അര്‍ജന്റീന ഹൃദയം എന്നത് മെസിയാണ്. ഗോളടിപ്പിച്ചും ഗോളടിച്ചും അദ്ദേഹം കളംവാണ് കളിക്കുന്നു. മെസിയെ പിടിച്ചുകെട്ടുക എളുപ്പമല്ലെന്ന് ഈ ലോകകപ്പ് തെളിയിച്ചു. ക്രൊയേഷ്യന്‍ താരം മോഡ്രിച്ചും ഇതുതന്നെയാണ് പറയുന്നത്.
ദോഹ: ഖത്തര്‍ ലോകകപ്പ് സെമി ഫൈനലില്‍ ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുകയാണ് അര്‍ജന്റീന. മറുവശത്ത് ക്രൊയേഷ്യ. അര്‍ജന്റീനയെ സംബന്ധിച്ചിടത്തോളം ഇതിഹാസതാരം ലിയോണല്‍ മെസിക്ക് ലോകകപ്പ് നേടികൊടുക്കുകയാണ് ലക്ഷ്യം. അതിനായി താരങ്ങള്‍ മരണക്കളിയും കളിക്കുന്നു. ക്രൊയേഷ്യയുടെ കാര്യത്തില്‍ ഇത്തരത്തില്‍ തന്നെയാണ് കാര്യങ്ങള്‍. അവരുടെ മധ്യനിരയുടെ എഞ്ചിനായ ലൂക്കാ മോഡ്രിച്ച് അവസാന ലോകകപ്പാണ് കളിക്കുന്നത്. യാത്രയയപ്പും ഭംഗിയായിരിക്കണമെന്ന് ക്രൊയേഷ്യന്‍ ടീമിനുണ്ട്.
അര്‍ജന്റീന ഹൃദയം എന്നത് മെസിയാണ്. ഗോളടിപ്പിച്ചും ഗോളടിച്ചും അദ്ദേഹം കളംവാണ് കളിക്കുന്നു. മെസിയെ പിടിച്ചുകെട്ടുക എളുപ്പമല്ലെന്ന് ഈ ലോകകപ്പ് തെളിയിച്ചു. ക്രൊയേഷ്യന്‍ താരം മോഡ്രിച്ചും ഇതുതന്നെയാണ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''മെസിയെ പിടിച്ചുകെട്ടുക എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ടീം ഒറ്റക്കെട്ടായി അര്‍ജന്റീനയെ മറികടക്കും.'' മോഡ്രിച്ച് മത്സരത്തിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
undefined
മെസിയെ മെരുക്കാന്‍ വ്യക്തമായ പ്ലാനുണ്ടെന്ന് ക്രോയേഷ്യന്‍ കോച്ച് സ്ലാറ്റ്‌കോ ഡാലിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിങ്ങനെ... ''അര്‍ജന്റീനയുടെ ദൗര്‍ബല്യങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. വ്യക്തമായ തന്ത്രങ്ങളോടെയാണ് സെമി പോരാട്ടത്തിന് ഇറങ്ങുക. മെസിയുള്ള അര്‍ജന്റീന അപകടകാരികളാണ്. അദ്ദേഹം തന്നെയാണ് പ്രധാന ഭീഷണി. എന്നാല്‍ ഓസ്‌ട്രേലിയക്കും നെതര്‍ലന്‍ഡ്‌സിനും എതിരായ മത്സരങ്ങളില്‍ അര്‍ജന്റീനയുടെ ദൗര്‍ബല്യങ്ങള്‍ അവര്‍തന്നെ വെളിപ്പെടുത്തി. ഇത് പരമാവധി പ്രയോജനപ്പെടുത്തണം. അര്‍ജന്റീനയെ മറികടക്കാന്‍ ശേഷി ക്രൊയേഷ്യക്കുണ്ട്.'' ഡാലിച്ച് പറഞ്ഞു.
അതേസമയം, ക്വാര്‍ട്ടര്‍ ഫൈനല്‍ ജയത്തിന് പിന്നാലെ നെര്‍ലന്‍ഡ്‌സ് താരങ്ങളോട് മോശമായി പെരുമാറിയെന്ന ആരോപണം തള്ളി അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണി രംഗത്തെത്തി. ''ജയിക്കുമ്പോഴും തോല്‍ക്കുമ്പോഴും എങ്ങനെ പെരുമാറണമെന്ന് അര്‍ജന്റൈന്‍ താരങ്ങള്‍ക്ക് നന്നായി അറിയാം. കോപ്പ ഫൈനലിന് ശേഷം നെയ്മറും മെസിയും ആലിംഗനം ചെയ്തത് ഇതിന്റെ തെളിവാണ്. സൗദിക്കെതിരെ തോറ്റപ്പോള്‍ നിശബ്ദരായി ഹോട്ടലിലേക്ക് മടങ്ങുകയാണ് ടീം ചെയ്തത്.'' സ്‌കലോണി പറഞ്ഞു.