എന്‍സോയും മാര്‍ട്ടിനെസും തയ്യാര്‍! മെസിയും കളിച്ചേക്കും; ഒളിംപിക്‌സില്‍ കളിക്കാനുള്ള അനുമതി തേടി താരങ്ങള്‍

By Web Team  |  First Published Apr 3, 2024, 9:13 AM IST

താരങ്ങളെ ടീമിലെടുക്കുന്ന കാര്യത്തില്‍ അര്‍ജന്റൈന്‍ കോച്ച് ഹവിയര്‍ മഷറാനോ ആയിരിക്കും അന്തിമതീരുമാനം എടുക്കുക.


ലണ്ടന്‍: ഈവര്‍ഷത്തെ പാരിസ് ഒളിംപിക്‌സില്‍ കളിക്കാനൊരുങ്ങി അര്‍ജന്റൈന്‍ താരങ്ങളായ എമിലിയാനോ മാര്‍ട്ടിനസും എന്‍സോ ഫെര്‍ണാണ്ടസും. ഒളിപിംക്‌സില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് എമി മാര്‍ട്ടിനസ് ആസ്റ്റന്‍ വില്ലയോടും എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിയോടും അഭ്യര്‍ഥിച്ചു. മുപ്പത്തിയൊന്നുകാരനായ എമി മാര്‍ട്ടിനെസായിരുന്നു ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി വല കാത്തത്. ഇരുപത്തിമൂന്നുകാരനായ എന്‍സോയ്ക്ക് ടീമിലെത്താന്‍ പ്രായം തടസ്സമാവില്ല. 

താരങ്ങളെ ടീമിലെടുക്കുന്ന കാര്യത്തില്‍ അര്‍ജന്റൈന്‍ കോച്ച് ഹവിയര്‍ മഷറാനോ ആയിരിക്കും അന്തിമതീരുമാനം എടുക്കുക. ലിയോണല്‍ മെസിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ മഷറാനോ ശ്രമിക്കുന്നുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് മഷറാനോ മെസ്സിയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. മെസി അന്തിമതീരുമാനം അറിയിച്ചിട്ടില്ല. ഇതേസമയമം, ഒളിംപിക്‌സ് ടീമിലേക്ക് ക്ഷണിച്ചെങ്കിലും ഏഞ്ചല്‍ ഡി മരിയ ഓഫര്‍ നിരസിച്ചു. കോപ്പ അമേരിക്കയില്‍ കളിച്ച് വിരമിക്കാനാണ് ഡി മരിയയുടെ തീരുമാനം.

Latest Videos

undefined

23 വയസില്‍ താഴെയുള്ളവര്‍ക്കാണ് ഒളിംപിക്‌സില്‍ കളിക്കാന്‍ അനുമതിയെങ്കിലും മൂന്ന് സീനിയര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താമെന്നാണ് നിയമം. ഇതനുസരിച്ച് മെസിയെയും മാര്‍ട്ടിനെസിനേയും ടീമില്‍ ഉള്‍പ്പെടുത്താനാണ് അര്‍ജന്റൈന്‍ കോച്ച് മഷറാനോയുടെ ആലോചന.

സഞ്ജുവും ഇഷാനുമില്ല, ജിതേഷ് ടീമില്‍! ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍
 
2008ലെ ബെയ്ജിംഗ് ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ അര്‍ജന്റൈന്‍ ടീമിലും മെസിയും ഡി മരിയയും മഷറാനോയും ഒരുമിച്ച് കളിച്ചിട്ടുണ്ട്. റിക്വല്‍മേ നയിച്ച അര്‍ജന്റീന 2008ലെ ഫൈനലില്‍ ഡി മരിയയുടെ ഒറ്റഗോളിന് നൈജീരിയയെ തോല്‍പിച്ചാണ് ചാമ്പ്യന്‍മാരായത്. ടോക്കിയോ ഒളിംപിക്‌സില്‍ ബ്രസീലായിരുന്നു ജേതാക്കള്‍. സ്‌പെയ്‌നെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചാണ് ഡാനി ആല്‍വസ് നയിച്ച ബ്രസീല്‍ സ്വര്‍ണം നേടിയത്. 

സ്വന്തം നാട്ടില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ഫ്രാന്‍സിനായി കളിക്കാന്‍ കിലിയന്‍ എംബാപ്പേയും അന്റോയ്ന്‍ ഗ്രീസ്മാനും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിംപിക്‌സ്.

click me!