റയൽ, ബാഴ്‌സ, യുവന്‍റസ്; വിലക്ക് വന്നാല്‍ മറ്റ് ക്ലബുകള്‍ക്ക് ലോട്ടറി, സംഭവിക്കുക ഇതൊക്കെ

By Web Team  |  First Published May 28, 2021, 12:34 PM IST

ഈ മൂന്ന് ക്ലബുകൾ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിൽ കളിക്കില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം.


മാഡ്രിഡ്: യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിൻമാറാത്ത റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് എന്നീ ക്ലബുകൾക്കെതിരെ നടപടിക്കൊരുങ്ങുകയാണ് യുവേഫ. ഈ മൂന്ന് ക്ലബുകൾ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിൽ കളിക്കില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം.

ക്ലബ് ഫുട്ബോളിൽ വലിയ കോളിളക്കമുണ്ടാക്കിയാണ് 12 വമ്പൻ ടീമുകൾ യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. യുവേഫ ചാമ്പ്യൻസ് ലീഗിന് പകരം കൂടുതൽ സാമ്പത്തിക ലാഭമായിരുന്നു സൂപ്പർ ലീഗ് പ്രഖ്യാപനത്തിന് പിന്നിൽ. ആരാധകരും യുവേഫയും ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ എ സി മിലാന്‍, ഇന്‍റര്‍ മിലാന്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, ആഴ്‌സണല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ പിന്‍മാറി. 

Latest Videos

undefined

എന്നാൽ ഫുട്ബോളിന്റെ നിലനിൽപിനും വളർച്ചയ്‌ക്കും സൂപ്പർ ലീഗ് അനിവാര്യമാണെന്ന ഉറച്ച നിലപാടിലാണ് റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് ക്ലബുകൾ. ഇതോടെ മൂന്ന് ക്ലബുകളെയും ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കേർപ്പെടുത്താള്ള നീക്കത്തിലാണ് യുവേഫ. വിലക്ക് നിലവിൽ വന്നാൽ ലാ ലീഗയിലും, സെരി എയിലും ഈ ‌ടീമുകൾക്ക് തൊട്ടുപിന്നിലെത്തിയ ടീമുകൾക്കാവും കോളടിക്കുക.

റയൽ മാഡ്രിഡിനെയും ബാഴ്‌സലോണയേയും വിലക്കിയാൽ റയൽ സോസിഡാഡും റയൽ ബെറ്റിസും പകരം ചാമ്പ്യൻസ് ലീഗിലെത്തും. സെൽറ്റാ വിഗോയ്‌ക്ക് യൂറോപ്പ ലീഗിലേക്കും ഗ്രനാഡയ്‌ക്ക് കോൺഫറൻസ് ലീഗിലേക്കും സ്ഥാനക്കയറ്റം കിട്ടും.

യുവന്റസിന് അയോഗ്യത കൽപ്പിച്ചാൽ സെരി എയിൽ അഞ്ചാം സ്ഥാനക്കാരായ നാപ്പോളിക്കായിരിക്കും ഗുണം ചെയ്യുക. നാപ്പോളി ചാമ്പ്യൻസ് ലീഗിൽ കളിക്കുമ്പോൾ റോമ യൂറോപ്പ ലീഗിലേക്കും സൗസോളോ കോൺഫറൻസ് ലീഗിലേക്കും യോഗ്യത നേടും. ഇതോടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളായ ലിയോണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ടൂര്‍ണമെന്‍റിലുണ്ടാവില്ല. 

യുവേഫയുടെ വിലക്ക് നിലവിൽ വരുകയാണെങ്കിൽ മെസി ബാഴ്‌സലോണയും റൊണാൾഡോ യുവന്റസും വിടാനുള്ള സാധ്യത കൂടുതലാണ്. യുവേഫയുടെ നടപടികള്‍ അംഗീകരിക്കില്ലെന്ന് ക്ലബുകള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. 

യൂറോപ്യൻ സൂപ്പർ ലീഗ്: റയല്‍, ബാഴ്‌സ, യുവന്‍റസ് ക്ലബുകളെ യുവേഫ വിലക്കിയേക്കും!

സൂപ്പര്‍ ലീഗ്: ഫിഫയുടെ അനുനയം തള്ളി യുവേഫ, പിന്‍മാറാത്ത ക്ലബുകളെ വിലക്കുമെന്ന് വീണ്ടും മുന്നറിയിപ്പ്

യൂറോപ്പില്‍ പുതിയ അങ്കത്തട്ട്; കോൺഫറസ് ലീഗിന്‍റെ ട്രോഫി പ്രകാശനം ചെയ്തു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!