സെമി ഉറപ്പിക്കാൻ കാനറിക്കൂട്ടം തയാർ; അടിമുടി ആക്രമിക്കാൻ തയാറെടുപ്പുമായി ലൈനപ്പ്, ടീം ഇങ്ങനെ

By Web Team  |  First Published Dec 9, 2022, 7:21 PM IST

. നെയ്മറും വിനീഷ്യസും റഫീഞ്ഞയും അടക്കം വമ്പൻ താരങ്ങൾ എല്ലാം ടീമിൽ ഇടം നേടി. ​ദ​ക്ഷിണ കൊറിയയെ തരിപ്പണമാക്കിയ അതേ ഇലവനെ തന്നെയാണ് ബ്രസീൽ പരിശീലകൻ ടിറ്റെ വീണ്ടും വിശ്വസിച്ചിരിക്കുന്നത്.


ദോഹ: ക്രൊയേഷ്യക്കെതിരെയുള്ള ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിനുള്ള ബ്രസീൽ ‌ടീം തയാർ. നെയ്മറും വിനീഷ്യസും റഫീഞ്ഞയും അടക്കം വമ്പൻ താരങ്ങൾ എല്ലാം ടീമിൽ ഇടം നേടി. ​ദ​ക്ഷിണ കൊറിയയെ തരിപ്പണമാക്കിയ അതേ ഇലവനെ തന്നെയാണ് ബ്രസീൽ പരിശീലകൻ ടിറ്റെ വീണ്ടും വിശ്വസിച്ചിരിക്കുന്നത്. തിയാ​ഗോ സിൽവ, മാർക്വീഞ്ഞോസ്, എഡർ മിലിറ്റാവോ, ഡാനിലോ എന്നിവരാണ് പ്രതിരോധ നിരയിൽ. മധ്യനിരയിൽ കാമസിറോയ്ക്കൊപ്പം പക്വേറ്റയാണ്.

അവർക്ക് മുന്നിലായി നെയ്മറും വിനീഷ്യസും റാഫീഞ്ഞയുമാണുള്ളത്. റിച്ചാർലിസണാണ് ഗോളടിക്കാനുള്ള ചുമതല. 4-2-3-1 ശൈലിയിലാണ് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ ഇന്ന് ടീമിനെ ഇറക്കുന്നത്. മറുവശത്ത് ലൂക്ക മോഡ്രിച്ച്, ​ഗ്വാർഡിയോൾ, പെരിസിച്ച് അടക്കം ക്രമാരിച്ച് അടക്കം അവരുടെ മികച്ച താരങ്ങളെ എല്ലാം ക്രൊയേഷ്യയും കളത്തിൽ ഇറക്കിയിട്ടുണ്ട്. 4-3-3 ഫോർമേഷനിലാണ് ക്രൊയേഷ്യ ഇറങ്ങുന്നത്.  

Latest Videos

click me!