ഇപ്പോള്‍ സൗദി ലീഗിന്റെ നിലവാരത്തെ കുറിച്ച് സംസാരിക്കുകയാണ് ക്രീസ്റ്റ്യാനോ. സെല്‍റ്റ വിഗോയ്ക്കെതിരായ അല്‍ നസ്‌റിന്റെ പ്രീ-സീസണ്‍ സൗഹൃദ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ.
മാഡ്രിഡ്: സൗദി പ്രോ ലീഗിലേക്ക് ലോകോത്തര താരങ്ങളുടെ ഒഴുക്കാണ്. മോഹിക്കുന്ന പണമാണ് താരങ്ങളെ സൗദിയിലെത്തിക്കുന്നത്. കഴിഞ്ഞ സീസണില്‍ അല്‍ നസ്‌റിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വന്നതിന് ശേഷം യൂറോപ്യന്‍ ഫുട്‌ബോളില്‍ നിന്ന് നിരവധി പേരാണ് സൗദിയിലെത്തിയത്. കരീം ബെന്‍സെമ, റൂബെന്‍ നെവസ്, എന്‍ഗോളോ കാന്റെ, റോബര്‍ട്ടോ ഫിര്‍മിനോ, മാഴ്‌സെലോ ബ്രോസോവിച്ച് തുടങ്ങിയവരാണ് സൗദി പ്രോ ലീഗില്‍ എത്തിയ പ്രമുഖര്‍.
ഇപ്പോള്‍ സൗദി ലീഗിന്റെ നിലവാരത്തെ കുറിച്ച് സംസാരിക്കുകയാണ് ക്രീസ്റ്റിയാനോ. സെല്‍റ്റ വിഗോയ്ക്കെതിരായ അല്‍ നസ്‌റിന്റെ പ്രീ-സീസണ്‍ സൗഹൃദ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ. മേജര്‍ ലീഗ് സോക്കറിനേക്കാള്‍ മികച്ച ലീഗാണ് സൗദിയുടേതെന്നാണ് ക്രിസ്റ്റിയാനോയുടെ അവകാശവാദം. ലിയോണല്‍ മെസിയെ കഴിഞ്ഞ ദിവസം ഇന്റര്‍ മയാമി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഭാവിയില്‍ എംഎല്‍എസിലേക്ക് മാറുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ക്രിസ്റ്റിയാനോ.
undefined
അമേരിക്കയിലേക്കെന്നല്ല ഇനി യൂറോപ്യന്‍ ക്ലബിലേക്കും പോവില്ലെന്നാണ് ക്രിസ്റ്റിയാനോ പറയുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''എനിക്ക് 38 വയസായി. മറ്റൊരു യൂറോപ്യന്‍ ക്ലബിനും ഞാനിനി കളിക്കില്ല. യൂറോപ്യന്‍ ഫുട്ബോളിന് നിലവാരം നഷ്ടപ്പെട്ടതായി എനിക്ക് തോന്നുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് മാത്രമാണ് യൂറോപ്പില്‍ നിലവാരമുണ്ട്. മറ്റേതിനേക്കാളും ഉയര്‍ന്ന നിലവാരം പ്രീമിയര്‍ ലീഗിനുണ്ട്. അത്രയും നിലവാരം സ്പാനിഷ് ലീഗിനില്ല. പോര്‍ച്ചുഗീസ് ലീഗ് മികച്ചതെങ്കിലും വേണ്ടത്ര നിലവാരമില്ല. ജര്‍മന്‍ ലീഗും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. യൂറോപ്പില്‍ ഇനി കളിക്കില്ലെന്ന് ഉറപ്പാണ്. എനിക്ക് സൗദി അറേബ്യയില്‍ കളിക്കണം.'' റൊണാള്‍ഡോ പറഞ്ഞു.
അതേസമയം, പ്രീസീസണ്‍ മത്സരത്തില്‍ അല്‍ നസ്ര്‍ എതിരില്ലാത്ത അഞ്ച് ഗോളിന് സെല്‍റ്റ വിഗോയോട് തോറ്റിരുന്നു. വ്യാഴാഴ്ച നടക്കുന്ന മറ്റൊരു മത്സരത്തില്‍ അല്‍ നസ്ര്‍ പോര്‍ച്ചുഗീസ് ചാമ്പ്യന്മാരായ ബെന്‍ഫിക്കയെ നേരിടും.