മത്സരത്തിന്റെ തുടക്കത്തിൽ ടാമി അബ്രഹം പരിക്കേറ്റ് പുറത്തുപോയത് ചെൽസിക്ക് തിരിച്ചടിയായെങ്കിലും പകരക്കാരനായി വന്ന ഒലിവിയർ ജിറൂദിലൂടെ ചെൽസി സ്കോറിംഗ് തുടങ്ങി.
ചെല്‍സി: പ്രീമിയർ ലീഗിൽ ന്യൂ കാസിലിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപിച്ച് ചെൽസി. ജയത്തോടെ ലിവർപൂളിനെയും വെസ്റ്റ് ഹാമിനെയും മറികടന്ന് ആദ്യ നാലിൽ എത്താന്‍ ചെൽസിക്കായി. മത്സരത്തിന്റെ തുടക്കത്തിൽ ടാമി അബ്രഹം പരിക്കേറ്റ് പുറത്തുപോയത് ചെൽസിക്ക് തിരിച്ചടിയായെങ്കിലും പകരക്കാരനായി വന്ന ഒലിവിയർ ജിറൂദിലൂടെ ചെൽസി സ്കോറിംഗ് തുടങ്ങി.
Timooooooooooooooooo 🔥
So good to see Werner scoring again at the Bridge! pic.twitter.com/wnmeYzgbKd
മുപ്പത്തിയന്നാം മിനിറ്റിലായിരുന്നു ജിറൂദിന്റെ ഗോൾ. എട്ട് മിനിറ്റിനകം തിമോ വെർണർ ഗോളിനായുള്ള തന്‍റെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയിൽ ന്യൂ കാസിൽ യുണൈറ്റഡ് ഉണർന്ന് കളിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത് ചെൽസി ജയം നേടുകയായിരുന്നു. പുതിയ പരിശീലകൻ തോമസ് ടുഷേലിന് കീഴിൽ ചെൽസിയുടെ തുടർച്ചയായ നാലാമത്തെ പ്രീമിയർ ലീഗ് ജയമാണിത്.
ബെംഗലൂരുവിന്‍റെ രക്ഷകനായി വീണ്ടും ഛേത്രി; കളിയിലെ താരം