ക്രൊയേഷ്യക്കെതിരെ ഇഞ്ചുറിടൈമിന്‍റെ അവസാന നിമിഷങ്ങളിൽ നേടിയ ഗോളാണ് ഇറ്റലിയുടെ ജീവൻ നോക്കൗട്ടിലേക്ക് നീട്ടിയത്.
മ്യൂണിക്: യൂറോ കപ്പ് ഫുട്ബോളിൽ പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും. സ്വിറ്റ്സർലൻഡ് രാത്രി ഒൻപതരയ്ക്ക് നിലവിലെ ചാമ്പ്യൻമാരായ ഇറ്റലിയെയും ഡെൻമാർക്ക് രാത്രി 12.30ന് ആതിഥേയരായ ജർമ്മനിയെയും നേരിടും. ഇറ്റലി ചാമ്പ്യൻമാരാണെങ്കിലും ഞങ്ങൾക്ക് അവരെ പേടിയില്ല. ഇറ്റലി, ഞങ്ങളെയാണ് പേടിക്കേണ്ടത്. സ്വിറ്റ്സർലൻഡ് കോച്ച് മുറാക് യാകിന് ഇങ്ങനെ പറയാൻ ആത്മവിശ്വാസം നൽകുന്നത് ടൂര്‍ണമെന്‍റില്‍ നേടിയ വെടിച്ചില്ല് ഗോളുകൾ തന്നെ.
ക്രൊയേഷ്യക്കെതിരെ ഇഞ്ചുറിടൈമിന്‍റെ അവസാന നിമിഷങ്ങളിൽ നേടിയ ഗോളാണ് ഇറ്റലിയുടെ ജീവൻ നോക്കൗട്ടിലേക്ക് നീട്ടിയത്. താളം കണ്ടെത്താൻ പാടുപെടുന്ന നിലവിലെ ചാമ്പ്യൻമാർക്ക് പുതിയ പ്രതീക്ഷയായ റിക്കോർഡോ കാലഫിയോറിയുടെ സസ്പെൻഷനും കനത്ത പ്രഹരമാവും. ആക്രമണമോ പ്രതിരോധമോയെന്ന് ഉറപ്പില്ലാതെ ഇറ്റലി ഉലയുമ്പോൾ ഉറച്ച പ്രതിരോധവും മിന്നൽ പ്രത്യാക്രമണമവുമാണ് സ്വിസ് കരുത്ത്.
undefined
അയല്‍ക്കാരയതിനാല്‍ തന്നെ ഇതുവരെ ഇറ്റലിയും സ്വിറ്റ്സര്‍ലന്‍ഡും നേര്‍ക്കു നേര്‍ വന്നത് 61 തവണയാണ്. അതില്‍ സ്വിറ്റ്സർലാന്‍ഡ് ജയിച്ചത് എട്ട് തവണ മാത്രം. അവസാനം ജയിച്ചതാകട്ടെ 1993ലും. 29 മത്സരങ്ങളില്‍ ഇറ്റലി ജയിച്ചപ്പോള്‍ 24 മത്സരങ്ങള്‍ സമിനലയായി. 2021ലാണ് ഇരു ടീമും അവസാനം നേര്‍ക്കുനേര്‍വന്നത്. അന്ന് മത്സരം 1-1 സമനിലയായി.
ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ജർമ്മനിക്ക് സമീപകാല തിരിച്ചടികളിൽ നിന്ന് രക്ഷനേടാൻ മുന്നോട്ടുപോയേ തീരൂ. ടോണി ക്രൂസ് മുതൽ ജമാൽ മുസിയാല വരെയുള്ളവരുടെ വൈവിധ്യവും സ്വന്തം നാട്ടുകാരുടെ പിന്തുണയും ജർമ്മനിയെ അപകടകാരികളാക്കും. സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരത്തില്‍ പരിക്കേറ്റ റൂഡിഗറുടെ അസാന്നിധ്യം ജര്‍മനിക്ക് തലവേദനയാകുമെന്നാണ് കരുതുന്നത്.
ലോകകപ്പ് ഫൈനല്‍, ടീം ഇന്ത്യ, മലയാളി; വീണ്ടും ചരിത്രം ആവര്‍ത്തിക്കാന്‍ സഞ്ജു സാംസണ്‍
ഒറ്റക്കളിയും ജയിക്കാതെ നോക്കൗട്ട് റൗണ്ടിലെത്തിയ ഡെൻമാർക്കിന് ക്വാർട്ടറിൽ പന്തുതട്ടണമെങ്കിൽ ഇതുവരെയുള്ള കളിമതിയാവില്ലെന്നുറപ്പ്. പരിക്കേറ്റ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്സൺ ഡെന്‍മാര്‍ക്കിനായി ഇന്ന് കളിക്കാനിറങ്ങുമോ എന്ന കാര്യവും സംശയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക