റയലിലേക്ക് പോവരുത്; അര്‍ജന്‍റീന യുവതാരത്തോട് ലിവര്‍പൂള്‍ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ട് മെസി

By Web Team  |  First Published Dec 13, 2022, 9:21 PM IST

കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ഫ്രഞ്ച് ലീഗിലെ പി എസ് ജിയിലേക്ക് കൂടുമാറിയത്. സ്പാനിഷ് ലീഗില്‍ ബാഴ്സയുടെ ചിരവൈരികളാണ് റയല്‍ മാഡ്രിഡ്. അതേസമയം, റയലിനൊപ്പം ലിവര്‍പൂളും രംഗത്ത് എത്തിയതോടെ എന്‍സോക്കായി ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ക്ലബ്ബുകള്‍ വലിയ മത്സരം തന്നെ നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.


ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ ഭാവി താരമായി ഉദിച്ചുയര്‍ന്ന താരമാണ് എന്‍സോ ഫെര്‍ണാണ്ടസ്. ലോകകപ്പിലെ മിന്നും പ്രകടനം ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലും 21കാരനാ എന്‍സോയെ മൂല്യമേറിയ താരമാക്കുന്നുണ്ട്. ജനുവരിയില്‍ നടക്കാനിരിക്കുന്ന ഇടക്കാല ട്രാന്‍സ്ഫര്‍ ജാലകത്തില്‍ എന്‍സോക്ക് വേണ്ടി ലോക ഫുട്ബോളിലെ വമ്പന്‍ ക്ലബ്ബുകള്‍ തന്നെ രംഗത്തെത്തുമെന്നാണ് സൂചന.

റയല്‍ മാഡ്രിഡും ലിവര്‍പൂളും നിലവില്‍ ബെനഫിക്ക താരമായ എന്‍സോയില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബൊറൂസിയ ഡോര്‍ട്മുണ്ട് താരം ജൂഡ് ബെല്ലിങ്ഹാമിനൊപ്പമാണ് റയല്‍ എന്‍സോയെയും മധ്യനിരയിലേക്ക് പരിഗണിക്കുന്നത്. എന്നാല്‍ താനേത് ക്ലബ്ബ് തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയോട് എന്‍സോ അഭിപ്രായം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ലിവര്‍പൂളാണെന്നാണ് റിപ്പോര്‍ട്ട്. കരിയറിന്‍റെ തുടക്കം മുതല്‍ സ്പാനിഷ് ലീഗില്‍ ബാഴ്ലോണയുടെ കളിക്കാരനായിരുന്ന ലിയോണല്‍ മെസി.

Latest Videos

undefined

ലോകകപ്പിന്‍റെ താരത്തെയും വിജയികളെയും തെരഞ്ഞെടുത്ത് റൊണാള്‍ഡോ; അത് മെസിയോ അര്‍ജന്‍റീനയോ അല്ല

കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ഫ്രഞ്ച് ലീഗിലെ പി എസ് ജിയിലേക്ക് കൂടുമാറിയത്. സ്പാനിഷ് ലീഗില്‍ ബാഴ്സയുടെ ചിരവൈരികളാണ് റയല്‍ മാഡ്രിഡ്. അതേസമയം, റയലിനൊപ്പം ലിവര്‍പൂളും രംഗത്ത് എത്തിയതോടെ എന്‍സോക്കായി ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ക്ലബ്ബുകള്‍ വലിയ മത്സരം തന്നെ നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

ബെനഫിക്കക്കായി ഈ സീസണില്‍ മിന്നും ഫോമിലാണ് എന്‍സോ. ഈ സീസണില്‍ കളിച്ച 24 മത്സരങ്ങളില്‍ മൂന്ന് ഗോളടിച്ച എന്‍സോ അഞ്ച് അസിസ്റ്റുകളും നല്‍കിയിരുന്നു. ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ കളിച്ച എന്‍സോ  ഒരു ഗോള്‍ നേടി ഒരു അസിസ്റ്റും നല്‍കി. ലോകകപ്പിലെ ആദ്യ മത്സരം തോറ്റ അര്‍ജന്‍റീന നിര്‍ണായക രണ്ടാം മത്സരത്തിനിറങ്ങിയപ്പോള്‍ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ മെസിയുടെ ഗോളിലൂടെ മുന്നിലെത്തിയ അര്‍ജന്‍റീനയുടം വിജയം ഉറപ്പാക്കിയത് എന്‍സോയുടെ ഗോളായിരുന്നു. ബെനഫിക്കയുമായി 120 മില്യണ്‍ പൗണ്ടിന്‍റെ റിലീസ് ക്ലോസാണ് എന്‍സോക്കുള്ളത്.

click me!