പ്രീമിയര്‍ ലീഗില്‍ ഓഗസ്റ്റ് 11ന് പന്തുരുളും! 13ന് ആദ്യ വമ്പന്‍ പോര്; വരും സീസണിന്റെ ഫിക്‌സ്ച്ചര്‍ പുറത്ത്

By Web Team  |  First Published Jun 16, 2023, 9:20 AM IST

13നാണ് സീസണിലെ ആദ്യ വമ്പന്‍ പോരാട്ടം. ചെല്‍സിയും ലിവര്‍പൂളും നേര്‍ക്കുനേര്‍. പുതിയ കോച്ച് മൗറീസ്യോ പൊച്ചെറ്റിനോയ്ക്ക് കീഴില്‍ ചെല്‍സിയുടെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരമായിരിക്കും ഇത്.


ലണ്ടന്‍: വരുന്ന സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഫിക്‌സ്ചര്‍ പുറത്തിറക്കി. ഓഗസ്റ്റ് 11നാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് തുടക്കമാവുക. നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും രണ്ടാം ഡിവിഷനില്‍ നിന്ന് സ്ഥാനക്കയറ്റം കിട്ടിയെത്തുന്ന ബേണ്‍ലിയും ഏറ്റുമുട്ടുന്നതോടെയാണ് അടുത്ത ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ് തുടക്കമാവുക. ബേണ്‍ലിയുടെ മൈതാനത്താണ് സീസണിലെ ആദ്യമത്സരം. 12ന് ആഴ്‌സണല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിനെയും ന്യൂകാസില്‍ യുണൈറ്റഡ് ഹോം ഗ്രൗണ്ടായ സെന്റ് ജെയിംസ് പാര്‍ക്കില്‍ ആസ്റ്റണ്‍ വില്ലയെ നേരിടും. 

13നാണ് സീസണിലെ ആദ്യ വമ്പന്‍ പോരാട്ടം. ചെല്‍സിയും ലിവര്‍പൂളും നേര്‍ക്കുനേര്‍. പുതിയ കോച്ച് മൗറീസ്യോ പൊച്ചെറ്റിനോയ്ക്ക് കീഴില്‍ ചെല്‍സിയുടെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരമായിരിക്കും ഇത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ എതിരാളികള്‍ വോള്‍വ്‌സ്. മത്സരം 4ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍. മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സനലും ഒക്ടോബര്‍ ഏഴിന് എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. എവേമത്സരം മാര്‍ച്ച് 30ന്. 

Latest Videos

undefined

ആദ്യ മാഞ്ചസ്റ്റര്‍ ഡാര്‍ബി ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഒക്ടോബര്‍ 28ന്. മാര്‍ച്ച് രണ്ടിന് ഇത്തിഹാദില്‍ സിറ്റിയും യുണൈറ്റഡും വീണ്ടും നേര്‍ക്കുനേര്‍ വരും. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും ഡിസംബര്‍ 16നും ഏപ്രില്‍ 6നും മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും നവംബര്‍ 25നും മാര്‍ച്ച് 9നും ഏറ്റുമുട്ടും. മെയ് 19നാണ് പ്രീമിയര്‍ ലീഗ് സീസണ്‍ അവസാനിക്കുക.

ഹാരി കെയ്ന്‍ യുണൈറ്റഡിലേക്കില്ല

ടോട്ടന്‍ഹാമിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്നെ ടീമിലെത്തിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. വന്‍തുക മുടക്കേണ്ടെന്നാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. വിക്ടര്‍ ഒസിമന്‍, മേസണ്‍ മൗണ്ട് എന്നിവരെയും യുണൈറ്റഡ് ടീമിലെത്തിക്കാന്‍ സാധ്യത മങ്ങി. ഏറെക്കാലമായി മോശം പ്രകടനമാണെങ്കിലും എറിക് ടെന്‍ഹാഗ് എത്തിയതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നല്ലകാലമാണ്.

ഹാളണ്ടിനല്ല, ഇത്തവണവും ബാലോണ്‍ ഡി ഓര്‍ മെസിക്ക് തന്നെ! വ്യക്തമായ കാരണമുണ്ടെന്ന് റൊണാള്‍ഡോ

പുതിയ സീസണില്‍ മികച്ച താരങ്ങളെയെത്തിക്കാന്‍ എറിക് ടെന്‍ഹാഗിന് മാനേജ്മെന്റിന്റെ അനുമതിയുണ്ട്. എന്നാല്‍ ഹാരി കെയ്ന്‍, വിക്ടര്‍ ഒസിമന്‍, മേസണ്‍ മൗണ്ട് തുടങ്ങിയ പ്രമുഖരെയെല്ലാം യുണൈറ്റഡ് നോട്ടമിട്ടെങ്കിലും ക്ലബ്ബുകള്‍ ആവശ്യപ്പെടുന്നത് വന്‍തുക. ഇങ്ങനെ ടീമിനെ പ്രതിസന്ധിയിലാക്കി താരങ്ങളെ വാങ്ങേണ്ടെന്നാണ് ടെന്‍ഹാഗിന്റെ നിലപാട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!