ഇത് മെസിയുടെ അവസാന ലോകപ്പല്ല, 2026ലും അദ്ദേഹം അര്‍ജന്‍റീനയെ നയിക്കുമെന്ന് എമിലിയാനോ മാര്‍ട്ടിനെസ്

By Web Team  |  First Published Dec 15, 2022, 7:37 PM IST

എന്‍റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന് 50 വയസുവരെ കളിക്കാനാവും. ഈ പ്രായത്തിലും അദ്ദേഹത്തിന്‍റെ പ്രതിഭയിലോ പ്രകടനത്തിലോ യാതൊരു കുറവും വന്നിട്ടില്ല. അത്രയും ലളിതമായാണ് അദ്ദേഹം ഇപ്പോഴും പന്തു തട്ടുന്നത്. അതത്ര എളുപ്പമുള്ള കാര്യമല്ല. അദ്ദേഹം ഇത്രയും ശക്തമായി എങ്ങനെയാണ് പന്തടിക്കുന്നതന്ന് ഇപ്പോഴും അറിയില്ല.


ദോഹ: ഖത്തര്‍ ലോകകപ്പിലെ ഫൈനല്‍ മത്സരം തന്‍റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് അര്‍ജന്‍റീനിയ നായകന്‍ ലിയോണല്‍ മെസി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അമേരിക്കയില്‍ നടക്കുന്ന അടുത്ത ലോകകപ്പിലും ടീമിനെ നയിക്കുമെന്ന് ഗോള്‍ കീപ്പര്‍ എലിമിലിയാനോ മാര്‍ട്ടിനെസ്. മെസിക്ക് ഇതേ ഫോമില്‍ 50 വയസുവരെ കളിക്കാനാകുമെന്നും എമിലിയാനോ FootballersLives.tvക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ക്രൊയേഷ്യക്കെതിരായ ലോകകപ്പ് സെമി ഫൈനല്‍ വിജയത്തിനുശേഷം അര്‍ജന്‍റീനിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലോകകപ്പ് ഫൈനല്‍ ലോകകപ്പിലെ തന്‍റെ അവസാന മത്സരമായിരിക്കുമെന്ന് വ്യക്തമാക്കിയത്. എന്നാല്‍ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് മെസി ഒന്നും പറഞ്ഞിരുന്നില്ല.

ഇതിനിടെയാണ് അടുത്ത ലോകകപ്പിലും മെസി കളിക്കുമെന്ന് എമിലിയാനോ പറയുന്നത്. എന്‍റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന് 50 വയസുവരെ കളിക്കാനാവും. ഈ പ്രായത്തിലും അദ്ദേഹത്തിന്‍റെ പ്രതിഭയിലോ പ്രകടനത്തിലോ യാതൊരു കുറവും വന്നിട്ടില്ല. അത്രയും ലളിതമായാണ് അദ്ദേഹം ഇപ്പോഴും പന്തു തട്ടുന്നത്. അതത്ര എളുപ്പമുള്ള കാര്യമല്ല. അദ്ദേഹം ഇത്രയും ശക്തമായി എങ്ങനെയാണ് പന്തടിക്കുന്നതന്ന് ഇപ്പോഴും അറിയില്ല. ക്രൊയേഷ്യക്കെതിരെ അദ്ദേഹമെടുത്ത പെനല്‍റ്റി നോക്കു. പോസ്റ്റിന്‍റെ വലതുമൂലയിലാണ് അത് തുളച്ചുകയറിയത്. ചെറിയൊരു പിഴവ് പറ്റിയിരുന്നെങ്കില്‍ അത് ക്രോസ് ബാറിലിടിക്കുകയും പുറത്തേക്ക് പോവുകയോ ചെയ്യുമായിരുന്നു. അദ്ദേഹത്തിന്‍റെ ഇടം കാല്‍ ചെറുതായിരിക്കാം. പക്ഷെ അതില്‍ നിന്ന് വരുന്ന ഷോട്ടുകള്‍ ശക്തമാണെന്നും എമിലിയാനോ പറഞ്ഞു.

Latest Videos

undefined

ലോകകപ്പെന്ന മെസിയുടെ സ്വപ്നം തകര്‍ക്കാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് ദെഷാം

കോപ അമേരിക്ക സെമിയില്‍ കൊളംബിയയുടെ മൂന്ന് കിക്കുകള്‍ തടുത്തിട്ടശേഷം തന്നോടൊപ്പം മെസി വിജയമാഘോഷിക്കുന്ന ചിത്രം ജീവിതത്തിലെ വിലമതിക്കാനാവാത്ത മുഹൂര്‍ത്തമാണെന്നും എമിലിയാനോ പറഞ്ഞു. കോപയിലെ അത്ഭുതപ്രകടനത്തിനുശേഷം എന്നോടൊപ്പം സെല്‍ഫിയെടുത്തോട്ടെ എന്ന് അദ്ദേഹം ചോദിച്ചു. ആ ചിത്രം എന്‍റെ വീട്ടില്‍ ഇപ്പോഴും ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ നായകനായാണ് അദ്ദേഹം കളിക്കുന്നത്. അര്‍ജന്‍റീനയില്‍ പ്രസിഡന്‍റിന് കിട്ടുന്നതിനെക്കാള്‍ ആദരവ് അദ്ദേഹത്തിനുണ്ട്. മെസി ആവശ്യപ്പെട്ടാല്‍ ആളുകള്‍ 24 മണിക്കൂറും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഇരിക്കും. യാതൊരു ഈഗോയുമില്ലാത്ത നല്ല മനുഷ്യനാണ് മെസി. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ആണോ മെസിയാണോ കേമനെന്ന ചോദ്യത്തിന് അതിന് ഞാന്‍ ഉത്തരം പറയണോ എന്നായിരുന്നു എമിയുടെ മറുചോദ്യം. അത് ലോകത്തിന് മുഴുവന്‍ അറിയാവുന്നതല്ലേ. എനിക്ക് മാത്രമല്ല, ലോകത്തിനും അദ്ദേഹം തന്നെയാണ് മികച്ചവന്‍. കാരണം, ഫുട്ബോളിലെ മാന്ത്രികനാണ് അദ്ദേഹം-എമി പറഞ്ഞു.

സാന്‍റോസിന് ഖേദിക്കാം! റോണോയെ ബെഞ്ചിലിരുത്തിയതിന് 'എട്ടിന്‍റെ പണി' വരുന്നു, ഇനി വേണ്ടത് ഒരേയൊരു 'യെസ്' മാത്രം

ഇത് മെസിയുടെ അവസാന ലോകകപ്പായിരിക്കില്ലെന്നും അടുത്ത ലോകകപ്പിലും അദ്ദേഹം അര്‍ജന്‍റീനക്കായി കളിക്കുമെന്നാണ് പ്രതീക്ഷയെന്നും അര്‍ജന്‍റീനിയന്‍ താരം ക്രിസ്ത്യന്‍ റൊമേറോയും പറഞ്ഞു. ഈ വിഷയം എല്ലായപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട്. അതുകൊണ്ട് ഞങ്ങളെല്ലാവരും ചേര്‍ന്ന് അദ്ദേഹത്തോട് അടുത്ത ലോകകപ്പിലും കളിക്കണമെന്ന് ആവശ്യപ്പെടും. കാരണം, അദ്ദേഹത്തിന്‍റെ സഹതാരങ്ങളാകുന്നതും ഒപ്പം കളിക്കുന്നതും ഞങ്ങളെ സന്തോഷിപ്പിക്കുന്നുവെന്നും റൊമേറോ പറഞ്ഞു.

click me!