രണ്ട് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്‌ക്കൊടുവിലാണ് ജോക്വിം ലോ ഇരുവരെയും ടീമിലെടുത്തത്.
മ്യൂണിക്: യൂറോ കപ്പ് ഫുട്ബോളിനുള്ള 26 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ജര്‍മനി. 2014ല്‍ ലോകകപ്പ് കിരീടമുയര്‍ത്തിയ ടീമില്‍ അംഗമായ തോമസ് മുള്ളര്‍, മാറ്റ്‌സ് ഹമ്മല്‍സ് എന്നിവരുടെ തിരിച്ചുവരവാണ് ശ്രദ്ധേയം. രണ്ട് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്‌ക്കൊടുവിലാണ് പരിശീലകന്‍ ജോക്വിം ലോ ഇരുവരെയും ടീമിലെടുത്തത്.
undefined
ബയേണ്‍ മ്യൂണിക്കിനായി ബുണ്ടസ്‌ലിഗയില്‍ മാത്രം സീസണില്‍ 11 ഗോളും 18 അസിസ്റ്റുമായി തിളങ്ങിയിരുന്നു തോമസ് മുള്ളര്‍. ജര്‍മന്‍ കപ്പുയര്‍ത്തിയ ബൊറൂസ്യ ഡോര്‍ട്‌മുണ്ടിനായുള്ള പ്രകടനം മാറ്റ്സ് ഹമ്മല്‍സിനും തുണയായി.
വമ്പന്‍മാര്‍ ടീമില്‍
മാനുവൽ നോയർ, ജോഷ്വാ കിമ്മിച്ച്, ഇൽകായ് ഗുണ്ടോഗൻ, ടോണി ക്രൂസ്, തിമോ വെർണർ തുടങ്ങിയവർ ടീമിലുണ്ട്. ജൂൺ പതിനഞ്ചിന് ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെതിരെയാണ് ജർമനിയുടെ ആദ്യ മത്സരം. മരണഗ്രൂപ്പായ എഫിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ഹങ്കറിയുമാണ് മറ്റ് എതിരാളികള്‍. കോച്ച് ലോയ്ക്ക് കീഴിൽ ജർമനിയുടെ അവസാന ടൂർണമെന്‍റ് കൂടിയാണിത്.
ജര്‍മന്‍ സ്‌ക്വാഡ്
Goalkeepers: Manuel Neuer (Bayern Munich), Kevin Trapp (Eintracht Frankfurt), Bernd Leno (Arsenal)
Defenders: Antonio Rüdiger (Chelsea), Mats Hummels (Borussia Dortmund), Matthias Ginter (Borussia Mönchengladbach), Niklas Süle (Bayern Munich), Emre Can (Borussia Dortmund), Lukas Klostermann (Leipzig), Robin Gosens (Atalanta), Robin Koch (Leeds), Christian Günter (Freiburg), Marcel Halstenberg (Leipzig)
Midfielders: Joshua Kimmich (Bayern Munich), lkay Gündoan (Manchester City), Thomas Müller (Bayern Munich), Kai Havertz (Chelsea), Toni Kroos (Real Madrid), Leon Goretzka (Bayern Munich), Jonas Hofmann (Borussia Mönchengladbach), Florian Neuhaus (Borussia Mönchengladbach)
Forwards: Serge Gnabry (Bayern Munich), Leroy Sane (Bayern Munich), Jamal Musiala (Bayern Munich), Kevin Volland (Monaco), Timo Werner (Chelsea).
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രണ്ട് മലയാളികള്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona