മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് ഞെട്ടിക്കുന്ന തോൽവി വഴങ്ങി. ബ്രൈറ്റൺ ഒന്നിനെതിരെ രണ്ട് ഗോളിന് യുണൈറ്റഡിനെ തോൽപിച്ചു.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയം തുടര്‍ന്ന് ആഴ്സണലും മാഞ്ചസ്റ്റര്‍ സിറ്റിയും. ആഴ്സണൽ എതിരില്ലാത്ത രണ്ട് ഗോളിന് ആസ്റ്റൻ വില്ലയെ തോൽപിച്ചപ്പോള്‍ സിറ്റി ഒന്നിനെതിരെ നാല് ഗോളിന് ഇപ്സിച്ച് ടൗണിനെ തോൽപിച്ചു.
ആസ്റ്റൻ വില്ലക്കെതിരെ രണ്ടാം പകുതിയിൽ ലിയാൻഡ്രോ തൊസാർഡ്, തോമസ് പാർട്ടി, എന്നിവർ നേടിയ ഗോളുകൾക്കാണ് ആഴ്സണല്‍ ജയിച്ചു കയറിയത്. ഗോളി ഡേവിഡ് റയയുടെ മികച്ച സേവുകളും ആഴ്സണൽ ജയത്തിൽ നിർണായകമായി. ഏർലിംഗ് ഹാലൻഡിന്‍റെ ഹാട്രിക് കരുത്തിലാണ് സിറ്റിയുടെ ജയം. 12,16,88 മിനിറ്റുകളിലായിരുന്നു ഹാലൻഡിന്‍റെ ഹാട്രിക് ഗോളുകൾ.
undefined
സൗരവ് ഗാംഗുലിയല്ല; റിക്കി പോണ്ടിംഗിന് പകരം ഡൽഹി ക്യാപിറ്റൽസ് പരീശലകനായി എത്തുക യുവരാജ് സിംഗ് ?
പതിനാറാം മിനിറ്റിൽ കെവിൻ ഡിബ്രൂയിനാണ് നാലാം ഗോൾ നേടിയത്. ആറാം മിനിറ്റിൽ സാമി സ്മോഡിക്സിന്റെ ഗോളിന് മുന്നിൽ എത്തിയ ശേഷമായിരുന്നു ഇപ്സിച്ചിന്റെ തോൽവി.ബാഴ്സലോണയിൽ നിന്ന് സിറ്റിയിൽ തിരിച്ചെത്തിയ ഇൽകായ് ഗുണ്ടോഗൻ എഴുപത്തിയൊന്നാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങി.
അതേസമയം, മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് ഞെട്ടിക്കുന്ന തോൽവി വഴങ്ങി. ബ്രൈറ്റൺ ഒന്നിനെതിരെ രണ്ട് ഗോളിന് യുണൈറ്റഡിനെ തോൽപിച്ചു. ഇഞ്ചുറി ടൈം തീരാൻ സെക്കൻഡുകൾ ബാക്കി നിൽക്കേ യാവോ പെഡ്രോ നേടിയ ഗോളിനാണ് ബ്രൈറ്റന്‍റെ ജയം. തൊണ്ണൂറ്റിയഞ്ചാം മിനിറ്റിലായിരുന്നു പെഡ്രോയുടെ വിജയഗോൾ. മുപ്പത്തി രണ്ടാം മിനിറ്റിൽ ഡാനി വെൽബാക്കിലൂടെ ആദ്യഗോൾ നേടിയതും ബ്രൈറ്റൺ ആയിരുന്നു. അമാദ് ഡിയാലോയാണ് യുണൈറ്റഡിന്റെ സ്കോറർ.
സ്കൂളില്‍ പോലും എന്നെ പുറത്താക്കിയിട്ടില്ല, കോഫി വിത്ത് കരണ്‍ അഭിമുഖത്തെക്കുറിച്ച് കെ എല്‍ രാഹുല്‍
അറുപതാം മിനിറ്റിലായിരുന്നു ഡിയാലോയുടെ ഗോൾ. രണ്ട് കളിയിൽ ഒരോ ജയവും തോൽവിയുമായി മൂന്ന് പോയിന്‍റുള്ള യുണൈറ്റഡ് ലീഗിൽ എട്ടാം സ്ഥാനത്താണിപ്പോൾ. മറ്റൊരു മത്സരത്തിൽ ടോട്ടനം എതിരില്ലാത്ത നാല് ഗോളിന് എവർട്ടനെ തകർത്തു. സോൻ ഹ്യൂൻ മിംഗിന്‍റെ ഇരട്ടഗോൾ മികവിലാണ് ടോട്ടനത്തിന്‍റെ ജയം. ബിസൗമയും ക്രിസ്റ്റ്യൻ റൊമേറോയുമാണ് ടോട്ടനത്തിന്‍റെ മറ്റ് ഗോളുകൾ നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക