ആടിയുലഞ്ഞ് പറങ്കിക്കപ്പല്‍, മൊറോക്കോ മുന്നില്‍; സിആര്‍7നായി മുറവിളി

By Jomit Jose  |  First Published Dec 10, 2022, 9:19 PM IST

കഴിഞ്ഞ കളിയില്‍ ക്രിസ്റ്റ്യാനോയ്ക്ക് പകരം സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി ഹാട്രിക് തികച്ച ഗോണ്‍സാലോ റാമോസാണ് ഇന്നും സെന്‍ട്രല്‍ സ്ട്രൈക്കര്‍


ദോഹ: ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരെ ആദ്യ പകുതിയില്‍ ലീഡെടുത്ത് മൊറോക്കോ. 42-ാം മിനുറ്റില്‍ നെസീരിയാണ് മൊറോക്കോയെ മുന്നിലെത്തിച്ചത്. പോര്‍ച്ചുഗീസ് ഗോളി ഡിയാഗോ കോസ്റ്റയുടെ അബദ്ധത്തില്‍ നിന്ന് കൂടിയായിരുന്നു ഈ ഗോള്‍. 

കിക്കോഫായി അഞ്ചാം മിനുറ്റില്‍ മത്സരത്തിലെ ആദ്യ ഫ്രീകിക്കില്‍ ഫെലിക്‌സിന്‍റെ ഹെഡര്‍ ബോനോ തട്ടിത്തെറിപ്പിച്ചു. തൊട്ടുപിന്നാലെ മോറോക്കോയുടെ ഹെഡര്‍ ബാറിന് തൊട്ട് മുകളിലൂടെ പാഞ്ഞു. തൊട്ടുപിന്നാലെ ഇരു ടീമുകളും ഇടയ്ക്ക് പാഞ്ഞെത്തിയെങ്കിലും ഗോളിലേക്ക് വഴിമാറിയില്ല. 26-ാം മിനുറ്റില്‍ സിയെച്ചിന്‍റെ ഹെഡര്‍ തലനാരിഴയ്ക്കാണ് ഗോളാകാതെ പോയത്. 30-ാം മിനുറ്റില്‍ ഫെലിക്‌സിന്‍റെ ഉഗ്രന്‍ ഷോട്ട് ഡിഫ്ലക്ഷനായി പുറത്തേക്ക് തെറിച്ചു. ഇതിന് ശേഷം 42-ാം മിനുറ്റിലായിരുന്നു യഹിയയുടെ ക്രോസില്‍ ഉയര്‍ന്നുചാടി തലവെച്ച് നെസീരിയുടെ ഗോള്‍. ഇതിന് പിന്നാലെ ബ്രൂണോയുടെ ഷോട്ട് ബാറില്‍ തട്ടി തെറിച്ചു. 

Latest Videos

undefined

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബഞ്ചിലിരുത്തിയാണ് ഇന്നും പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ കളിയില്‍ ക്രിസ്റ്റ്യാനോയ്ക്ക് പകരം സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി ഹാട്രിക് തികച്ച ഗോണ്‍സാലോ റാമോസാണ് ഇന്നും സെന്‍ട്രല്‍ സ്ട്രൈക്കര്‍. ബ്രൂണോ ഫെര്‍ണാണ്ടസും ജുവാ ഫെലിക്‌സുമാണ് മറ്റ് രണ്ട് മുന്നേറ്റക്കാര്‍. സ്വിസ് ടീമിനെ നേരിട്ട ഇലവനില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ് വരുത്തിയിരിക്കുന്നത്. വില്യം കാര്‍വാലിയോയ്ക്ക് പകരം മധ്യനിരയില്‍ റൂബന്‍ നെവസ് എത്തി. 

4-3-3 ശൈലിയില്‍ മൈതാനത്തിറങ്ങിയ പോര്‍ച്ചുഗലിന്‍റെ മധ്യനിരയില്‍ ബെര്‍ണാഡോ സില്‍വയും റൂബന്‍ നെവസും ഒട്ടോവിയായുമാണ്. റാഫേല്‍ ഗറേരോ, റൂബന്‍ ഡിയാസ്, പെപെ, ഡിയാഗോ ഡാലറ്റ് എന്നിവരാണ് പ്രതിരോധത്തില്‍. 4-3-3 ഫോര്‍മേഷനില്‍ ഹക്കീം സിയെച്ചിനെയും സൊഫിയാന്‍ ബുഫൈലിനെയും യൂസെഫ് എന്‍ നെസീരിയേയും ആക്രമണത്തിന് നിയോഗിച്ചാണ് മൊറോക്കോ ഇറങ്ങുന്നത്. പ്രീ ക്വാര്‍ട്ടറില്‍ നിന്ന് രണ്ട് മാറ്റങ്ങള്‍ ടീമിലുണ്ട്. ബോനോ തന്നെയാണ് ഗോള്‍ബാറിന് കീഴെ. സൂപ്പര്‍ താരങ്ങളായ അഷ്‌റഫ് ഹക്കീമിയും സൊഫീയാന്‍ ആംറബാട്ടും സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ട്. 

പോര്‍ച്ചുഗല്‍ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: Diogo Costa, Diogo Dalot, Kleper Pepe, Ruben Dias, Raphael Guerreiro, Monteiro Otavio, Ruben Neves, Mota Bernardo Silva, Miguel Bruno Fernandes, Matias Goncalo Ramos, Sequeira Joao Felix

മൊറോക്കോ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: Yassine Bounou, Achraf Hakimi, Jawad El Yamiq, Romain Saiss, Yahia Attiyat Allah, Azz-Eddine Ounahi, Sofyan Amrabat, Selim Amallah, Hakim Ziyech, Youssef En-Nesyri, Sofiane Boufal

വീണ്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബഞ്ചില്‍; മൊറോക്കോയ്ക്കെതിരെ സ്റ്റാര്‍ട്ടിംഗ് ഇലവനായി, നിര്‍ണായക മാറ്റം

click me!