എന്തും സംഭവിക്കാം; വരുന്നു ആരാധകർ കാത്തിരുന്ന റോണോ-ലുക്കാക്കു ത്രില്ലർ

By Web Team  |  First Published Jun 27, 2021, 11:19 AM IST

യൂറോയിൽ ഇരുവരും നേർക്കുനേർ വരുമ്പോൾ ആരാധകർക്ക് ആവേശം. റൊണാൾഡോ അഞ്ചും ലുക്കാക്കു മൂന്നും ഗോളുകളാണ് യൂറോയിൽ ഇതുവരെ അടിച്ചുകൂട്ടിയത്. 


സെവിയ്യ: യൂറോയില്‍ ബെൽജിയവും പോർച്ചുഗലും നേർക്കുനേർ വരുമ്പോൾ അത് രണ്ട് സൂപ്പർ താരങ്ങളുടെ പോരാട്ടം കൂടിയാണ്. പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബെൽജിയത്തിന്‍റെ റൊമേലു ലുക്കാക്കുവും. ക്രിസ്റ്റ്യാനോയുടെ നേട്ടങ്ങളോടൊപ്പമെത്താനുള്ള ശ്രമത്തിലാണ് താനെന്ന് മത്സരത്തിന് മുൻപ് ലുക്കാക്കു വ്യക്തമാക്കി. 

Latest Videos

ഇറ്റാലിയൻ ലീഗിൽ ഇന്‍റർ മിലാനെ ചാമ്പ്യന്മാരാക്കിയാണ് റൊമേലു ലുക്കാക്കു ബെൽജിയം ക്യാമ്പിലെത്തിയത്. ഇറ്റലിയിൽ ഇത്തവണ യുവന്‍റസ് നിറംമങ്ങിയെങ്കിലും റോണോയുടെ ഗോൾ വേട്ടയ്ക്ക് ഒരു കുറവും വന്നിട്ടില്ല. അതിനാല്‍ത്തന്നെ യൂറോയിൽ ഇരുവരും നേർക്കുനേർ വരുമ്പോൾ ആരാധകർക്ക് ആവേശം ഇരട്ടിയാവുന്നു.

റൊണാൾഡോ അഞ്ചും ലുക്കാക്കു മൂന്നും ഗോളുകളാണ് യൂറോയിൽ ഇതുവരെ അടിച്ചുകൂട്ടിയത്. അന്താരാഷ്‍ട്ര ഫുട്ബോളിലെ ഗോൾവേട്ടക്കാരന്‍റെ റെക്കോർഡ് ഒറ്റയ്ക്ക് സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോ ഇറങ്ങുമ്പോൾ ബെൽജിയത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരനാണ് ലുക്കാക്കു. 96 മത്സരങ്ങളിൽ നിന്ന് 63 ഗോളുകൾ ലുക്കാക്കു സ്വന്തമാക്കി. പ്രീ ക്വാർട്ടറിൽ റൊണാൾഡോയെ നേരിടുന്നതിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ലുക്കാക്കു.

ഈ പ്രായത്തിലും റെക്കോർഡുകൾ തിരുത്തിയുള്ള കുതിപ്പ് റോണോയ്ക്ക് മാത്രം സാധിക്കുന്നതാണ് എന്ന് ബെൽജിയം താരം പറയുന്നു. ആ നിലവാരത്തിലെത്താനുള്ള ശ്രമത്തിലാണ് താനെന്നും ലുക്കാക്കു കൂട്ടിച്ചേർത്തു. സീരി എയിലെ കപ്പെടുത്തത് പോലെ രാജ്യത്തിന് വേണ്ടിയും കിരീടം വേണം. ഇത്തരം കടുത്ത പോരാട്ടങ്ങൾ അതിന് സഹായകമാകുമെന്നും ലുക്കാക്കു പറഞ്ഞു.  

കൂടുതല്‍ യൂറോ വാർത്തകള്‍...

യൂറോയില്‍ ഇന്ന് കളി കാര്യമാകും; ബെല്‍ജിയം-പോർച്ചുഗല്‍ സൂപ്പർപോരാട്ടം രാത്രി, കണ്ണുകള്‍ റോണോയില്‍

എറിക്സണ് സ്നേഹം തുന്നിയൊരു സമ്മാനം, ആദരം; മനം കീഴടക്കി ബെയ്‌ലും വെയ്ല്‍സും

യൂറോ: വെംബ്ലി ജ്വലിച്ചു! ആളിക്കത്തി ഓസ്‍ട്രിയ, എക്‌സ്ട്രാ ടൈമില്‍ തീയണച്ച് ഇറ്റലി ക്വാർട്ടറില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!