കുതിപ്പ് തുടരാന്‍ ലിവര്‍പൂള്‍; പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ കളത്തില്‍

By Web Team  |  First Published Dec 19, 2020, 8:18 AM IST

13 കളിയിൽ 28 പോയിന്‍റുമായി ലിവര്‍പൂള്‍ ലീഗില്‍ ഒന്നാമതാണ്. 


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മുന്നേറ്റം തുടരാന്‍ ലിവര്‍പൂള്‍ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം വൈകീട്ട് 6.00ന് തുടങ്ങുന്ന എവേ മത്സരത്തിൽ ക്രിസ്റ്റല്‍ പാലസ് ആണ് ലിവര്‍പൂളിന്‍റെ എതിരാളികള്‍. 13 കളിയിൽ 28 പോയിന്‍റുമായി ലിവര്‍പൂള്‍ ലീഗില്‍ ഒന്നാമതാണ്. 18 പോയിന്‍റുള്ള ക്രിസ്റ്റല്‍ 12-ാം സ്ഥാനത്തും.

രാത്രി 8.30ന് സതാംപ്ടൺ-മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം തുടങ്ങും. 13 കളിയിൽ 24 പോയിന്‍റുള്ള സതാംപ്‌ടണ്‍ നിലവില്‍ മൂന്നാംസ്ഥാനത്താണ്. 12 കളിയിൽ 20 പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ സിറ്റി 9-ാം സ്ഥാനത്താണ്. ആഴ്സനലിനും മത്സരമുണ്ട്. രാത്രി 11ന് എവേര്‍ട്ടനെ നേരിടും. എവേര്‍ട്ടണ്‍ അഞ്ചാമതും ആഴ്സനല്‍ 14-ാം സ്ഥാനത്തുമാണ്. 

Latest Videos

undefined

ജര്‍മ്മനിയിലും സൂപ്പര്‍ പോരാട്ടം

ജര്‍മ്മന്‍ ഫുട്ബോള്‍ ലീഗായ ബുണ്ടസ്‌ലിഗയിലും ഇന്ന് സൂപ്പര്‍ പോരാട്ടമുണ്ട്. സീസണിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ബയേര്‍ ലെവര്‍കൂസനും ബയേണ്‍ മ്യൂണിക്കും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 11നാണ് മത്സരം. 12 കളിയിൽ ലെവര്‍കൂസന് 28 ഉം ബയേണിന് 27 ഉം പോയിന്‍റ് വീതമുണ്ട്.

അടുത്ത ടെസ്റ്റില്‍ പൃഥ്വി ഷാക്ക് ടീമില്‍ ഇടമുണ്ടാകില്ലെന്ന് സഹീര്‍ ഖാന്‍

click me!