അര്‍ജന്‍റീനന്‍ ബോക്‌സിന് തൊട്ട് പുറത്ത് വച്ച് പന്ത് കാല്‍ക്കല്‍ കിട്ടിയ ജൂലിയന്‍ ആല്‍വാരസ് മിസൈല്‍ പോലെ മധ്യവര താണ്ടി കുതിച്ചു
ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പ് ജൂലിയന്‍ ആല്‍വാരസ് എന്ന 22കാരന്‍ അര്‍ജന്‍റീനന്‍ സ്ട്രൈക്കറുടെ ഭാവി മാറ്റിയെഴുതുന്ന ടൂര്‍ണമെന്‍റാണ്. സെമിയില്‍ ഇരട്ട ഗോളുമായി കളംനിറഞ്ഞു ആല്‍വാരസ്. ഹാട്രിക് നഷ്‌ടപ്പെട്ടത് തലനാരിഴയ്‌ക്കും. ആല്‍വാരസ് തൊടുത്ത ഇരട്ട ഗോളുകളിലൊന്ന് ഈ ടൂര്‍ണമെന്‍റ് ഇതുവരെ കണ്ട ഏറ്റവും മികച്ച സോളോ റണ്ണുകളിലൊന്നാണ്.
എല്ലാറ്റിന്‍റെയും തുടക്കം 39-ാം മിനുറ്റിലെ ഒരു കൗണ്ടര്‍ അറ്റാക്കിലായിരുന്നു. അര്‍ജന്‍റീനന്‍ ബോക്‌സിന് തൊട്ട് പുറത്ത് വച്ച് പന്ത് കാല്‍ക്കല്‍ കിട്ടിയ ജൂലിയന്‍ ആല്‍വാരസ് മിസൈല്‍ പോലെ മധ്യവര താണ്ടി കുതിച്ചു. പോയ പോക്കില്‍ ബ്രേക്ക് ഇടാന്‍ നോക്കിയ ക്രൊയേഷ്യന്‍ പ്രതിരോധക്കോട്ട പൊളിച്ചടുക്കി. മൂന്ന് ക്രൊയേഷ്യന്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ ആല്‍വാരസ് സോസായേയും ലിവാകോവിച്ചിനേയും വകഞ്ഞുമാറി പന്ത് വലയിലേക്ക് ചെത്തിയിടുകയായിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിമാരില്‍ ഒരാള്‍ എന്ന വിശേഷണം നേടിയ ലിവാകോവിച്ചിന് ആല്‍വാരസിന്‍റെ വായുവില്‍ വച്ചുള്ള ചിപ് ടച്ചിന് മറുപടിയൊന്നുമുണ്ടായില്ല. ഗോളിയുടെ അത്ഭുത ഡിഫ്ലക്ഷനില്ലായിരുന്നെങ്കില്‍ ആദ്യപകുതിക്ക് വിസില്‍ വീഴും മുമ്പ് തന്നെ ആല്‍വാരസ് ഇരട്ട ഗോള്‍ തികയ്ക്കുമായിരുന്നു. എന്നാല്‍ 69-ാം മിനുറ്റില്‍ മെസിയുടെ അളന്നുമുറിച്ച അസിസ്റ്റില്‍ ആല്‍വാരസ് തന്‍റെ രണ്ടാം ഗോള്‍ പൂര്‍ത്തിയാക്കി.
Argentine Julián Álvarez scores a solo effort goal against Croatia to make it 2-0. World Cup 2022 pic.twitter.com/CBcEYsrFr1
— Stephen Mutinda (@Sirstevenke)
undefined
ലുസൈല്‍ സ്റ്റേഡിയത്തില്‍ ക്രൊയേഷ്യക്കെതിരെ ലോകകപ്പ് സെമിയില്‍ ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ റണ്ണടക്കം രണ്ടും മെസി ഒന്നും ഗോള്‍ നേടിയപ്പോള്‍ 3-0നാണ് മെസിപ്പട ഫൈനലിലേക്ക് മാര്‍ച്ച് ചെയ്‌തത്. പതിഞ്ഞ തുടക്കത്തിന് ശേഷം ലുസൈല്‍ സ്റ്റേഡിയത്തേയും ഫുട്ബോള്‍ ലോകത്തേയും ആവേശത്തിലാക്കി ഗോളാവേശത്തിലേക്ക് അതിശക്തമായി തിരിച്ചെത്തുകയായിരുന്നു അര്‍ജന്‍റീന. മെസി പെനാല്‍റ്റിയിലൂടെ 34-ാം മിനുറ്റിലും ആല്‍വാരസ് 39, 69 മിനുറ്റുകളിലും വല ചലിപ്പിച്ചു. ആല്‍വാരസിനെ ഫൗള്‍ ചെയ്തതിനായിരുന്നു മെസിയുടെ പെനാല്‍റ്റി.
'മെസിസ്റ്റ്'; ഇത് ലോകത്ത് മെസിക്ക് മാത്രം കഴിയുന്ന അസിസ്റ്റ്- വീഡിയോ