മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സന്തുഷ്ടനാണെങ്കിലും ഭാവിയില്‍ ക്ലബ്ബ് വിടാനുള്ള സാധ്യതയും ഹാളണ്ട് തള്ളിക്കളഞ്ഞില്ല.
കോപ്പഹേഗന്‍: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കി മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍വേട്ട നടത്തുന്ന നോര്‍വെ താരം ഏര്‍ലിങ് ഹാളണ്ട്. അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി വിരമിച്ചാല്‍ മാത്രമെ ഇനി മറ്റൊരു താരത്തെ ഏറ്റവും മികച്ച താരമെന്ന് പറയാന്‍ പോലുമാകൂവെന്ന് ഹാളണ്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഫുട്ബോള്‍ കണ്ട എക്കാലത്തെയും മികച്ച കളിക്കാരനാണ് മെസി. അദ്ദേഹം വിരമിച്ചാലെ മറ്റൊരു കളിക്കാരനെ മികച്ചവനെന്ന് പോലും പറയാനാവു. കഴിഞ്ഞ ബാലണ്‍ ഡി ഓര്‍ പോരാട്ടത്തില്‍ അവസാന മൂന്നിലെത്തിയെങ്കിലും ഹാളണ്ടിന് മെസിക്ക് മുന്നില്‍ പുരസ്കാരം നഷ്ടമായിരുന്നു.
undefined
പോര്‍ച്ചുഗലിന് യൂറോ കപ്പ് നേടാം, പക്ഷേ ക്രിസ്റ്റ്യാനോ കളിക്കരുത്! തുറന്ന് പറഞ്ഞ് മുന്‍ ഫ്രഞ്ച് താരം
മെസി വിരമിച്ചാല്‍ മാത്രമെ താങ്കള്‍ക്ക് ബാലണ്‍ ഡി ഓര്‍ കിട്ടൂ എന്ന ചോദ്യത്തിന് നല്ല ചോദ്യം, പക്ഷെ എനിക്ക് 23 വയസെ ആയിട്ടുള്ളൂ, ബാലണ്‍ ഡി ഓര്‍ നേടാന്‍ ഇനിയും അവസരമുണ്ടെന്നും കോപ്പൻഹേഗനെതിരായ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹാളണ്ട് വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ സിറ്റി കുപ്പായത്തില്‍ 52 ഗോളുകളാണ് ഹാളണ്ട് അടിച്ചു കൂട്ടിയത്.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സന്തുഷ്ടനാണെങ്കിലും ഭാവിയില്‍ ക്ലബ്ബ് വിടാനുള്ള സാധ്യതയും ഹാളണ്ട് തള്ളിക്കളഞ്ഞില്ല. ഇപ്പോള്‍ ഇവിടെ സന്തുഷ്ടനാണ്. പക്ഷെ ഭാവിയില്‍ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കും പറയാനാവില്ലല്ലോ എന്നും ഹാളണ്ട് ചോദിച്ചു. 2022ൽ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് സിറ്റിയിലെത്തി ഹാളണ്ടിന് 2027വരെയാണ് കരാറുള്ളത്.
ഇതുവരെ സിറ്റിക്കായി കളിച്ച 84 മത്സരങ്ങളില്‍ 80 ഗോളുകളാണ് ഹാളണ്ട് അടിച്ചുകൂട്ടിയത്. ഹാളണ്ടിനെ സ്വന്തമാക്കാന്‍ സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡ് നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പി എസ് ജി താരം കിലിയന്‍ എംബാപ്പെയെ ടീമിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഹാളണ്ടിനെ നോട്ടമിടാനായിരുന്നു റയലിന്‍റെ പദ്ധതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക