സൗദി പ്രോ ലീഗില്‍ അത്ര നല്ല തുടക്കമല്ല അല്‍ നസറിന് ലഭിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ ഒന്ന് മാത്രം വിജയിച്ച ടീം ഇപ്പോൾ ഏഴാം സ്ഥാനത്താണ്
റിയാദ്: ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസര്‍ മുഖ്യ പരിശീലകൻ ലൂയിസ് കാസ്ട്രോയെ പുറത്താക്കി. സ്പോര്‍ട്സ് ജേര്‍ണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുൻ എ സി മിലാൻ മാനേജര്‍ സ്റ്റെഫാനോ പിയോളി ആകും പകരം ചുമതലയേല്‍ക്കുക എന്നാണ് റിപ്പോര്‍ട്ട്. പിയോളിയുമായി അല്‍ നസര്‍ മാനേജ്മെന്‍റ് ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഫാബ്രിസിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദി പ്രോ ലീഗില്‍ അത്ര നല്ല തുടക്കമല്ല അല്‍ നസറിന് ലഭിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ ഒന്ന് മാത്രം വിജയിച്ച ടീം ഇപ്പോൾ ഏഴാം സ്ഥാനത്താണ്. റൂഡി ഗാര്‍സിയക്ക് പകരക്കാരനായി 2023 ജൂലൈയിലാണ് കാസ്ട്രോ അല്‍ നസറിന്‍റെ മുഖ്യ പരിശീലകനായി സ്ഥാനം ഏറ്റെടുത്തത്. ക്രിസ്റ്റ്യാനോ റൊണാൾഡോ 35 ഗോളുകൾ നേടിയിട്ടും ടീമിന് രണ്ടാം സ്ഥാനത്ത് മാത്രമാണ് ലീഗില്‍ എത്താനായത്.
undefined
ഒപ്പം സീസണിന്‍റെ തുടക്കത്തില്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ നാണംകെട്ട തോല്‍വിയാണ്, അല്‍ നസര്‍ അല്‍ ഹിലാലിനോട് ഏറ്റുവാങ്ങിയത്. ആദ്യ പകുതിയില്‍ റൊണാള്‍ഡോയുടെ ഗോളിന് മുന്നിട്ടു നിന്ന ശേഷം ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ടീം പരാജയപ്പെട്ടത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കടുത്ത നിരാശ കളത്തിലടക്കം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ കാസ്ട്രോയുടെ തൊപ്പി തെറിക്കുമെന്ന് നിരവധി റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം