സ്വപ്‌നം യാഥാര്‍ത്ഥ്യമായി, മലപ്പുറത്തിന് സ്വന്തമായൊരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്!

By Web Team  |  First Published Aug 30, 2024, 10:29 PM IST

സൂപ്പര്‍ ലീഗ് കേരള മത്സരത്തില്‍ കപ്പടിച്ചാല്‍ ഓരോ കളിക്കാരനും തന്റെ വകയായി പ്രത്യേക സമ്മാനം ഉണ്ടാകുമെന്ന് എം എ യൂസുഫലി താരങ്ങളോട് പറഞ്ഞു.


മലപ്പുറം: പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് എന്ന മലപ്പുറത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി. ആരാധകരുടെ ആരവങ്ങളോടെയാണ് സൂപ്പര്‍ ലീഗ് കേരളയില്‍ കളിക്കുന്ന മലപ്പുറം ഫുട്‌ബോള്‍ ക്ലബ് നിലവില്‍ വന്നത്. ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയെ ജേതാക്കളാക്കിയ ജോണ്‍ ഗ്രിഗറിയാണ് മലപ്പുറം എഫ് സിയുടെ മുഖ്യ കോച്ച്. ആയിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകരുടെ അണപൊട്ടിയ ആവേശത്തിനിടയിലാണ് മലപ്പുറം എം എസ് പി സ്‌കൂള്‍ മൈതാനത്ത് മലപ്പുറം ഫുട്‌ബോള്‍ ക്ലബ്ബിന് ജീവന്‍ വച്ചത്. പ്രമുഖ വ്യവസായി എം എ യൂസഫലി ടീം ലോഞ്ച് ചെയ്തു. 

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായി നടക്കുന്ന സൂപ്പര്‍ ലീഗ് കേരള മത്സരത്തില്‍ കപ്പടിച്ചാല്‍ ഓരോ കളിക്കാരനും തന്റെ വകയായി പ്രത്യേക സമ്മാനം ഉണ്ടാകുമെന്ന് എം എ യൂസുഫലി താരങ്ങളോട് പറഞ്ഞു. പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ എം എ യൂസുഫലിയെ ടീമിന്റെ രക്ഷാധികാരിയായി പ്രഖ്യാപിച്ചു. മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി ജേഴ്‌സി പുറത്തിറക്കി. അനസ് എടത്തൊടിക, നന്ദു കൃഷ്ണ, ഫസലുറഹ്മാന്‍, നിഷാം, മുഹമ്മദ് ജാസിം, ബുജൈര്‍, അജയ് കൃഷ്ണന്‍ അടക്കം മലപ്പുറത്തെ പ്രമുഖരായ താരങ്ങളടക്കമുള്ള ടീമാണ് മലപ്പുറം ഫുട്‌ബോള്‍ ക്ലബ്ബ്. 

Latest Videos

undefined

അടുത്തമാസം7 ന് നടക്കുന്ന സൂപ്പര്‍ ലീഗ് ആദ്യ മത്സരത്തില്‍ തന്നെ മലപ്പുറം ക്ലബ്ബ് കളിക്കളത്തിലിറങ്ങും. കൊച്ചിയുമായാണ് മലപ്പുറത്തിന്റെ ഏറ്റുമുട്ടല്‍. ഏറെ കാത്തിരുന്ന് ജില്ലക്ക് കിട്ടിയ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടീമിനെ ഇപ്പോഴേ മലപ്പുറത്തുകാര്‍ നെഞ്ചേറ്റിയിട്ടുണ്ട്. ഉദ്്ഘാടന മത്സരത്തിന് പോകാന്‍ മലപ്പുറത്തു നിന്നും നിരവധി വാഹനങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ബുക്കുചെയ്തിട്ടുണ്ട്. 

സാഞ്ചസ് മലപ്പുറം എഫ്‌സിയില്‍

ഗോകുലം കേരളയുടെ സ്പാനിഷ് സ്‌ട്രൈക്കര്‍ അലക്‌സ് സാഞ്ചസിനെ സൂപ്പര്‍ ലീഗ് കേരള ടീമായ മലപ്പുറം എഫ്‌സി സ്വന്തമാക്കി. മുന്‍ സീസണിലെ ഐ ലീഗ് ടോപ് സ്‌കോറാണ് സാഞ്ചസ്. 22 കളിയില്‍ 19 ഗോളാണ് സാഞ്ചസ് നേടിയത്. സീസണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

click me!