അതേസമയം തോമസ് ടുഷേലിന്‍റെ കീഴില്‍ ആദ്യമായി ഇറങ്ങിയ ചെല്‍സിക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.
ഓള്‍ഡ് ട്രാഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി. ലീഗിലെ അവസാന സ്ഥാനക്കാരായ ഷെഫീല്‍ഡാണ് 2-1ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ചത്. അതേസമയം തോമസ് ടുഷേലിന്‍റെ കീഴില്‍ ആദ്യമായി ഇറങ്ങിയ ചെല്‍സിക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.
undefined
ജയവും പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും ലക്ഷ്യമാക്കിയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം തട്ടകത്തില്‍ ഇന്നിറങ്ങിയത്. എന്നാല്‍ താരതമ്യേന ദുര്‍ബലരായ ഷെഫീല്‍ഡിന് മുന്നില്‍ കാലിടറി. 23-ാം മിനിറ്റില്‍ ഷെഫീല്‍ഡ് ആദ്യ ഗോള്‍ നേടി. 64-ാം മിനിറ്റില്‍ മാഗ്യുറിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനില പിടിച്ചു. യുണൈറ്റഡ് ആരാധകരുടെ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. 74-ാം മിനിറ്റില്‍ ഷെഫീല്‍ഡ് ഗോള്‍ നേട്ടം രണ്ടായി ഉയര്‍ത്തി.
40 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗില്‍ രണ്ടാം സ്ഥാനത്താണ്. 41 പോയിന്റുള്ള സിറ്റിയാണ് മുന്നില്‍.
ടുഷേലിന് സമനിലയോടെ തുടക്കം
അതേസമയം ചെല്‍സി-വൂള്‍വ്സ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഫ്രാങ്ക് ലാംപാര്‍ഡിന് പകരം തോമസ് ടുഷേല്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ചെല്‍സിയുടെ ആദ്യ മത്സരമായിരുന്നു ഇന്നത്തേത്. ലീഗില്‍ എട്ടാം സ്ഥാനത്താണ് ചെല്‍സി. മികച്ച പ്രകടനം ഉണ്ടാകാതെ വന്നതോടെയായിരുന്നു ഫ്രാങ്ക് ലാംപാര്‍ഡിനെ ക്ലബ്ബ് ഒഴിവാക്കിയത്.
പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ മത്സരത്തില്‍ ടോട്ടനത്തെ ലിവർപൂൾ നേരിടും. രാത്രി ഒന്നരയ്ക്കാണ് കളി തുടങ്ങുക. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ ലീഗില്‍ അഞ്ചാമതും ടോട്ടനം ആറാം സ്ഥാനത്തുമാണ്.