18-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. വലതു വിങ്ങിലൂടെ വന്ന ആക്രമണത്തിന് ഒടുവിലായിരുന്നു കെയ്‌നിന്റെ ഗോള്‍.
മ്യൂണിക്ക്: യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഡെന്‍മാര്‍ക്ക്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഹാരി കെയ്നിന്റെ ഗോളിലാണ് ഇംഗ്ലണ്ട് മുന്നിലെത്തുന്നത്. എന്നാല്‍ മോര്‍ട്ടന്‍ ഹെല്‍മണ്ടിന്റെ ഗോളിലൂടെ ഡാനിഷ് പട ഒപ്പെത്തി. ഡെന്‍മാര്‍ക്കിന്റെ രണ്ടാം സമനിലയാണിത്. ആദ്യ മത്സരത്തില്‍ സ്ലോവേനിയക്കെതിരേയും ഡെന്‍മര്‍ക്ക് സമനില വഴങ്ങിയിരുന്നു. ഗ്രൂപ്പ് സിയില്‍ രണ്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണിപ്പോള്‍ ഡെന്‍മാര്‍ക്ക്. നാല് പോയിന്റ് നേടിയ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തും. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട്, സെര്‍ബിയയെ തോല്‍പ്പിച്ചിരുന്നു.
18-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. വലതു വിങ്ങിലൂടെ വന്ന ആക്രമണത്തിന് ഒടുവിലായിരുന്നു കെയ്‌നിന്റെ ഗോള്‍. ടൂര്‍ണമെന്റില്‍ കെയ്‌നിന്റെ ആദ്യ ഗോളായിരുന്നു ഇത്. പിന്നീട് ഡെന്‍മാര്‍ക്ക് കളം പിടിക്കുന്നതാണ് കണ്ടത്. അതിന്റെ ഫലമായി ഗോളും പിറന്നു. അതിന്റെ ഫലമായി 34-ാം മിനിറ്റില്‍ ഡെന്‍മാര്‍ക്ക് ഒപ്പെത്തി. ഹെല്‍മണ്ടിന്റെ ഒരു ലോങ് റേഞ്ചര്‍ ഡെന്മാര്‍ക്കിന് സമനില നല്‍കി. ഇതിനു ശേഷവും ഡെന്മാര്‍ക്ക് ആണ് മികച്ചു നിന്നത്. എന്നാല്‍ പിക്ക്‌ഫോര്‍ഡിനെ പരീക്ഷിക്കാന്‍ അവര്‍ക്ക് ആയില്ല.