മെസി വീണ്ടും ഫിഫ ദ ബെസ്റ്റ്; ബ്രസീല്‍ ഫുട്ബോള്‍ ടീമിനും പുരസ്‌കാരം

By Web Team  |  First Published Jan 16, 2024, 7:40 AM IST

വംശീയതയ്ക്ക് എതിരായ പോരാട്ടം പരിഗണിച്ചാണ് ബ്രസീലിയന്‍ പുരുഷ ഫുട്ബോള്‍ ടീമിന് പുരസ്‍കാരം


ലണ്ടന്‍: 2023ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലിയോണൽ മെസിക്ക്. യുവതാരങ്ങളായ കിലിയൻ എംബാപ്പെ, എർലിംഗ് ഹാലൻഡ് എന്നിവരെ മറികടന്നാണ് മുപ്പത്തിയാറുകാരനായ മെസിയുടെ നേട്ടം. എട്ടാം തവണയാണ് മെസി മികച്ച താരത്തിനുള്ള ഫിഫയുടെ പുരസ്കാരം സ്വന്തമാക്കുന്നത്. ഫിഫ ദ ബെസ്റ്റ് എന്ന് പുനര്‍നാമകരണം ചെയ്ത ശേഷം 2019ലും 2022ലും മുമ്പ് മെസി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച വനിതാ താരമായി ബാഴ്സലോണയുടെ സ്പാനിഷ് താരം ഐതാന ബോൺമാറ്റി തെരഞ്ഞെടുക്കപ്പെട്ടു. 

മെസിയും ഹാലണ്ടും എംബാപ്പെയും പുരസ്‌കാര ചടങ്ങളില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയില്ല. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാർഡിയോളയാണ് മികച്ച പരിശീലകൻ. സിറ്റിയുടെ ബ്രസീലിയന്‍ ഗോളി എഡേഴ്സൺ മികച്ച ഗോൾ കീപ്പറുമായി. അതേസമയം ഫെയര്‍പ്ലേ അവാര്‍ഡ് ബ്രസീലിയന്‍ ദേശീയ പുരുഷ ഫുട്ബോള്‍ ടീം സ്വന്തമാക്കി. വംശീയതയ്ക്ക് എതിരായ പോരാട്ടം പരിഗണിച്ചാണ് ബ്രസീലിയന്‍ ടീമിന് പുരസ്‍കാരം. 

Latest Videos

undefined

ലോക ഇലവനില്‍ സിറ്റിക്കാറ്റ്

ആറ് മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളെ ഉള്‍പ്പെടുത്തിയാണ് പുരുഷ ലോക ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. സിറ്റിയെ ട്രെബിള്‍ ചാമ്പ്യന്‍മാരാക്കിയ ജോണ്‍ സ്റ്റോണ്‍സ്, കെയ്‌ല്‍ വാക്കര്‍, റൂബന്‍ ഡിയാസ്, ബെര്‍ണാഡോ സില്‍വ, കെവിന്‍ ഡിബ്രൂയിന്‍, എര്‍ലിംഗ് ഹാലണ്ട് എന്നിവരാണ് ഇലവനിലെ സിറ്റി താരങ്ങള്‍. ഇന്‍റര്‍ മയാമിയുടെ ലിയോണല്‍ മെസി വീണ്ടും ലോക ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ അല്‍ നസറിന്‍റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്ഥാനമില്ല. റയലിന്‍റെ തിബൗട്ട് കോർട്ടോയിസ്, ജൂഡ് ബെല്ലിംഗ്‌ഹാം, വിനീഷ്യസ് ജൂനിയര്‍ പിഎസ്‌ജിയുടെ കിലിയന്‍ എംബാപ്പെ എന്നിവര്‍ ഇലവനിലുണ്ട്. 

Read more: ബാഴ്‌സയെ കെട്ടിയിട്ട് കത്തിച്ചു! എല്‍ ക്ലാസിക്കോയില്‍ റയല്‍ തന്നെ കേമന്‍; കൂടെ സൂപ്പര്‍ കപ്പും പൊക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!