കിലിയൻ എംബാപ്പേയുടെ ഫ്രാൻസും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 12.30ന് നേർക്കുനേർ പോരാട്ടത്തിനിറങ്ങും
മ്യൂണിക്ക്: യൂറോകപ്പ് ക്വാർട്ടർ ഫൈനലിൽ ആരാധകരെ കാത്തിരിക്കുന്നത് തീപാറും പോരാട്ടങ്ങൾ.. വെള്ളിയാഴ്ചയാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് തുടക്കമാവുക. 24 ടീമുകളുമായി തുടങ്ങിയ യൂറോ കപ്പ് 44 മത്സരങ്ങൾ പൂർത്തിയായപ്പോൾ എട്ട് ടീമുകളിലേക്ക് ചുരുങ്ങി. ടൂർണമെന്‍റിൽ എല്ലാ കളിയും ജയിച്ച ഏക ടീമായ സ്പെയിൻ ആദ്യ ക്വാർട്ടറിൽ വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30ന് ആതിഥേയരായ ജർമനിയെ നേരിടും.
സ്പെയിൻ പ്രീക്വാർട്ടറിൽ നവാഗതരായ ജോർജിയയെ തകർത്തപ്പോൾ ഡെൻമാർക്കിനെ രണ്ട് ഗോളിന് മറികടന്നാണ് ജർമനിയെത്തുന്നത്. കിലിയൻ എംബാപ്പേയുടെ ഫ്രാൻസും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 12.30ന് നേർക്കുനേർ പോരാട്ടത്തിനിറങ്ങും. മത്സരശേഷം വമ്പൻ താരങ്ങളിൽ ഒരാൾക്ക് നാട്ടിലേക്ക് മടങ്ങാം. തന്‍റെ അവസാന യൂറോ കപ്പാണിതെന്ന് റൊമാള്‍ഡോ നേരത്തെ വ്യക്തമാക്കിയിരുന്നു.
undefined
ഫ്രാൻസ് സെൽഫ് ഗോളിൽ ബെൽജിയത്തിനോട് രക്ഷപ്പെട്ടപ്പോൾ സ്ലോവേനിയയോട് ഷൂട്ടൗട്ടിൽ രക്ഷപ്പെട്ടാണ് പോർച്ചുഗലിന്‍റെ ക്വാർട്ടർ പ്രവേശം.സ്ലൊവേനിയക്കെതിരെ നിരവധി അവസരങ്ങള്‍ ലഭിച്ച ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ മത്സരത്തിനിടെ ലഭിച്ച പെനല്‍റ്റി കിക്ക് പാഴാക്കുകയും ചെയ്തിരുന്നു. എന്നാാല്‍ ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനായി ആദ്യ കിക്കെടുത്ത റൊണാള്‍ഡോ ലക്ഷ്യം കണ്ടു. കിലിയന്‍ എംബാപ്പെയാകട്ടെ ടൂര്‍ണമെന്‍റില്‍ ഇതുവരെ ഒരു ഗോള്‍ മാത്രമാണ് നേടിയത്.
ഇംഗ്ലണ്ട് ശനിയാഴ്ച രാത്രി 9.30ന് സ്വിറ്റ്സർലൻഡുമായും നെതർലൻഡ്സ് രാത്രി 12.30ന് തുർക്കിയുമായും ഏറ്റുമുട്ടും.നിലവിലെ ചാമ്പ്യൻമാരായ ഇറ്റലിയെ രണ്ടു ഗോളിന് വീഴ്ത്തിയാണ് സ്വിറ്റ്സർലൻഡ് വരുന്നത്. ഇംഗ്ലണ്ട് നാടകീയ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് സ്ലോവാക്യയെ മറികടന്നു. നെതർലൻഡ്സ് റുമാനിയയെ തകർത്തപ്പോൾ ഓസ്ട്രിയയെ പൊട്ടിച്ചാണ് തുർക്കിയുടെ വരവ്. ജൂലൈ ഒൻപതിനും പത്തിനുമാണ് സെമി പോരാട്ടങ്ങൾ. ഫൈനൽ ജൂലൈ പതിനാലിനും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക