മെസി ഏറെ പിന്നില്‍! ക്രിസ്റ്റ്യാനോ ഇന്ന് ചരിത്രം കുറിക്കും; കാത്തിരിക്കുന്നത് എക്കാലത്തേയും മികച്ച റെക്കോര്‍ഡ്

By Web Team  |  First Published Jun 17, 2023, 9:22 AM IST

196 മത്സങ്ങള്‍ കളിച്ച ബദല്‍ അല്‍ മുതവയുടെ റെക്കോര്‍ഡ് നേരത്തേ തന്നെ റൊണാള്‍ഡോ മറികടന്നിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ റൊണാള്‍ഡോ മറ്റൊരു നാഴികക്കല്ല് പിന്നിടുന്നത്.


ലിസ്ബണ്‍: പോര്‍ച്ചുഗലിന്റ മാത്രമല്ല അന്താരാഷ്ട്ര ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 122 ഗോളുമായാണ് റൊണാള്‍ഡോ ഗോള്‍വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത്. യുവേഫ നേഷന്‍സ് ലീഗില്‍ ബോസ്‌നിയക്കെതിരെ ഇറങ്ങുമ്പോള്‍ റൊണാള്‍ഡോയെ തേടി മറ്റൊരു റെക്കോര്‍ഡ് കൂടിയെത്തും. അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരങ്ങളില്‍ കളിക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോയെ കാത്തിരിക്കുന്നത്. 

196 മത്സങ്ങള്‍ കളിച്ച ബദല്‍ അല്‍ മുതവയുടെ റെക്കോര്‍ഡ് നേരത്തേ തന്നെ റൊണാള്‍ഡോ മറികടന്നിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ റൊണാള്‍ഡോ മറ്റൊരു നാഴികക്കല്ല് പിന്നിടുന്നത്. റൊണാള്‍ഡോയുടെ ഏറ്റവും വലിയ എതിരാളിയായ ലിയോണല്‍ മെസി 175 കളിയില്‍ 103 ഗോളാണ് നേടിയിട്ടുള്ളത്. റൊണാള്‍ഡോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പോര്‍ച്ചുഗല്‍ ജഴ്‌സിയണിഞ്ഞതാരം പെപ്പെയാണ്, 133 മത്സരം. ലൂയിസ് ഫിഗോ (127), നാനി (112) എന്നിവര്‍ പിന്നില്‍. സ്‌പോര്‍ട്ടിംഗ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ്, അല്‍ നസ്ര്‍ ക്ലബുകള്‍ക്കായി റൊണാള്‍ഡോ 837 ഗോളും നേടിയിട്ടുണ്ട്.

Latest Videos

undefined

ഫ്രാന്‍സിന് മൂന്നാം ജയം

യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ഫ്രാന്‍സിന് മൂന്നാം ജയം. ജിബ്രാള്‍ട്ടറിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്. ഒലിവര്‍ ജിറൂദും കിലിയന്‍ എംബപ്പെയും ഗോള്‍ നേടി. ഒരു ഓണ്‍ഗോളും ജിബ്രാള്‍ട്ടര്‍ വഴങ്ങി. ഗ്രൂപ്പില്‍ 9 പോയിന്റുമായി ഫ്രാന്‍സാണ് മുന്നില്‍. ഇംഗ്ലണ്ടും തകര്‍പ്പന്‍ ജയത്തോടെ മുന്നേറി. എതിരില്ലാത്ത നാല് ഗോളിന് മാള്‍ട്ടയെയാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്, ഹാരി കെയ്ന്‍, കല്ലം വില്‍സന്‍ എന്നിവരാണ് ഗോള്‍ നേടിയത്. മാള്‍ട്ട ഒരു ഓണ്‍ഗോളും വഴങ്ങി. ഇംഗ്ലണ്ടാണ് ഗ്രൂപ്പില്‍ ഒന്നാമത്.

ആദ്യ പന്തില്‍ തന്നെ കമ്മിന്‍സ് അണഞ്ഞു! ബാസ്‌ബോള്‍ പവറ്; ക്രൗളിയുടെ ഷോട്ട് വിശ്വസിക്കാനാവാതെ സ്‌റ്റോക്‌സ്

അതേസമയം, സൗഹൃദ മത്സരത്തില്‍ ജര്‍മനിക്ക് തോല്‍വി. പോളണ്ട് എതിരില്ലാത്ത ഒരു ഗോളിന് ജര്‍മനിയെ തോല്‍പ്പിച്ചു. 31-ാം മിനുറ്റില്‍ യാക്കുബാണ് നിര്‍ണായക ഗോള്‍ നേടിയത്. ജര്‍മനി യൂറോകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനാലാണ് യോഗ്യതാമത്സരങ്ങള്‍ക്ക് പകരം സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!