മെസിയെന്നാല്‍ അര്‍ജന്‍റീന, എല്ലാം അവന്‍റെ കാല്‍ക്കീഴില്‍; മെസിയെ വാഴ്ത്തി ബ്രസീല്‍ താരം

By Web Team  |  First Published Dec 6, 2022, 3:03 PM IST

അര്‍ജന്‍റീന-ബ്രസീല്‍ പോരാട്ടത്തിനായി ആരാധകര്‍ കാത്തിരിക്കെ മെസിയെ വാനോളം പുകഴത്തി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീല്‍ താരവും മുമ്പ് ബാഴ്സലോണയില്‍ മെസിയുടെ സഹതാരവുമായിരുന്ന ഡാനി ആല്‍വെസ്. മെസിയെന്നാല്‍ അര്‍ജന്‍റീനയാണെന്നും എല്ലാം അവനിലൂടെയാണ് ചലിക്കുന്നതെന്നും മെസിയുടെ കാല്‍ക്കീഴിലാണ് എല്ലാമെന്നും ആല്‍വെസ് പറഞ്ഞു.


ദോഹ: ലോകകപ്പ് ഫുട്ബോളില്‍ ആരാധകരുടെ പ്രിയ ടീമുകളായ അര്‍ജന്‍റീനയും ബ്രസീലും ക്വാര്‍ട്ടറിലെത്തി പ്രതീക്ഷകള്‍ കാത്തിരിക്കുന്നു. ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന നെതര്‍ലന്‍ഡ്സിനെയും ബ്രസീല്‍ ക്രൊയേഷ്യയെയും നേരിടും. ഈ മത്സരങ്ങളില്‍ ഇരു ടീമുകളും ജയിച്ചാല്‍ ബ്രസീലും അറ്‍ജന്‍റീനയും തമ്മിലുള്ള ക്ലാസിക് സെമി പോരാട്ടത്തിന് അരങ്ങൊരുങ്ങും.

അര്‍ജന്‍റീന-ബ്രസീല്‍ പോരാട്ടത്തിനായി ആരാധകര്‍ കാത്തിരിക്കെ മെസിയെ വാനോളം പുകഴത്തി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീല്‍ താരവും മുമ്പ് ബാഴ്സലോണയില്‍ മെസിയുടെ സഹതാരവുമായിരുന്ന ഡാനി ആല്‍വെസ്. മെസിയെന്നാല്‍ അര്‍ജന്‍റീനയാണെന്നും എല്ലാം അവനിലൂടെയാണ് ചലിക്കുന്നതെന്നും മെസിയുടെ കാല്‍ക്കീഴിലാണ് എല്ലാമെന്നും ആല്‍വെസ് പറഞ്ഞു.

Latest Videos

undefined

ഞങ്ങളിപ്പോള്‍ കിരീടം സ്വപ്നം കാണുന്നു, പക്ഷെ, തുറന്നുപറഞ്ഞ് നെയ്മര്‍

അവിസ്മരണീയമായ ലോകകപ്പിലൂടെയാണ് മെസി ഇപ്പോള്‍ കടന്നുപോകുന്നത്. ഈ ലോകകപ്പില്‍ എതിരാളികള്‍ നോട്ടമിടേണ്ട കളിക്കാരിലൊരാളാണ് മെസി. അതേസമയം, ലോകകപ്പിലെ അര്‍ജന്‍റീന-ബ്രസീല്‍ സെമി സാധ്യതയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും ആല്‍വെസ് പറഞ്ഞു.

ക്വാര്‍ട്ടറിലായാലും സെമിയിലായാലും ഞങ്ങള്‍ക്ക് എതിരാളികളെ തെരഞ്ഞെടുക്കാനാവില്ല. ലഭിച്ച എതിരാളികളോട് മികച്ച പോരാട്ടം കാഴ്ചവെക്കാനെ കഴിയു. അതുകൊണ്ടുതന്നെ ഇപ്പോള്‍ തന്നെ സെമിയെക്കുറിച്ച് ചിന്തിക്കാന്‍ ഞങ്ങള്‍ക്കാവില്ല. കാരണം ഞങ്ങള്‍ക്ക് മുമ്പില്‍ ക്വാര്‍ട്ടറെന്ന കടമ്പയുണ്ട്. അതുപോലെ ഇപ്പോള്‍ തന്നെ സെമിയെക്കുറിച്ച് പറയുന്നത് ക്വാര്‍ട്ടറില്‍ ഞങ്ങളുടെ എതിരാളികളായ ക്രോയേഷ്യയോട് അനാദരവ് കാട്ടുന്നതുപോലെയാകും. ക്വാര്‍ട്ടറില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ. മികച്ച ഒട്ടേറെ കളിക്കാരുള്ള ക്രൊയേഷ്യയില്‍ ഞങ്ങള്‍ക്ക് 110 ശതമാനം ശ്രദ്ധചലുത്തേണ്ടതുണ്ട്-ആല്‍വെസ് പറഞ്ഞു.

ഇനി ആര്‍ക്കും അവസരം തന്നില്ലെന്ന് പറയരുത്; ലോകകപ്പില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ബ്രസീല്‍

ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ അര്‍ജന്‍റീന സൗദി അറേബ്യയോട് തോറ്റപ്പോള്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബ്രസീല്‍ കാമറൂണിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു. 1990ലെ ലോകകപ്പിലാണ് ബ്രസീലും അര്‍ജന്‍റീനയും അവസാനമായി ലോകകപ്പ് മത്സരത്തില്‍ ഏറ്റുമുട്ടിയത്. ആ മത്സരത്തില്‍ ഡീഗോ മറഡോണ നല്‍കിയ അസിസ്റ്റില്‍ ക്ലോഡിയോ കനീജിയ നേടിയ ഗോളില്‍ അര്‍ജന്‍റീന ബ്രസീലിനെ തോല്‍പ്പിച്ചു.

click me!