ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം ഒന്നാംസ്ഥാനം! ഐഎസ്എല്‍ സീസണിന് മുമ്പ് ആഗ്രഹം വ്യക്തമാക്കി ദിമിത്രിയോസ്

By Web Team  |  First Published Jun 9, 2023, 11:09 PM IST

ലീഗ് ഘട്ടത്തില്‍ മുന്നിലെത്തി ഐഎസ്എല്‍ ഷീല്‍ഡ് സ്വന്തമാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ഡയമന്റാക്കോസ്. 21 കളിയില്‍ 10 ഗോളുകള്‍ നേടിയ ഡയമന്റാക്കോസിന്റെ കൂടി മികവിലാണ് കഴിഞ്ഞ സീസണില്‍ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് ഉറപ്പിച്ചത്.


കൊച്ചി: അടുത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യമെന്ന് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റാക്കോസ്. മികച്ച പ്രകടനം നടത്താന്‍ പരിശ്രമിക്കുമെന്നും ഗ്രീക്ക് താരം പറയുന്നു. ബെംഗളൂരു എഫ്‌സിക്കെതിരെ പ്ലേഓഫില്‍ എക്‌സ്ട്രാ ടൈമിലെ വിവാദഗോളിന് പിന്നാലെ താരങ്ങളെ പിന്‍വലിച്ചാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്.

തുടര്‍ന്ന് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്‌ല വിലക്കും ടീമിനും കോച്ചിനും വന്‍പിഴയും ശിക്ഷ ലഭിച്ചത് തിരിച്ചടിയായി. പുതിയ സീസണില്‍ പഴയ പടക്കുതിരകളെ പലരെയും ഒഴിവാക്കി പുതിയ ഊര്‍ജവുമായാകും കേരളാബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുക.ടീമില്‍ തുടരുന്ന ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റാക്കോസിലാണ് ഇത്തവണ വുകോമനോവിച്ചിന്റെ പ്രതീക്ഷ.

Latest Videos

undefined

ലീഗ് ഘട്ടത്തില്‍ മുന്നിലെത്തി ഐഎസ്എല്‍ ഷീല്‍ഡ് സ്വന്തമാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ഡയമന്റാക്കോസ്. 21 കളിയില്‍ 10 ഗോളുകള്‍ നേടിയ ഡയമന്റാക്കോസിന്റെ കൂടി മികവിലാണ് കഴിഞ്ഞ സീസണില്‍ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് ഉറപ്പിച്ചത്. ഏറ്റവുമധികം പോയിന്റ് നേടുന്ന ടീമിന് ലഭിക്കുന്ന ഐഎസ്എല്‍ ഷീല്‍ഡും, ഐഎസ്എല്‍ കിരീടവും ഇതുവരെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായിട്ടില്ല. 

സൂപ്പര്‍കപ്പിലും മികവ് കാട്ടാനായില്ല. കഴിഞ്ഞ സീസണിലെ പ്രധാനതാരങ്ങളായ അപ്പോസ്തലോസ് ജിയാനു, ഇവാന്‍ കലിയൂഷ്‌നി, വിക്ടര്‍ മോണ്‍ഗില്‍, എന്നിവരെല്ലാം ടീം വിട്ടതിനാല്‍ കൂടുതല്‍ വിദേശതാരങ്ങളെയും ടീം ലക്ഷ്യമിടുന്നുണ്ട്. ഓസ്‌ട്രേലിയന്‍ താരം ജോഷ്വയെ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുണ്ട്.

രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന് നാല് വിക്കറ്റ് നഷ്ടം! എങ്കിലും കൂറ്റന്‍ ലീഡിലേക്ക്; ഇന്ത്യക്ക് കനത്ത വെല്ലുവിളി

ബ്ലാസ്റ്റേഴ്‌സ് വനിതാ ഫുട്‌ബോള്‍ ടീം ഈ സീസണിനില്ല

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വനിതാ ഫുട്‌ബോള്‍ ടീം ഈ സീസണില്‍ ഗ്രൗണ്ടിലിറങ്ങില്ല. ഐഎസ്എല്ലിലെ അച്ചടക്ക ലംഘനത്തിന് അഖിലേന്താ ഫുട്‌ബോള്‍ ഫെഡറേഷന്‍ കനത്ത പിഴ ചുമത്തിയതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധികള്‍ കാരണം വനിതാ ടീമിനെ ഇത്തവണ ഗ്രൗണ്ടിലിറക്കാനാവില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിഴ ചുമത്തിയ നടപടി അംഗീകരിക്കുന്നുവെന്നും എന്നാല്‍ കനത്ത പിഴമൂലം ടീമിനുണ്ടായ സാമ്പത്തിക ബാധ്യത മൂലം വനിതാ ടീമുമായി മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തില്‍ കടുത്ത നിരാശയുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം
 

click me!