പെനല്‍റ്റി ബോക്സില്‍ എംബാപ്പെയെ ലക്ഷ്യമാക്കി എത്തിയ ക്രോസ് ഹെഡ് ചെയ്ത് അകറ്റാനുള്ള നീക്കത്തിനിടെയാണ് മാക്സ്മിലിയാന്‍ ഹെഡ് ചെയ്ത പന്ത് സ്വന്തം വലയിലെത്തിയത്.
മ്യൂണിക്ക്: യൂറോ കപ്പിൽ കരുത്തരായ ഫ്രാൻസിന് നിറംമങ്ങിയ വിജയം. ഓസ്ട്രിയക്കെതിരെ സെൽഫ് ഗോളിലാണ് ഫ്രാൻസ് രക്ഷപ്പെട്ടത്. ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാന്‍സിന്‍റെ ആക്രമണനിരക്കെതികെ ഓസ്ട്രിയ പിടിച്ചു നിന്നപ്പോള്‍ ഗോളടിക്കാന്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് കഴിഞ്ഞില്ല. ഫ്രഞ്ച് ടീമിനൊപ്പം കോച്ച് ദിദിയെ ദെഷാം നൂറാം ജയം സ്വന്തമാക്കിയത് മുപ്പത്തിയെട്ടാം മിനിറ്റിൽ ഓസ്ട്രിയന്‍ താരം മാക്സ്മിലിയാന്‍ വെബെര്‍ അടിച്ച ഓൺഗോളിലൂടെയായിരുന്നു.
പെനല്‍റ്റി ബോക്സില്‍ എംബാപ്പെയെ ലക്ഷ്യമാക്കി എത്തിയ ക്രോസ് ഹെഡ് ചെയ്ത് അകറ്റാനുള്ള നീക്കത്തിനിടെയാണ് മാക്സ്മിലിയാന്‍ ഹെഡ് ചെയ്ത പന്ത് സ്വന്തം വലയിലെത്തിയത്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഗോള്‍ നേടാത്ത നായകൻ കിലിയൻ എംബാപ്പേ ഉൾപ്പടെയുള്ളവർക്ക് ഉന്നംപിഴച്ചതും ഫ്രാൻസിന് തിരിച്ചടിയായി. ഫ്രാന്‍സ് ലീഡെടുത്തതോടെ ഒപ്പമെത്താൻ ഓസ്ട്രിയ പറന്നുകളിച്ചെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ ഓസ്ട്രിയക്കും കഴിഞ്ഞില്ല.
undefined
നെതര്‍ലന്‍ഡ്സിന്‍റെ രക്ഷകനായി വീണ്ടും വെര്‍ഗോസ്റ്റ്, പോളണ്ടിനെ വീഴ്ത്തി വിജയത്തുടക്കം
ഗോൾ വരൾച്ചയ്ക്കൊപ്പം ലോംഗ് വിസിലിന് തൊട്ടുമുൻപ് ഓസ്ട്രിയന്‍ താരം കെവിന്‍ ഡാന്‍സോയുമായി കൂട്ടിയിടിച്ച് എംബാപ്പേയ്ക്ക് പരിക്കേറ്റതും ഫ്രാൻസിന് തിരിച്ചടിയായി. 90-ാം മിനിറ്റില്‍ ഹെഡ്ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഡാന്‍സോയുടെ തലയിടിച്ച എംബാപ്പെ മൂക്കില്‍ നിന്ന് ചോരയൊലിപ്പച്ചാണ് ഗ്രൗണ്ട് വിട്ടത്. ഉടന്‍ എംബാപ്പെയെ മത്സരത്തില്‍ നിന്ന് പിന്‍വലിച്ചു.
അടുത്ത മത്സരത്തില്‍ എംബാപ്പെക്ക് കളിക്കാനാകുമോ എന്ന് ഉറപ്പില്ല. സൂപ്പര്‍ താരം അന്‍റോണ്‍ ഗ്രീസ്മാനും മത്സരത്തിനിടെ കാല്‍മുട്ടില്‍ പരിക്കേറ്റ് കയറിയെങ്കിലും പിന്നീട് ഗ്രൗണ്ടിലിറങ്ങിയത് ഫ്രാന്‍സി് ആശ്വാസമായി. 92 ശതമാനം പാസിംഗിലെ കൃത്യയതയുമായി കാലിലെ കളിവറ്റിയിട്ടില്ലെന്ന് തെളിയിച്ച ഫ്രാന്‍സിന്‍റെ എൻഗോളെ കാന്‍റെയാണ് കളിയിലെ താരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക