യൂറോ ഫൈനല്‍: യമാലിനെ പൂട്ടി ഇംഗ്ലണ്ട് പ്രതിരോധം, കളി പിടിച്ച് സ്‌പെയ്ന്‍; ആദ്യപാതി ഗോള്‍രഹിതം

By Web Team  |  First Published Jul 15, 2024, 1:26 AM IST

പന്തടക്കത്തില്‍ സ്‌പെയ്‌നായിരുന്നു മുന്നില്‍. ഇംഗ്ലണ്ട് ഒറ്റപ്പെട്ട ചില മുറ്റേങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. രണ്ട് ടീമുകള്‍ക്കും ഗോള്‍ കീപ്പറെ പരീക്ഷിക്കാന് പോലും സാധിച്ചില്ല.


മ്യൂനിച്ച്: യൂറോ കപ്പ് കലാശപ്പോരില്‍ സ്‌പെയ്ന്‍ - ഇംഗ്ലണ്ട് മത്സരത്തിന്റെ ആദ്യപാതി ഗോള്‍രഹിതം. പന്തടക്കത്തില്‍ സ്‌പെയ്‌നായിരുന്നു മുന്നില്‍. ഇംഗ്ലണ്ട് ഒറ്റപ്പെട്ട ചില മുറ്റേങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. രണ്ട് ടീമുകള്‍ക്കും ഗോള്‍ കീപ്പറെ പരീക്ഷിക്കാന് പോലും സാധിച്ചില്ല. മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റോളം സ്‌പെയ്‌നിന്റെ കാലില്‍ തന്നെയായിരുന്നു പന്ത്. ഇംഗ്ലണ്ട് കാഴ്ച്ചക്കാര്‍ മാത്രമായി.

12-ാം മിനിറ്റില്‍ സ്‌പെയ്‌നിന്റെ ആദ്യ മുന്നേറ്റവും കണ്ടു. ഫാബിയന്‍ റൂയിസിന്റെ പാസ് സ്വീകരിച്ച നിക്കോ വില്യംസ് ബോക്‌സിലേക്ക്. ഇടത് വിംഗില്‍ ലനിന്ന് നിലംപറ്റെയുള്ള ക്രോസിന് ശ്രമിച്ചെങ്കിലും ജോണ്‍ സ്‌റ്റോണ്‍സിന്റെ കാലുകള്‍ ഇംഗ്ലണ്ടിന് രക്ഷയായി. തൊട്ടടുത്ത നിമിഷം സ്‌പെയ്‌നിന് മറ്റൊരു അര്‍ധാവസരം കൂടി. എന്നാലെ നൊമര്‍ഡിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക്. എന്നാല്‍ പതുക്കെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്നു. 

Latest Videos

undefined

ധോണിയേയും മറികടന്ന് സഞ്ജു! സിംബാബ്‌വെക്കെതിരെ അര്‍ധ സെഞ്ചുറിക്ക് പിന്നാലെ താരത്തിന് മറ്റൊരു നാഴികക്കല്ല്

ഇതിനിടെ 25-ാം മിനിറ്റില്‍ റൂയിസിനെ ഫൗള്‍ ചെയ്തതിന് ഹാരി കെയ്ന്‍ മഞ്ഞ കാര്‍ഡ് വാങ്ങി. പിന്നാലെ സ്പാനിഷ് താരം ഡാനി ഓല്‍മോയ്ക്കും മഞ്ഞ. 40-ാം മിനിറ്റില്‍ ഇംഗ്ലീഷ് താരം സ്‌റ്റോണ്‍സിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റം സ്പാനിഷ് പ്രതിരോധം തടസപ്പെടുത്തി. പിന്നാലെ 45-ാം മിനിറ്റില്‍ ഹാരി കെയ്‌നിന്റെ ഷോട്ട് സ്പാനിഷ് താരം റോഡ്രി തടഞ്ഞിട്ടു. മത്സരത്തിലെ ഏറ്റവും മികച്ച ഷോട്ട് ഇംഗ്ലണ്ടിനാണ് ലഭിച്ചത്. ഫ്രീകിക്കില്‍ നിന്ന് ഫില്‍ ഫോഡന്‍ തൊടുത്ത ഷോട്ട് സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനൈ സിമോണ്‍ തടഞ്ഞിട്ടു. ഷോട്ട്  സ്പാനിഷ് താരം ലാമിന്‍ യമാലിനെ ഇംഗ്ലണ്ടിന് കൃത്യമായി അടക്കിനിര്‍ത്താന്‍ സാധിച്ചിരുന്നു.

റിഷഭ് പന്ത് ചിത്രത്തിലില്ല! സഞ്ജു ഇനി രോഹിത്തും കോലിയും ധോണിയും നയിക്കുന്ന എലൈറ്റ് പട്ടികയില്‍

യൂറോ തുടങ്ങിയ ശേഷം 30 ദിവസത്തിനും 50 മത്സരങ്ങള്‍ക്കും 114 ഗോളുകള്‍ക്കും ഒടുവിലാണ് യൂറോകപ്പിനായി സ്‌പെയിനും ഇംഗ്ലണ്ടും മുഖാമുഖം വരുന്നത്. സ്‌പെയിന്‍ 2012ന് ശേഷമുള്ള ആദ്യ കിരീടം ലക്ഷ്യമിടുമ്പോള്‍ ഇംഗ്ലണ്ട് സ്വപ്നം കാണുന്നത് ആദ്യ യൂറോ കിരീടം. എല്ലാ കളിയും ജയിച്ചെത്തുന്ന സ്‌പെയിന് മുന്നില്‍ ഡോണരുമയുടെ ഇറ്റലിയും മോഡ്രിച്ചിന്റെ ക്രോയേഷ്യയും ക്രൂസിന്റെ ജര്‍മ്മനിയും എംബാപ്പേയുടെ ഫ്രാന്‍സുമെല്ലാം നിലംപൊത്തി.

click me!