വെളുത്ത നിറത്തിലുള്ള ക്യാപ്റ്റന്‍ ബാൻഡിൽ ബഹുവർണങ്ങളിലുള്ള ഹൃദയചിഹ്നവും അതിന്റെ ഇരുവശങ്ങളിലുമായി വൺ, ലവ് എന്നിങ്ങനെ ഹാഷ്ടാഗ് രൂപത്തിൽ എഴുതിയതുമാണ് വൺ ലവ് ആം ബാൻഡ്.
ദോഹ: ഫിഫ നിലപാട് കടുപ്പിച്ചതോടെ വണ്‍ ലവ് ആം ബാന്‍ഡ് ധരിക്കുന്നതില്‍ നിന്ന് പിന്മാറി ഇംഗ്ലണ്ടും വെയ്‍ല്‍സും. വണ്‍ ലവ് ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങുന്ന ടീമുകളുടെ ക്യാപ്റ്റന്മാര്‍ക്ക് അപ്പോള്‍ തന്നെ മഞ്ഞ കാര്‍ഡ് നല്‍കുമെന്ന് ഫിഫ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇംഗ്ലണ്ടും വെയ്‍ല്‍സും തീരുമാനത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുന്നത്. മറ്റ് അഞ്ച് ടീമുകളും ആം ബാന്‍ഡ് ധരിക്കുന്നതില്‍ നിന്ന് പിന്മാറുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍.
തങ്ങളുടെ ക്യാപ്റ്റൻമാർ കളിക്കളത്തിൽ ആം ബാൻഡ് ധരിച്ചാൽ കായിക ഉപരോധം ഏർപ്പെടുത്തുമെന്ന് ഫിഫ വ്യക്തമാക്കിയെന്ന് ഇംഗ്ലണ്ട്, വെയിൽസ്, ബെൽജിയം, ഡെൻമാർക്ക്, ജർമ്മനി, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ് എന്നീ ഫുട്‌ബോൾ അസോസിയേഷനുകള്‍ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ദേശീയ ഫെഡറേഷനുകൾ എന്ന നിലയിൽ തങ്ങളുടെ കളിക്കാരെ ബുക്കിംഗ് ഉൾപ്പെടെയുള്ള കായിക ഉപരോധങ്ങൾ നേരിടുന്ന അവസ്ഥയില്‍ നിര്‍ത്താന്‍ സാധിക്കില്ല.
അതുകൊണ്ട് ഫിഫ ലോകകപ്പ് മത്സരങ്ങളിൽ ആംബാൻഡ് ധരിക്കാൻ ശ്രമിക്കരുതെന്ന് ക്യാപ്റ്റന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസോസിയേഷനുകള്‍ വ്യക്തമാക്കി. കിറ്റ് ചട്ടങ്ങളുടെ ലംഘനങ്ങൾക്ക് സാധാരണയായി ചുമത്താറുള്ള പിഴ അടയ്ക്കാന്‍ തയാറാണ്. പക്ഷേ, താരങ്ങള്‍ ബുക്ക് ചെയ്യപ്പെടുകയും കളിക്കളത്തിൽ നിന്ന് പുറത്തുപോകാൻ അവരെ നിർബന്ധിതരാക്കുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് സാഹചര്യങ്ങളെത്തിക്കാന്‍ സാധിക്കില്ല. ഫിഫയുടെ തീരുമാനത്തില്‍ വളരെയധികം നിരാശയുണ്ട്.
വൺ ലവ് ആംബാൻഡ് ധരിക്കാനുള്ള ആഗ്രഹം അറിയിച്ചുകൊണ്ട് സെപ്റ്റംബറിൽ തന്നെ ഫിഫയ്ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍, പ്രതികരണമൊന്നും ഉണ്ടായില്ലെന്നും താരങ്ങളും പരിശീലകരും വളരെ നിരാശയിലാണെന്നും അസോസിയേഷനുകള്‍ വ്യക്തമാക്കി. എൽജിബിടിക്യുഐഎ+ സമൂഹത്തോട് ഏറ്റവും പുരോഗമനപരമായ സമീപനമുള്ള നെതർലൻഡ്സാണ് ലോകകപ്പിലെ വൺ ലവ് ക്യാമ്പയിന് തുടക്കമിട്ടത്. ഇത് വിവിധ യൂറോപ്യന്‍ ടീമുകള്‍ ഏറ്റെടുക്കുകയായിരുന്നു. വെളുത്ത നിറത്തിലുള്ള ക്യാപ്റ്റന്‍ ബാൻഡിൽ ബഹുവർണങ്ങളിലുള്ള ഹൃദയചിഹ്നവും അതിന്റെ ഇരുവശങ്ങളിലുമായി വൺ, ലവ് എന്നിങ്ങനെ ഹാഷ്ടാഗ് രൂപത്തിൽ എഴുതിയതുമാണ് വൺ ലവ് ആം ബാൻഡ്.
അമ്പമ്പോ! ഇത് ഹാരി മഗ്വെയര്‍ തന്നെയോ, മൂക്കത്ത് വിരല്‍ വച്ച് പോകും, കിടിലന്‍ സ്കില്‍; വീഡിയോ