ഞാന്‍ കളിച്ചത് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെതിരെ; മെസിയെക്കുറിച്ച് ഗവാര്‍ഡിയോള്‍

By Web Team  |  First Published Dec 17, 2022, 5:32 PM IST

ഞങ്ങള്‍ തോറ്റെങ്കിലും മെസിക്കെതിരെ കളിക്കാനായി എന്നതില്‍ തന്നെ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിനെതിര കളിക്കുന്നത് വലിയൊരു അനുഭവമായിരുന്നു. ഒരു ദിവസം ഞാനെന്‍റെ കുട്ടികളോട് പറയും, ഞാന്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെതിരെ കളിച്ചിട്ടുണ്ടെന്ന്, അടുത്ത തവണ ഏറ്റുമുട്ടുമ്പോള്‍ ഞങ്ങള്‍ക്ക് അവരെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ-ഗവാര്‍ഡിയോള്‍ പറഞ്ഞു.

ദോഹ: ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധനിര താരമായി വിലയിരുത്തപ്പെട്ട കളിക്കാരനാണ് ക്രൊയേഷ്യയുടെ യുവ ഡിഫന്‍ഡര്‍ ജാസ്കോ ഗവാര്‍ഡിയോള്‍. ലോകകപ്പ് സെമിയില്‍ ഗവാര്‍ഡിയോളിന്‍റെ പ്രതിരോധം ഭേദിച്ചാണ് അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി ജൂലിയന്‍ ആല്‍വാരസിന് രണ്ടാം ഗോളിന് പന്ത് നല്‍കിയത്. ലോകകപ്പിലെ ലൂസേഴ്സ് ഫൈനലില്‍ മൊറോക്കോ നേരിാനിറങ്ങും മുമ്പ് മെസിക്കെതിരെ കളിച്ചതിനെക്കുറിച്ച് മനസുതുറക്കുകയാണ് ഗവാര്‍ഡിയോള്‍ ഇപ്പോള്‍.

അര്‍ജന്‍റീനക്കായി കളിക്കുമ്പോഴും പി എസ് ജിക്കായി കളിക്കുമ്പോഴും മെസി വ്യത്യസ്തനാ കളിക്കാരനാണെന്ന് ഗവാര്‍ഡിയോള്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിനെതിരെ ക്ലബ്ബ് തലത്തില്‍ കളിക്കാന്‍ എനിക്ക് അവസരം കിട്ടിയിരുന്നു. ഇപ്പോള്‍ ദേശീയ ടീമിനെതിരെയും കളിക്കാനായി. അര്‍ജന്‍റീനക്കായി കളിക്കുന്ന മെസിയും പി എസ് ജിക്കായി കളിക്കുന്ന മെസിയും രണ്ടുപേരാണെന്നും ആര്‍ബി ലെയ്പസിഗ് താരമായ ഗവാര്‍ഡിയോള്‍ പറഞ്ഞു.

Latest Videos

undefined

എംബാപ്പെയെ പൂട്ടാനുള്ള ചുമതല മൊളീനക്ക്, മെസിയെ തളക്കുക ചൗമെനി; ലോകകപ്പ് ഫൈനലിലെ നിര്‍ണായക പോരാട്ടങ്ങള്‍

ഞങ്ങള്‍ തോറ്റെങ്കിലും മെസിക്കെതിരെ കളിക്കാനായി എന്നതില്‍ തന്നെ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിനെതിര കളിക്കുന്നത് വലിയൊരു അനുഭവമായിരുന്നു. ഒരു ദിവസം ഞാനെന്‍റെ കുട്ടികളോട് പറയും, ഞാന്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെതിരെ കളിച്ചിട്ടുണ്ടെന്ന്, അടുത്ത തവണ ഏറ്റുമുട്ടുമ്പോള്‍ ഞങ്ങള്‍ക്ക് അവരെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ-ഗവാര്‍ഡിയോള്‍ പറഞ്ഞു.

ലോകകപ്പ് സെമിയില്‍ അര്‍ജന്‍റീനക്കെതിരെ ക്രൊയേഷ്യ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ടിരുന്നു. ജൂലിയന്‍ അല്‍വാരസിനെ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെസിയാണ് അര്‍ജന്‍റീനക്കായി ആദ്യം ഗോളടിച്ചത്. പിന്നാലെ അല്‍വാരസ് സോളോ റണ്ണിലൂടെ രണ്ടാം ഗോള്‍ നേടി. മൈതാന മധ്യത്തില്‍ നിന്ന് ഒറ്റക്ക് പന്തുമായി മുന്നേറിയശേഷം ഗവാര്‍ഡിയോളിനെ ഡ്രിബ്ബിള്‍ ചെയ്ത് അല്‍വാരസിന് മെസി നല്‍കിയ പാസിലായിരുന്നു അര്‍ജന്‍റീനയുടെ മൂന്നാം ഗോള്‍. ഇന്ന് രാത്രി നടക്കുന്ന മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള മത്സരത്തില്‍ മൊറോക്കോയെ നേരിടാനിറങ്ങുകയാണ് ക്രൊയേഷ്യ.

click me!