ചരിത്രം കുറിച്ച് ഇറ്റലി ഗോളി ഡോണറുമ്മ, യൂറോയുടെ താരം; ഗോള്‍ഡണ്‍ ബൂട്ട് റൊണാള്‍ഡോയ്‌ക്ക്

By Web Team  |  First Published Jul 12, 2021, 8:48 AM IST

ഇറ്റലിയുടെ കിരീടധാരണത്തിൽ ഏറ്റവും നിർ‍ണായകമായത് ജിയാൻലൂഗി ഡോണറുമ്മയുടെ ചോരാത്ത കൈകളായിരുന്നു. ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ തടഞ്ഞ ഡോണറുമ്മ ടൂ‍ർണമെന്റിൽ ആകെ വഴങ്ങിയത് നാല് ഗോൾ മാത്രം. 


വെംബ്ലി: യൂറോ കപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇറ്റാലിയൻ ഗോൾകീപ്പ‍ർ ജിയാൻലൂഗി ഡോണറുമ്മ. യൂറോ കപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഗോൾകീപ്പർക്ക് ടൂര്‍ണമെന്‍റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം കിട്ടുന്നത്. ടോപ് സ്‌കോറർക്കുള്ള ഗോൾഡൺ ബൂട്ട് പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കാണ്. സ്‌പെയ്‌ന്‍റെ പെഡ്രിയാണ് യംഗ് പ്ലെയ‍ർ ഓഫ് ദ ടൂർണമെന്റ്. 

Latest Videos

ഇറ്റലിയുടെ കിരീടധാരണത്തിൽ ഏറ്റവും നിർ‍ണായകമായത് ജിയാൻലൂഗി ഡോണറുമ്മയുടെ ചോരാത്ത കൈകളായിരുന്നു. ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ തടഞ്ഞ ഡോണറുമ്മ ടൂ‍ർണമെന്റിൽ ആകെ വഴങ്ങിയത് നാല് ഗോൾ മാത്രം. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൺ ഗ്ലൗ പുരസ്‌കാരം ഇംഗ്ലണ്ടിന്റെ ജോർദാൻ പിക്ഫോർഡിനാണ്. ടൂർണമെന്റിൽ രണ്ട് ഗോൾ മാത്രം വഴങ്ങിയ പിക്ഫോർഡിന് അഞ്ച് ക്ലീൻ ഷീറ്റുകളും 16 സേവുകളുമുണ്ട്. ഷൂട്ടൗട്ടിൽ രണ്ട് കിക്കും തട്ടിയകറ്റി.

അഞ്ച് ഗോളും ഒരു അസിസ്റ്റുമായി പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടോപ് സ്‌കോറർക്കുള്ള ഗോൾഡൺ ബൂട്ട് സ്വന്തമാക്കി. ചെക് റിപ്പബ്ലിക് താരം പാട്രിക് ഷിക്കും അഞ്ച് ഗോൾ നേടിയെങ്കിലും ഗോളിന് വഴിയൊരുക്കിയ മികവ് റൊണാൾഡോയ്‌ക്ക് തുണയായി. യൂറോ കപ്പ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരൻ എന്ന റെക്കോ‍‍‍ഡ‍് സ്വന്തമാക്കിയ റൊണാൾഡോ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, ലാ ലീഗ, സെരി എ, യൂറോ കപ്പ് എന്നീ ടൂ‍ർണമെന്റുകളിൽ ടോപ് സ്‌കോററാവുന്ന ആദ്യ താരമെന്ന നേട്ടവും പേരിലാക്കി. 

യൂറോപ്പിന്‍റെ ഈറ്റപ്പുലികള്‍

ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് യൂറോ കപ്പില്‍ ഇറ്റലി രണ്ടാം കിരീടമുയര്‍ത്തിയത്. നിശ്ചിതസമയത്ത് ഇരു ടീമും ഓരോ ഗോൾ നേടി. എന്നാല്‍ ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയം ഇറ്റലിയുടേതായി. രണ്ട് വ‍‍ർഷത്തിലേറെയായി തോൽവി എന്തെന്നറിയാത്ത ഇറ്റലിയെ തടയാൻ ഇംഗ്ലണ്ടിനുമായില്ല. ഇംഗ്ലീഷ് ഫുട്ബോളിന്റെ തറവാടായ വെംബ്ലിയിൽ 53 വർഷത്തെ കിരീട കാത്തിരിപ്പ് ഇതോടെ അസൂറികൾ ഗംഭീരമായി അവസാനിപ്പിച്ചു. ഇംഗ്ലണ്ടാവട്ടെ കിരീടത്തിനായി ഇനിയും കാത്തിരിക്കണം. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍

വെംബ്ലിയില്‍ നീലകടലിരമ്പം, അസൂറികളുടേത് രണ്ടാം യൂറോ കിരീടം; ഇംഗ്ലണ്ട് കാത്തിരിക്കണം

'ഇറ്റ്‌സ് കമിംഗ് ഹോം', വീണ്ടും തോറ്റുപോയൊരു പാട്ട്; തറവാടുമുറ്റത്തും കണ്ണീരണിഞ്ഞ് ഇംഗ്ലണ്ട്

ലോകകപ്പ് യോഗ്യതയില്ലാതിരുന്ന ടീം ഇന്ന് യൂറോ ചാമ്പ്യന്‍മാര്‍; ഇറ്റലിക്ക് ശൈലീമാറ്റത്തിന്‍റെ മാന്‍ചീനി മുഖം

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!