORLD.

GOOD NIGHT GUYS. 👋🏽

— Kylian Mbappé (@KMbappe)

ജനുവരിയില്‍ ഹക്കീമിയെക്കുറിച്ച് എംബാപ്പെ പറഞ്ഞത്, ലോകത്തിലെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് എന്നാണ്. ലോകകപ്പിനിടെ മൊറക്കോ ടീം താമസിക്കുന്ന ഹോട്ടലില്‍ എത്തി ഹക്കീമിയെ സന്ദര്‍ശിക്കാനും എംബാപ്പെ സമയം കണ്ടെത്തിയിരുന്നു. ഖത്തര്‍ ലോകകപ്പില്‍ അഞ്ച് ഗോളുകളുമായി എംബാപ്പെ ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാനുള്ള പോരാട്ടത്തില്‍ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിക്കൊപ്പമുണ്ട്. എന്നാല്‍ ഈ ലോകകപ്പില്‍ ഹക്കീമിയുടെ നേതൃത്വത്തിലുള്ള മൊറോക്കന്‍ പ്രതിരോധം ഇതുവരെ വഴങ്ങിയത് ഒരേയൊരു ഗോളാണ്. അതും സെല്‍ഫ് ഗോള്‍.

🇲🇦👑🫶🏽… pic.twitter.com/fDCyfMI7LM

— Kylian Mbappé (@KMbappe)

2021ല്‍ ഇന്‍റര്‍മിലാനില്‍ നിന്ന് ഹക്കീമി പി എസ് ജിയിലെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദം തുടങ്ങുന്നത്. പാട്ടിലും വീഡിയോ ഗെയിമുകളിലെല്ലാമുള്ള ഒരേ ഇഷ്ടങ്ങളാണ് തങ്ങളെ അടുപ്പിച്ചതെന്നാണ് ഹക്കീമിയും എബാപ്പെയും പറയുന്നത്. സ്പെയിനിലെ മാഡ്രിഡില്‍ ജനിച്ച ഹക്കീമിയെ ഫ്രഞ്ച് പഠിക്കാന്‍ സഹായിക്കുന്നതും എംബാപ്പെയാണ്. ഇന്ന് ഫ്രാൻസും മൊറോക്കയും സെമിയിൽ പടപൊരുതമ്പോൾ, ഉറ്റസുഹൃത്തിൽ ആരാണ് ചിരിക്കുക എന്ന് കാത്തിരുന്ന് കാണാം.

ഇരട്ട ഗോളുമായി ആല്‍വാരസ് ഇരച്ചെത്തി, റെക്കോര്‍ഡ്; ഗോൾഡൻ ബൂട്ട് പോരാട്ടം കടുത്തു

click me!