ഹാലണ്ട് പിന്നിലാക്കിയത് മുഖ്യ എതിരാളിയായി പറയപ്പെടുന്ന പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയെ. 54 ഗോളാണ് പിഎസ്ജിക്കും ഫ്രാന്‍സിനുമായി എംബാപ്പെ ഈ സീസണില്‍ നേടിയത്.
ലണ്ടന്‍: ഈ സീസണില്‍ ഏറ്റവും ഗോള്‍ നേടുന്ന താരമായി എര്‍ലിംഗ് ഹാലണ്ട്. കിലിയന്‍ എംബാപ്പെയേയും ലിയോണല്‍ മെസിയേയും മറികടന്നാണ് ഹാലണ്ടിന്റെ നേട്ടം. ഒരു മെഷീന്‍ കണക്കെ ഗോള്‍ വര്‍ഷിച്ച എര്‍ലിംഗ് ഹാലണ്ട് ടോപ് സ്‌കോറര്‍ പട്ടവുമായാണ് 2022-23 സീസണ്‍ അവസാനിപ്പിക്കുന്നത്. ക്ലബ് തലത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും രാജ്യാന്തര തലത്തില്‍ നോര്‍വേക്കുമായി ആകെ അടിച്ചു കൂട്ടിയത് 56 ഗോള്‍. പ്രീമിയര്‍ ലീഗിലും, ചാംപ്യന്‍സ് ലീഗിലും യുവേഫ നേഷന്‍സ് ലീഗിലുമെല്ലാം ടോപ് സ്‌കോററായത് ഈ ഇരുപത്തിരണ്ടുകാരനാണ്.
ഹാലണ്ട് പിന്നിലാക്കിയത് മുഖ്യ എതിരാളിയായി പറയപ്പെടുന്ന പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയെ. 54 ഗോളാണ് പിഎസ്ജിക്കും ഫ്രാന്‍സിനുമായി എംബാപ്പെ ഈ സീസണില്‍ നേടിയത്. ലോകകപ്പ് ഫൈനലിലെ ഹാട്രിക്കും ഇതില്‍പ്പെടുന്നു. മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നാണ്. ടോട്ടനത്തിനും ഇംഗ്ലണ്ടിനുമായി കെയ്ന്‍ നേടിയത് 40 ഗോളുകള്‍. നാലാമത് അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസിയാണ്. അര്‍ജന്റീനയ്ക്കും പിഎസ്ജിക്കുമായി 38 ഗോളാണ് മെസിയുടെ സമ്പാദ്യം. ലിസ്റ്റിലെ അഞ്ചാം സ്ഥാനക്കാരന്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. ബാഴ്‌സലോണയ്ക്കും പോളണ്ടിനുമായി 35 ഗോളുകളാണ് ഈ സ്‌ട്രൈക്കര്‍ നേടിയത്.
undefined
അതേസമയം, ഈൗ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കാന്‍ താനും അര്‍ഹനാണെന്ന് തുറന്നു പറഞ്ഞ് ഫ്രാന്‍സിന്റെ യുവതാരം കിലിയന്‍ എംബാപ്പെ. ലോകകപ്പ് ജേതാവായ ലിയോണല്‍ മെസിയും പ്രീമിയര്‍ ലീഗ് ടോപ് സ്‌കോററായ ഏര്‍ലിങ് ഹാളണ്ടും തമ്മിലായിരിക്കും ഇത്തവണ ബാലണ്‍ ഡി ഓറിനായി മത്സരമുണ്ടാകുക എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താനും ബാലണ്‍ ഡി ഓറിന് അര്‍ഹനാണെന്ന് എംബാപ്പെ വ്യക്തമാക്കിയിരിക്കുന്നത്.
ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കാനുള്ള മാനദണ്ഡങ്ങളെല്ലാം താന്‍ പാലിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്ന് ഗ്രീസിനെതിരായ മത്സരത്തിനുശേഷം എംബാപ്പെ ഫ്രഞ്ച് മാധ്യമത്തോട് പറഞ്ഞു. വ്യക്തിഗതമായ നേട്ടങ്ങളെക്കുറിച്ച് പറയുക ബുദ്ധിമുട്ടാണെങ്കിലും നമ്മള്‍ നമ്മുടെ പേര് തന്നെ പറയുന്നത് പൊതു സ്വീകാര്യത ഉണ്ടാക്കില്ല. എങ്കിലും ബാലണ്‍ ഡി ഓറിനുള്ള മാനദണ്ഡങ്ങളെല്ലാം ഞാന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ആളുകള്‍ വോട്ട് ചെയ്യുന്നതിന് അനുസരിച്ചാണല്ലോ വിജയിയെ തെരഞ്ഞെടുക്കുക. നമുക്ക് നോക്കാം എന്താണ് സംഭവിക്കുകയെന്ന്. ഞാനീക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസിയാണ്- എംബാപ്പെ പറഞ്ഞു.