ഇനിയും നിലയ്‌ക്കാത്ത ലൈക്ക് പ്രവാഹം; മെസിയുടെ വിഖ്യാത ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ആര്?

By Jomit Jose  |  First Published Dec 22, 2022, 5:43 PM IST

സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച ചിത്രമായിരുന്നു മെസി കപ്പുയര്‍ത്തിയ നിമിഷം


ദോഹ: സ്വപ്‌ന സാഫല്യം പോലൊരു സ്വര്‍ണ കപ്പ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ അര്‍ജ‍ന്‍റീനയിലേക്കെത്തിയ ഫുട്ബോള്‍ ലോകകപ്പ് കിരീടം. ലോക വേദിയില്‍ ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്‍റെ തിരിച്ചുവരവ്. ഫുട്ബോളിന്‍റെ മിശിഹാ ലിയോണല്‍ മെസിയുടെ കൈകളിലേക്ക് നിയോഗം പോലെ ഖത്തറിന്‍റെ മിനാരങ്ങളെ സാക്ഷിയാക്കി ഫിഫ ലോകകപ്പ് കിരീടം കൈവന്നു. ഒടുവില്‍ അയാള്‍ വാനിലേക്ക് അതുയര്‍ത്തി തന്‍റെ മുന്‍ഗാമിയും ഫുട്ബോള്‍ ദൈവവുമായ മറഡോണയ്ക്ക് സമര്‍പ്പിച്ചു. 

സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച ചിത്രമായിരുന്നു മെസി കപ്പുയര്‍ത്തിയ നിമിഷം. ഫുട്ബോള്‍ പ്രേമികളുടെയെല്ലാം മോഹക്കപ്പ് മിശിഹായുടെ കൈകളിലേക്ക് എത്തിയപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ സകല റെക്കോര്‍ഡുകളും കടപുഴകി. ഇതിനകം 75 മില്യനിലധികം ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്. മെസിക്ക് പ്രശംസാപ്രവാഹം അവസാനിക്കാത്ത ഈ നാലാംദിനത്തിലും ആ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ അധികമാര്‍ക്കും അറിയില്ല. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Leo Messi (@leomessi)

പ്രമുഖ ഫോട്ടോ ഏജന്‍സിയായ ഗെറ്റി ഇമേജസിനായി ഷോണ്‍ ബോട്ടെരില്ലിയാണ് മെസിയുടെ വിഖ്യാത ചിത്രമെടുത്തത്. ഗെറ്റിയുടെ സീനിയര്‍ ഫോട്ടോഗ്രാഫറായ ബോട്ടെരില്ലി വിവിധ ലോകകപ്പുകളും 2012ലെ ലണ്ടന്‍ ഒളിംപിക്‌സും കവര്‍ ചെയ്‌തിട്ടുണ്ട്. തന്‍റെ കായിക ഫോട്ടോഗ്രാഫി കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ഷോണ്‍ ബോട്ടെരില്ലിയുടെ മെസി ചിത്രം അറിയപ്പെടും എന്നുറപ്പ്.

ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് വീഴ്‌ത്തിയാണ് മെസിപ്പട കപ്പുയര്‍ത്തിയത്. ലോകകപ്പ് കരിയറില്‍ രണ്ടാം തവണയും മെസി ഗോള്‍ഡന്‍ ബോള്‍ നേടിയപ്പോള്‍ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ടും അര്‍ജന്‍റീനന്‍ ഗോളി എമി മാര്‍ട്ടിനസ് ഗോള്‍ഡന്‍ ഗ്ലൗവും കരസ്ഥമാക്കി. എക്‌സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ നിര്‍ണായക സേവുമായി അര്‍ജന്‍റീനയുടെ എമി മാര്‍ട്ടിനസ് ശ്രദ്ധ നേടി. ഫ്രാന്‍സിനായി ഹാട്രിക് നേടിയ കിലിയന്‍ എംബാപ്പെയുടെ ഒറ്റയാള്‍ പ്രകടത്തിന് ഫലമില്ലാണ്ടുപോയി. 

ഇന്‍സ്റ്റഗ്രാമിലും 'ഗോട്ട്'; ക്രിസ്റ്റ്യാനോയുടെ ആഗോള റെക്കോര്‍ഡ് തകര്‍ത്ത് മെസി
 

click me!