രണ്ടാംപാദ ക്വാര്‍ട്ടറില്‍ റോമ ഒന്നിനെതിരെ നാല് ഗോളിന് ഫെയ്നൂര്‍ദിനെ തോൽപ്പിച്ചു
സെവിയ: യൂറോപ്പ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമി കാണാതെ പുറത്ത്. രണ്ടാംപാദ ക്വാര്‍ട്ടറിൽ സെവിയ എതിരില്ലാത്ത മൂന്ന് ഗോളിന് യുണൈറ്റഡിനെ തോൽപ്പിച്ചു. യൂസഫ് എൻ നെസീരി ഇരട്ട ഗോൾ നേടി. ബേയ്‌ഡിന്‍റെ വകയായിരുന്നു മൂന്നാം ഗോള്‍. അഗ്രഗേറ്റ് സ്കോറില്‍ 5-2ന്‍റെ ജയം സെവിയയുടെ പേരിലായി.
യൂറോപ്പ ലീഗില്‍ എ എസ് റോമയും അവസാന നാലിലെത്തി. രണ്ടാംപാദ ക്വാര്‍ട്ടറില്‍ റോമ ഒന്നിനെതിരെ നാല് ഗോളിന് ഫെയ്നൂര്‍ദിനെ തോൽപ്പിച്ചു. ആദ്യപാദത്തിൽ ഒരു ഗോളിന് തോറ്റ ശേഷമാണ് റോമയുടെ ഗംഭീര തിരിച്ചുവരവ്. സ്പോര്‍ട്ടിംഗിനോട് 1-1ന്‍റെ സമനില വഴങ്ങിയെങ്കിലും ആദ്യപാദത്തിലെ ഒരു ഗോൾ ജയത്തിന്‍റെ(1-2) ബലത്തില്‍ യുവന്‍റസ് അവസാന നാലിലേക്ക് മുന്നേറി. സ്പോര്‍ട്ടിംഗിനായി മാര്‍ക്കസ് എഡ്‌വേഡ്‌സും യുവന്‍റസിനായി അഡ്രിയാന്‍ റാബിയോട്ടും ഗോളുകള്‍ നേടി. രണ്ടാംപാദത്തില്‍ യൂണിയൻ എസ്‌ജിയെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് ബയേണ്‍ ലെവര്‍ക്യൂസനും സെമിയിലെത്തി. അഗ്രഗേറ്റ് സ്കോറില്‍ 2-5ന്‍റെ സമ്പൂര്‍ണ വിജയം ലെവര്‍ക്യൂസനുണ്ട്.
undefined
സെമി ഫൈനലില്‍ റോമ, ബയേണ്‍ ലെവര്‍ക്യൂസനെയും യുവന്‍റസ്, സെവിയയേയും നേരിടും. മെയ് 12ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് ആദ്യപാദ സെമി. രണ്ടാംപാദ സെമി മെയ് 19ന് പുലര്‍ച്ചെ 12.30ന് ആരംഭിക്കും. മെയ് 31നാണ് യൂറോപ്പ ലീഗിന്‍റെ ഫൈനല്‍.
Read more: കെകെആറിന്‍റെ തോല്‍വിയുടെ കാരണം തിരക്കി എവിടേയും പോകണ്ടാ; എന്‍റെ പിഴ എന്ന് സമ്മതിച്ച് നിതീഷ് റാണ