തുര്‍ക്കിക്കും സിറിയക്കും സഹായം; ഭൂകമ്പത്തില്‍ അച്ഛനെ നഷ്ടമായ കുഞ്ഞ് ആരാധകനെ ചേര്‍ത്തുപിടിച്ച് റൊണാള്‍ഡോ

By Web Team  |  First Published Mar 6, 2023, 2:32 PM IST

റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണ് നബീല്‍. തന്‍റെ ഇഷ്ട താരത്തിന്‍റെ മത്സരം നേരില്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് അല്‍ നസ്ര്‍ ക്ലബ്ബ് നബീലിനെ സൗദിയിലേക്ക് ക്ഷണിച്ചത്.


റിയാദ്: ഭൂകമ്പം തകര്‍ത്ത തുര്‍ക്കിക്കും സിറിയക്കും ഒരു വിമാനം നിറയെ അത്യാവശ്യ സാധനങ്ങളും മരുന്നുകളും നല്‍കി സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. ടെന്‍റുകള്‍ നിര്‍മിക്കാനുള്ള സാമഗ്രികള്‍, ഭക്ഷണ പായ്ക്കറ്റുകള്‍, തലയിണ, പുതപ്പ്, ബെഡ്, കുട്ടികള്‍ക്കുള്ള ഭക്ഷണം, പാല്‍, മരുന്നുകള്‍ എന്നിവയടക്കം മൂന്നര ലക്ഷം ഡോളര്‍ വിലമതിക്കുന്ന അവശ്യവസ്തുക്കളാണ്  റൊണാള്‍ഡോ വിമാനത്തില്‍ സിറിയയിലേക്കും തുര്‍ക്കിയിലേക്കുമായി അയച്ചത്.

നേരത്തെ ദുരന്തബാധിതര്‍ക്ക് സഹായമത്തെിക്കാനുള്ള പണം സ്വരൂപിക്കാനായി തുര്‍ക്കി താരം മെറിഹ് ഡെമിറാലിന് താന്‍ ഒപ്പിട്ട് നല്‍കിയ ജേഴ്സി ലേലത്തില്‍ വെക്കാനും റൊണാള്‍ഡോ അനുമതി നല്‍കിയിരുന്നു. അതിനിടെ, കഴിഞ്ഞ മാസം ഭൂകമ്പതത്തില്‍ പിതാവിനെ നഷ്ടമായ പത്തു വയസുകാരന്‍ ബാലനെ റൊണാള്‍ഡോ ആലിംഗനം ചെയ്യുന്നതിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു. സിറിയയില്‍ നിന്നുള്ള നബീല്‍ സയ്യിദ് എന്ന ബാലനെയാണ് സൗദി പ്രോ ലീഗില്‍ അല്‍ ബാതിനെതിരായ മത്സരശേഷം റൊണാള്‍ഡോ ചേര്‍ത്തുപിടിച്ചത്.

فرحتك فرحه لي ...حفظ الله مولاي الملك وسمو سيدي القائد الملهم ولي العهد رئيس مجلس الوزراء والشعب السعودي الكريم والشكر للنجم العالمي الكبير... 🇸🇦❤️ pic.twitter.com/9G7ZjhJx8B

— TURKI ALALSHIKH (@Turki_alalshikh)

Latest Videos

undefined

കാര്‍ലോ ആഞ്ചലോട്ടി ബ്രസീലിലേക്ക്; റയലിന്‍റെ പരിശീലകനാകാനൊരുങ്ങി ഇതിഹാസ താരം

റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണ് നബീല്‍. തന്‍റെ ഇഷ്ട താരത്തിന്‍റെ മത്സരം നേരില്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് അല്‍ നസ്ര്‍ ക്ലബ്ബ് നബീലിനെ സൗദിയിലേക്ക് ക്ഷണിച്ചത്. നബീലിന്‍റെ ആഗ്രഹം സിറിയയിലെത്തിയ സൗദി ദുരിതാശ്വാസ സംഘം അറിഞ്ഞതിനെത്തുടര്‍ന്ന് ഇക്കാര്യം അല്‍ നസ്ര്‍ ക്ലബ്ബ് അധികൃതരെ അറിയിക്കുകയായിരുന്നു.

അല്‍ നസ്റും അല്‍ ബാതിനുമായുള്ള മത്സരം കാണാനെത്തിയ നബീലിനെ മത്സരശേഷമാണ് റൊണാള്‍ഡോ നേരില്‍ക്കണ്ടത്. ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ 50000 ത്തോളം പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി. ഈ വര്‍ഷം ജനുവരിയില്‍ മാഞ്ചസ്റ്റര്‍ യുണൈററഡില്‍ നിന്ന് റെക്കോര്‍ഡ് തുകക്ക് സൗദി പ്രോ ലീഗ് ടീമായ അല്‍ നസ്റിലെത്തിയ റൊണാള്‍ഡോ ലീഗില്‍ രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ ഇതുവരെ എട്ടു ഗോള്‍ നേടിയിട്ടുണ്ട്.

click me!